Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fasting

നോ​മ്പു​കാ​ല​ത്തെ ഫി​ൽ​ട്ട​റിം​ഗ്

ഇ​ന്നു പൊ​തു​വേ കേ​ൾ​ക്കു​ന്ന വാ​ക്കാ​ണ് ഫി​ൽ​ട്ട​റിം​ഗ്. കു​ടി​വെ​ള്ളം ശു​ദ്ധീ​ക​രി​ക്കാ​നും ഫി​ൽ​ട്ട​റിം​ഗ് എ​ന്നു പ​റ​യും. പ​ല ത​ട്ടി​ലു​ള്ള ഫി​ൽ​ട്ട​റിം​ഗി​ലൂ​ടെ​യാ​ണ് കു​ടി​വെ​ള്ളം ത​യാ​റാ​കു​ന്ന​ത്. നോ​ന്പു​കാ​ല​ത്തി​നു​മു​ണ്ട് ഒ​രു ഫി​ൽ​ട്ട​റിം​ഗ്. സ​ഭ​യി​ലെ വ​ലി​യ നോ​ന്പി​ന്‍റെ ഒ​രു പാ​ര​ന്പ​ര്യം മോ​ശ സീ​നാ​യ് മ​ല​മു​ക​ളി​ൽ വി​ശ​പ്പും ദാ​ഹ​വും സ​ഹി​ച്ചു ക​ല്പ​ന​ക​ളു​ടെ വെ​ളി​പാ​ടി​നാ​യി ദൈ​വ​സ​ന്നി​ധി​യി​ൽ ചെ​ല​വ​ഴി​ക്കു​ന്ന​താ​ണ്. ജ​ന​ങ്ങ​ളി​ൽ​നി​ന്നും ഭൗ​തി​ക വ്യ​വ​ഹാ​ര​ങ്ങ​ളി​ൽ​നി​ന്നും ഉ​ൾ​വ​ലി​ഞ്ഞു​ള്ള കാ​ലം.

ആ ​നോ​ന്പു​കാ​ല​ത്തി​നു ശേ​ഷം ഇ​റ​ങ്ങി​വ​ന്ന മോ​ശ ഒ​രു ഫി​ൽ​ട്ട​റിം​ഗ് ന​ട​ത്തു​ന്ന​താ​യി കാ​ണാം. ക​ർ​ത്താ​വി​ന്‍റെ പ​ക്ഷ​ത്തു​ള്ള​വ​രെ​യും ക​ർ​ത്താ​വി​ന്‍റെ പ​ക്ഷ​ത്തി​ല്ലാ​ത്ത​വ​രെ​യും ത​മ്മി​ലാ​ണ് ഫി​ൽ​ട്ട​റിം​ഗ്. പു​റ​പ്പാ​ട് 32:26ൽ ​ഇ​ങ്ങ​നെ രേ​ഖ​പ്പെ​ടു​ത്തു​ന്നു, ക​ർ​ത്താ​വി​ന്‍റെ പ​ക്ഷ​ത്തു​ള്ള​വ​ർ എ​ന്‍റെ അ​ടു​ത്തു​വ​ര​ട്ടെ. ക​ർ​ത്താ​വി​ന്‍റെ പ​ക്ഷ​ത്തി​ല്ലാ​ത്ത​വ​ർ​ക്കു പി​ന്നീ​ട് എ​ന്തു സം​ഭ​വി​ച്ചു എ​ന്നു​ള്ള​തു ബൈ​ബി​ളി​ൽ വ്യ​ക്ത​മാ​ണ​ല്ലോ.

മോ​ശ​യു​ടെ കാ​ലം ക​ഴി​ഞ്ഞ് ജോ​ഷ്വ​യു​ടെ കാ​ല​ത്തും വാ​ഗ്ദാ​ന നാ​ട്ടി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ലും ഇ​തു പോ​ലു​ള്ള ഒ​രു ഫി​ൽ​ട്ട​റിം​ഗ് കാ​ണാം. വാ​ഗ്ദ​ത്ത നാ​ട്ടി​ലെ​ത്തു​ന്പോ​ൾ മോ​ശ​യു​ടെ അ​സാ​ന്നി​ധ്യം അ​ത്ര ക​ണ്ട് ന​മു​ക്കു തോ​ന്നാ​ത്ത​തും മോ​ശ​യു​ടെ അ​തേ അ​ഭി​ഷേ​ക​ത്തോ​ടെ ദൈ​വം ജോ​ഷ്വ​യെ ഒ​രു​ക്കി​യ​തു​കൊ​ണ്ടാ​ണ്. ജോ​ഷ്വ​യു​ടെ ജീ​വി​ത​ത്തി​ലും ഒ​രു ഫി​ൽ​ട്ട​റിം​ഗ് ന​ട​ക്കു​ന്നു​ണ്ട്. മോ‍​ശ​യും ജോ​ഷ്വ​യും സാ​ധാ​ര​ണ ഒ​രു​മി​ച്ചാ​ണ് സ​മാ​ഗ​മ കൂ​ടാ​ര​ത്തി​ൽ പ്രാ​ർ​ഥി​ക്കു​ന്ന​ത്.

പു​റ​പ്പാ​ട് 33:11ൽ ​അ​തി​മ​നോ​ഹ​ര​മാ​യ ഒ​രു വ​ച​നം ഉ​ണ്ട്. മോ​ശ​യും ജോ​ഷ്വ​യും കൂ​ടാ​ര​ത്തി​ൽ ക​ർ​ത്താ​വി​ന്‍റെ കൂ​ടെ പ്രാ​ർ​ഥ​ന​യി​ൽ ഇ​രി​ക്കു​ന്നു. മോ​ശ പി​ന്നീ​ട് എ​ഴു​ന്നേ​റ്റു പോ​കു​ന്നു. വ​ച​നം പ​റ​യു​ന്ന​ത് മോ​ശ ക​ർ​ത്താ​വി​ന്‍റെ സ​ന്നി​ധി​യി​ൽ​നി​ന്ന് എ​ഴു​ന്നേ​റ്റ് പോ​യി​ട്ടും ജോ​ഷ്വാ അ​വി​ടെ​ത്ത​ന്നെ ഇ​രു​ന്നു. ഇ​തും ഒ​രു ഫി​ൽ​ട്ട​റിം​ഗ് ആ​ണ്. ഈ ​ജോ​ഷ്വ​യെ​യാ​ണ് പി​ന്നീ​ട് പി​ൻ​ഗാ​മി​യാ​യി കൈ​വ​ച്ച് അ​നു​ഗ്ര​ഹി​ക്കാ​ൻ ക​ർ​ത്താ​വ് മോ​ശ​യോ​ടു പ​റ​യു​ന്ന​ത്. നോ​ന്പു​കാ​ല​ത്തു ദൈ​വ​സ​ന്നി​ധി​യി​ൽ കൂ​ടു​ത​ൽ സ​മ​യം ചെ​ല​വി​ടേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ഈ ​വ​ച​നം ന​മ്മെ ഒാ​ർ​മി​പ്പി​ക്കു​ന്നു​ണ്ട്.

വാ​ഗ്ദ​ത്ത നാ​ട്ടി​ൽ

ജോ​ഷ്വാ​യും സം​ഘ​വും വാ​ഗ്ദ​ത്ത നാ​ട്ടി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്പോ​ഴും ഒ​രു ഫി​ൽ​ട്ട​റിം​ഗ് കാ​ണാം, ജോ​ഷ്വ 24-ാം അ​ധ്യാ​യം 15-ാം വാ​ക്യ​ത്തി​ൽ. ജോ​ഷ്വ ജ​ന​ങ്ങ​ളോ​ടു പ​റ​യു​ന്നു "നി​ങ്ങ​ൾ​ക്കു ദൈ​വ​ത്തെ വി​ട്ടു​പോ​ക​ണ​മെ​ങ്കി​ൽ വി​ട്ടു​പോ​കാം. ന​ദി​ക്ക് അ​ക്ക​രെ നി​ങ്ങ​ളു​ടെ പി​താ​ക്ക​ന്മാ​ർ ദൈ​വം ആ​ണെ​ന്നു ക​രു​തി അ​ഭ​യം പ്രാ​പി​ച്ചി​രു​ന്ന ശി​ല​ക​ളെ വീ​ണ്ടും നി​ങ്ങ​ൾ​ക്ക് അ​വ​ലം​ബി​ക്കാം. പ​ക്ഷേ, ഞാ​നും എ​ന്‍റെ കു​ടും​ബ​വും ക​ർ​ത്താ​വി​നെ​ത്ത​ന്നെ സേ​വി​ക്കും.' അ​തൊ​രു പ്ര​തി​ജ്ഞ​യും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ​യു​ള്ള പ്ര​ഖ്യാ​പ​ന​വു​മാ​യി​രു​ന്നു. വാ​ഗ്ദ​ത്ത നാ​ട്ടി​ൽ പ്ര​വേ​ശി​ക്കാ​നു​ള്ള അ​ർ​ഹ​ത​യും അ​തു​ത​ന്നെ. ക​ർ​ത്താ​വി​ന്‍റെ പ​ക്ഷ​ത്തു​ള്ള​വ​ർ എ​ന്‍റെ അ​ടു​ത്തു വ​ര​ട്ടെ എ​ന്നു പ​റ​യു​ന്ന മോ​ശ​യെ​പ്പോ​ലെ​യാ​ണ് ജോ​ഷ്വ​യും പ​റ​യു​ന്ന​ത്. നോ​ന്പു​കാ​ലം ക​ർ​ത്താ​വി​ന്‍റെ പ​ക്ഷ​ത്തു നി​ൽ​ക്കാ​നു​ള്ള ആ​ഹ്വാ​ന​മാ​ണ്. ദൈ​വ​ത്തി​ന് നി​ര​ക്കാ​ത്ത വ്യ​ക്തി​ക​ൾ, ബ​ന്ധ​ങ്ങ​ൾ, പെ​രു​മാ​റ്റ​ങ്ങ​ൾ, തീ​രു​മാ​ന​ങ്ങ​ൾ... എ​ല്ലാം ഉ​പേ​ക്ഷി​ച്ചു ക​ർ​ത്താ​വി​ന്‍റെ പ​ക്ഷം ചേ​രു​ക.

ഒ​രു തി​രു​ത്ത്

ക​ഴി​ഞ്ഞ ഒ​രു നോ​ന്പ്ചി​ന്ത​യി​ൽ ഞാ​ൻ അ​ബോ​ർ​ഷ​നെ​ക്കു​റി​ച്ചു സം​സാ​രി​ച്ച​തി​ൽ ഒ​രു തി​രു​ത്ത് ആ​വ​ശ്യ​മു​ണ്ട്. അ​ബോ​ർ​ഷ​ൻ ആ​വ​ശ്യ​മാ​യി വ​രു​ന്ന ചി​ല ഘ​ട്ട​ങ്ങ​ളി​ൽ വൈ​ദ്യ​ശാ​സ്ത്ര​ത്തെ​യാ​ണ് അ​വ​ലം​ബി​ക്കേ​ണ്ട​തെ​ന്ന് ഞാ​ൻ പ​റ​ഞ്ഞി​രു​ന്നു. പ​ക്ഷേ, അ​തി​ന​ക​ത്തു വ​ലി​യ ഒ​രു പി​ഴ​വു​ണ്ട്. വൈ​ദ്യ​ശാ​സ്ത്ര​ത്തെ അ​വ​ലം​ബി​ച്ചു ക​ഴി​യു​ന്പോ​ൾ സ്വാ​ഭാ​വി​ക​മാ​യും വൈ​ദ്യ​ശാ​സ്ത്രം ഇ​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ഒ​രു​വ​ന്‍റെ ആ​ത്മാ​വി​നെ​യും ദൈ​വ​ത്തെ​യും മാ​റ്റി​നി​ർ​ത്തി​ക്കൊ​ണ്ടു വ​ള​രെ സെ​ക്കു​ല​റാ​യി ഈ ​വി​ഷ​യം കൈ​കാ​ര്യം​ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ട്. എ​ന്നാ​ൽ, സ​ത്യ​സ​ന്ധ​നാ​യ ഒ​രു വി​ശ്വാ​സി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​വ​ന്‍റെ ആ​ത്മാ​വി​ന്‍റെ ര​ക്ഷ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ തീ​രു​മാ​നം എ​ടു​ക്കു​ന്പോ​ൾ അ​വ​ലം​ബി​ക്കേ​ണ്ട​തു സ​ഭ​യു​ടെ പ്ര​ബോ​ധ​ന​ങ്ങ​ളാ​ണെ​ന്നു​കൂ​ടി ഓ​ർ​മി​പ്പി​ക്കു​ന്നു.

Latest News

Corehub Up