സിപിഐ ജില്ലാ കൗണ്‍സിൽ സംഘടിപ്പിച്ച ഒക്ടോബർ വിപ്ലവസ്മരണ കെ. രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: വിദേശരാഷ്ട്രങ്ങൾക്കുമുന്പിൽ ഇന്ത്യയെ നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷണമൊത്ത ഫാസിസ്റ്റ് ആയി മാറിയിരിക്കുന്നതായി സിപിഐ ദേശീയ കൗണ്‍സിൽ അംഗം കെ. രാജൻ എംഎൽഎ. ഇസ്രയേൽ തെരഞ്ഞെടുപ്പും യുഎസ് ഇടക്കാല തെരഞ്ഞെടുപ്പും കഴിഞ്ഞതോടെ നരേന്ദ്രമോദിയുടെ അടുത്ത ചങ്ങാതിമാരായ ട്രംപിനും നെതന്യാഹുവിനും അടിതെറ്റി. യുദ്ധക്കൊതിയൻമാരായ അവരെ ജനം കൈവിട്ടിരിക്കുന്നു.
ധന മുതലാളിത്തത്തിന്റെ ഉപകരണങ്ങളാണ് അവർ സാമ്രാജ്യത്വവ്യാപനത്തിനായി ഉപയോഗിക്കുന്നതെന്നും സിപിഐ ജില്ലാ കൗണ്‍സിൽ സംഘടിപ്പിച്ച ഒക്ടോബർ വിപ്ലവസ്മരണ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐ സംസ്ഥാന കൗണ്‍സിൽ അംഗം അജിത് കൊളാടി പ്രഭാഷണം നടത്തി. സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ അധ്യക്ഷത വഹിച്ചു.സിപിഐ നേതാക്കളായ അഡ്വ. വി.എസ്. സുനിൽകുമാർ, സി.എൻ. ജയദേവൻ, കെ.വി. വസന്തകുമാർ, ഷീലാ വിജയകുമാർ, ടി.കെ. സുധീഷ് തടുങ്ങിയവർ പ്രസംഗിച്ചു.
Tags : K. Rajan nattuvishesham district news deepika news Narendra Modi is a quintessential fascist