Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fascist

Thrissur

ന​രേ​ന്ദ്ര മോ​ദി ല​ക്ഷ​ണ​മൊ​ത്ത ഫാ​സി​സ്റ്റ്: കെ. ​രാ​ജ​ൻ

തൃ​ശൂ​ർ: വി​ദേ​ശ​രാ​ഷ്ട്ര​ങ്ങ​ൾ​ക്കു​മു​ന്പി​ൽ ഇ​ന്ത്യ​യെ നി​ര​ന്ത​രം അ​പ​മാ​നി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ല​ക്ഷ​ണ​മൊ​ത്ത ഫാ​സി​സ്റ്റ് ആ​യി മാ​റി​യി​രി​ക്കു​ന്ന​താ​യി സി​പി​ഐ ദേ​ശീ​യ കൗ​ണ്‍​സി​ൽ അം​ഗം കെ. ​രാ​ജ​ൻ എം​എ​ൽ​എ. ഇ​സ്ര​യേ​ൽ തെ​ര​ഞ്ഞെ​ടു​പ്പും യു​എ​സ് ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പും ക​ഴി​ഞ്ഞ​തോ​ടെ ന​രേ​ന്ദ്ര​മോ​ദി​യു​ടെ അ​ടു​ത്ത ച​ങ്ങാ​തി​മാ​രാ​യ ട്രം​പി​നും നെ​ത​ന്യാ​ഹു​വി​നും അ​ടി​തെ​റ്റി. യു​ദ്ധ​ക്കൊ​തി​യ​ൻ​മാ​രാ​യ അ​വ​രെ ജ​നം കൈ​വി​ട്ടി​രി​ക്കു​ന്നു.

ധ​ന മു​ത​ലാ​ളി​ത്ത​ത്തി​ന്‍റെ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് അ​വ​ർ സാ​മ്രാ​ജ്യ​ത്വ​വ്യാ​പ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ൽ സം​ഘ​ടി​പ്പി​ച്ച ഒ​ക്ടോ​ബ​ർ വി​പ്ല​വ​സ്മ​ര​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം അ​ജി​ത് കൊ​ളാ​ടി പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ജി. ശി​വാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.സി​പി​ഐ നേ​താ​ക്ക​ളാ​യ അ​ഡ്വ. വി.​എ​സ്. സു​നി​ൽ​കു​മാ​ർ, സി.​എ​ൻ. ജ​യ​ദേ​വ​ൻ, കെ.​വി. വ​സ​ന്ത​കു​മാ​ർ, ഷീ​ലാ വി​ജ​യ​കു​മാ​ർ, ടി.​കെ. സു​ധീ​ഷ് ത​ടു​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up