Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Favor An

അ​​നി​​ശ്ചി​​ത​​ത്വ​​ങ്ങ​​ൾ​​ക്ക് ഇ​​ട​​മി​​ല്ല ; ഓ​​ഹ​​രിസൂ​​ചി​​കയ്ക്ക് മുന്നേറാനിഷ്ടം

ആ​​ഗോ​​ള സാ​​ന്പ​​ത്തി​​ക മേ​​ഖ​​ല​​യി​​ൽ ത​​ല ഉ​​ർ​​ത്തു​​ന്ന പു​​തി​​യ അ​​നി​​ശ്ചി​​ത​​ത്വ​​ങ്ങ​​ൾ​​ക്ക് അ​​ൽ​​പം പോ​​ലും പ്രാ​​ധാ​​ന്യം ന​​ൽ​​കാ​​തെ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ൾ വീ​​ണ്ടും മു​​ന്നേ​​റി. വി​​ദേ​​ശ ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ തി​​രി​​ച്ചു​​വ​​ര​​വി​​നി​​ട​​യി​​ൽ പൊ​​തു​​മേ​​ഖ​​ലാ ബാ​​ങ്കിം​​ഗ് ഓ​​ഹ​​രി​​ക​​ളി​​ൽ ദൃ​​ശ്യ​​മാ​​യ വാ​​ങ്ങ​​ൽ താത്പര്യ​​വും വി​​പ​​ണി​​ക്ക് നേ​​ട്ട​​മാ​​യി.

തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം വാ​​ര​​വും സൂ​​ചി​​ക​​ക​​ൾ മു​​ന്നേ​​റ്റം തു​​ട​​ർ​​ന്നെ​​ങ്കി​​ലും വാ​​രാ​​ന്ത്യ​​ത്തി​​ൽ ഫ​​ണ്ടു​​ക​​ൾ ലാ​​ഭ​​മെ​​ടു​​പ്പി​​ന് ഉ​​ത്സാ​​ഹി​​ച്ചു. നി​​ഫ്റ്റി സൂ​​ചി​​ക 114 പോ​​യി​​ന്‍റും സെ​​ൻ​​സെ​​ക്സ് 564 പോ​​യി​​ന്‍റും പ്ര​​തി​​വാ​​ര നേ​​ട്ട​​ത്തി​​ലാ​​ണ്. വ​​ർ​​ഷാ​​ന്ത്യ​​ത്തി​​ൽ വി​​പ​​ണി​​യി​​ൽ ദൃ​​ശ്യ​​മാ​​യ ഈ ​​വാ​​ങ്ങ​​ൽ താത്പ​​ര്യം നി​​ല​​നി​​ർ​​ത്താ​​നാ​​യാ​​ൽ നി​​ഫ്റ്റി​​ക്ക് പു​​തു​​വ​​ർ​​ഷ​​ത്തി​​ൽ 26,000ന് ​​മു​​ക​​ളി​​ലേ​​ക്ക് അ​​തി​​വേ​​ഗം സ​​ഞ്ച​​രി​​ക്കാ​​നാ​​കും.

വി​​ദേ​​ശ ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​ർ ഇ​​ന്ത്യ​​യി​​ൽ കാ​​ണി​​ക്കു​​ന്ന താത്പര്യം പ്രാ​​ദേ​​ശി​​ക നി​​ക്ഷേ​​പ​​ക​​രു​​ടെ ആ​​ത്മ​​വി​​ശ്വാ​​സം ഇ​​ര​​ട്ടി​​പ്പി​​ക്കു​​ന്നു. ദീ​​പാ​​വ​​ലി​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് പി​​ന്നി​​ട്ട വാ​​രം ഒ​​രു ദി​​വ​​സം വി​​പ​​ണി​​ക്ക് അ​​വ​​ധി​​യാ​​യി​​രു​​ന്നു. ശേ​​ഷി​​ച്ച നാ​​ല് ദി​​വ​​സ​​ങ്ങ​​ളി​​ലും വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ അ​​റ്റ​​വാ​​ങ്ങ​​ലു​​കാ​​രാ​​യി​​രു​​ന്നു.

അ​​തേ​​സ​​മ​​യം, മാ​​സ​​ങ്ങ​​ളാ​​യി ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യു​​ടെ ചു​​ക്കാ​​ൻ പി​​ടി​​ച്ചി​​രു​​ന്ന ആ​​ഭ്യ​​ന്ത​​ര ഫ​​ണ്ടു​​ക​​ൾ ചു​​വ​​ടു​​മാ​​റ്റി എ​​ല്ലാ ദി​​വ​​സ​​ങ്ങ​​ളി​​ലും വി​​ൽ​​പ്പ​​ന​​ക്കാ​​രാ​​യി. വി​​ദേ​​ശ മൂ​​ല​​ധ​​നപ്ര​​വാ​​ഹം വി​​പ​​ണി​​ക്ക് അ​​നു​​കൂ​​ല​​മാ​​ണെ​​ങ്കി​​ലും എ​​ഐ സൃ​​ഷ്ടി​​ച്ച ആ​​ഘാ​​ത​​ങ്ങ​​ളും ആ​​ഗോ​​ള സാ​​ന്പ​​ത്തി​​കരം​​ഗ​​ത്തെ പു​​തി​​യ ച​​ല​​ന​​ങ്ങ​​ളും വി​​ദേ​​ശ ഇ​​ട​​പാ​​ടു​​കാ​​രെ വി​​പ​​ണി​​യി​​ൽ കൂ​​ടു​​ത​​ൽ ജാ​​ഗ്ര​​ത പു​​ല​​ർ​​ത്താ​​ൻ പ്രേ​​രി​​പ്പി​​ക്കും.

നി​​ഫ്റ്റി സൂ​​ചി​​ക ദീ​​പാ​​വ​​ലി മു​​ഹൂ​​ർ​​ത്ത വ്യാ​​പാ​​ര​​ത്തി​​ലെ 24,986ൽനി​​ന്നും വാ​​ര​​ത്തി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ 24,838ലേ​​ക്ക് താ​​ഴ്ന്ന ഘ​​ട്ട​​ത്തി​​ൽ വി​​ദേ​​ശ വാ​​ങ്ങ​​ലു​​കാ​​ർ സം​​ഘ​​ടി​​ത​​മാ​​യി രം​​ഗ​​ത്തെ​​ത്തി. ഇ​​തോ​​ടെ സൂ​​ചി​​ക 25,000ലെ ​​ക​​ട​​ന്പ ഭേ​​ദി​​ച്ച് 25,424 പോ​​യി​​ന്‍റ് വ​​രെ മു​​ന്നേ​​റി. താ​​ഴ്ന്ന നി​​ല​​വാ​​ര​​ത്തി​​ൽനി​​ന്നും ഏ​​ക​​ദേ​​ശം 586 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന​​ത് അ​​വ​​സ​​ര​​മാ​​ക്കി വാ​​രാ​​ന്ത്യ​​ത്തി​​ൽ അ​​വ​​ർ ലാ​​ഭ​​മെ​​ടു​​പ്പി​​ന് മു​​തി​​ർ​​ന്നു. മാ​​ർ​​ക്ക​​റ്റ് ക്ലോ​​സിംഗിൽ സൂ​​ചി​​ക 25,144ലാ​​ണ്.

നി​​ഫ്റ്റി മു​​ന്നേ​​റും

ഈ ​​വാ​​രം വി​​പ​​ണി 24,846ലെ ​​ആ​​ദ്യ സ​​പ്പോ​​ർ​​ട്ട് നി​​ല​​നി​​ർ​​ത്തി 25,432ലേ​​ക്കും തു​​ട​​ർ​​ന്ന് 25,721ലേ​​ക്കും മു​​ന്നേ​​റാം. അ​​തേ​​സ​​മ​​യം, വാ​​രാ​​ന്ത്യ​​ത്തി​​ൽ ദൃ​​ശ്യ​​മാ​​യ ലാ​​ഭ​​മെ​​ടു​​പ്പ് ഈ ​​വാ​​ര​​ത്തി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ലും വി​​ൽ​​പ​​നസ​​മ്മ​​ർ​​ദ​​ത്തി​​ന് വ​​ഴി​​യൊ​​രു​​ക്കി​​യാ​​ൽ നി​​ഫ്റ്റി 24,549ൽ ​​പി​​ടി​​ച്ചു​​നി​​ൽ​​ക്കാ​​ൻ ശ്ര​​മി​​ക്കാം.

നി​​ഫ്റ്റി അ​​തി​​ന്‍റെ 20, 50, 100, 200 ദി​​വ​​സ മൂ​​വിംഗ്‌ ആ​​വ​​റേ​​ജു​​ക​​ൾ​​ക്കു മു​​ക​​ളി​​ൽ നീ​​ങ്ങു​​ന്ന​​ത് സൂ​​ചി​​ക​​യു​​ടെ അ​​ടി​​സ്ഥാ​​ന മു​​ന്നേ​​റ്റ​​ത്തി​​ന് ശ​​ക്തി​​ പ​​ക​​രും. സാ​​ങ്കേ​​തി​​ക​​മാ​​യി വി​​ല​​യി​​രു​​ത്തി​​യാ​​ൽ ഹ്ര​​സ്വ​​കാ​​ല​​യ​​ള​​വി​​ൽ വി​​പ​​ണി ബു​​ള്ളി​​ഷ് ട്രെ​​ൻ​​ഡ് നി​​ല​​നി​​ർ​​ത്താം. അ​​തേ​​സ​​മ​​യം, ആ​​ർ​​എ​​സ്ഐ ഓ​​വ​​ർ​​ബോ​​ട്ട് മേ​​ഖ​​ല​​യി​​ലേ​​ക്ക് നീ​​ങ്ങു​​ന്ന​​ത് വാ​​ര​​മ​​ധ്യ​​ത്തി​​ൽ തി​​രു​​ത്ത​​ലി​​ന് ഇ​​ട​​യാ​​ക്കി​​യേ​​ക്കാം.

നി​​ഫ്റ്റി ഫ്യൂ​​ച്ചേ​​ഴ്സ് ആ​​ൻ​​ഡ് ഓ​​പ്ഷ​​ൻ​​സി​​ൽ വി​​പ​​ണി ബു​​ള്ളി​​ഷ് മ​​നോ​​ഭാ​​വം കാ​​ണി​​ച്ചു. ന​​വം​​ബ​​ർ ഫ്യൂ​​ച്ചേ​​ഴ്സി​​ൽ ഷോ​​ർ​​ട്ട് ക​​വ​​റി​​ങ്ങും ഡി​​സം​​ബ​​ർ ഫ്യൂ​​ച്ചേ​​ഴ്സി​​ൽ പു​​തി​​യ ലോം​​ഗ് പൊ​​സി​​ഷ​​നു​​ക​​ളും രൂ​​പ​​പ്പെ​​ട്ട​​ത് വി​​പ​​ണി​​യു​​ടെ അ​​ടി​​യൊ​​ഴു​​ക്കി​​ൽ കാ​​ര്യ​​മാ​​യ മാ​​റ്റ​​ങ്ങ​​ൾ സം​​ഭ​​വി​​ക്കു​​ന്ന​​തി​​ന്‍റെ സൂ​​ച​​ന​​യാ​​യി വി​​ല​​യി​​രു​​ത്താം. ന​​വം​​ബ​​ർ ഫ്യൂ​​ച്ചേ​​ഴ്സ് 25,032ൽ ​​നി​​ന്നും 25,171ലേ​​ക്ക് ഉ​​യ​​ർ​​ന്നു. അ​​തേ​​സ​​മ​​യം, ഓ​​പ്പ​​ണ്‍ ഇ​​ന്‍റ​​റ​​സ്റ്റ് 120.9 ല​​ക്ഷം ക​​രാ​​റു​​ക​​ളി​​ൽ നി​​ന്ന് 117.9 ല​​ക്ഷ​​മാ​​യി കു​​റ​​ഞ്ഞു.

സെ​​ൻ​​സെക്സ് ആശങ്ക!

സെ​​ൻ​​സെ​​ക്സ് 81,028 പോ​​യി​​ന്‍റി​​ൽനി​​ന്ന് വ്യാ​​പാ​​ര​​ത്തി​​ന്‍റെ ആ​​ദ്യദി​​ന​​ത്തി​​ൽ ത​​ന്നെ 80,519ലേ​​ക്ക് ത​​ള​​ർ​​ന്നെ​​ങ്കി​​ലും വാ​​ര​​മ​​ധ്യ​​ത്തി​​ൽ ബ്ലൂ​​ചി​​പ്പ് ഓ​​ഹ​​രി​​ക​​ളി​​ൽ ഫ​​ണ്ടു​​ക​​ൾ കാ​​ണി​​ച്ച താത്പര്യം സൂ​​ചി​​ക​​യെ ഉ​​യ​​ർ​​ന്ന നി​​ല​​വാ​​ര​​മാ​​യ 82,520ലേ​​ക്ക് എ​​ത്തി​​ച്ചു. എ​​ന്നാ​​ൽ ഈ ​​നി​​ല​​വാ​​ര​​ത്തി​​ൽനി​​ന്നു പി​​ന്നീ​​ട് കൂ​​ടു​​ത​​ൽ മു​​ന്നേ​​റാ​​നാ​​കാ​​തെ വാ​​രാ​​വ​​സാ​​നം 81,592ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്. നി​​ല​​വി​​ൽ 80,567ലെ ​​ആ​​ദ്യ സ​​പ്പോ​​ർ​​ട്ട് ന​​ഷ്ട​​പ്പെ​​ട്ടാ​​ൽ സൂ​​ചി​​ക 79,542ലേ​​ക്ക് പ​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ​​ക്ക് മു​​തി​​ർ​​ന്നേ​​ക്കാം. അ​​തേ​​സ​​മ​​യം, വാ​​ങ്ങ​​ൽ താത്പര്യം ഉ​​ട​​ലെ​​ടു​​ത്താ​​ൽ സെ​​ൻ​​സെ​​ക്സ് 82,568–83,544ലേ​​ക്ക് ചു​​വ​​ടു​​വ​​യ്ക്കും.

വി​​ദേ​​ശ ഫ​​ണ്ടു​​ക​​ൾ ഇ​​ന്ത്യ​​യി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി പ​​ത്ത് ദി​​വ​​സ​​ങ്ങ​​ളി​​ൽ അ​​റ്റ​​നി​​ക്ഷേ​​പ​​ക​​രാ​​യി. ഈ ​​ചു​​രു​​ങ്ങി​​യ കാ​​ല​​യ​​ള​​വി​​ൽ അ​​വ​​ർ ഏ​​ക​​ദേ​​ശം 89,515 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ വാ​​ങ്ങി. പി​​ന്നി​​ട്ട വാ​​രം മാ​​ത്രം 33,342.70 കോ​​ടി രൂ​​പ​​യു​​ടെ നി​​ക്ഷേ​​പം ന​​ട​​ത്തി. അ​​തേ​​സ​​മ​​യം, ഈ ​​വ​​ർ​​ഷം ആ​​ദ്യ പ​​ത്ത് മാ​​സ​​ങ്ങ​​ളി​​ൽ അ​​വ​​ർ 2.95 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ളാ​​ണ് വി​​റ്റ​​ഴി​​ച്ച​​ത്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ നി​​ല​​വി​​ലെ വാ​​ങ്ങ​​ൽ പ്ര​​വ​​ണ​​ത എ​​ത്ര​​നാ​​ൾ തു​​ട​​രു​​മെ​​ന്ന​​തി​​നെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​കും വി​​പ​​ണി​​യു​​ടെ കു​​തി​​പ്പും കി​​ത​​പ്പും. ആ​​ഭ്യ​​ന്ത​​ര ഫ​​ണ്ടു​​ക​​ൾ ക​​ഴി​​ഞ്ഞ വാ​​രം മൊ​​ത്തം 24,191.81 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ വി​​റ്റു.

ചാഞ്ചാടിയാടി... രൂപ

രൂ​​പ​​യു​​ടെ മൂ​​ല്യ​​ത്തി​​ൽ ചാ​​ഞ്ചാ​​ട്ടം. വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രു​​ടെ പി​​ന്തു​​ണ തു​​ട​​ക്ക​​ത്തി​​ൽ രൂ​​പ​​യ്ക്ക് ക​​രു​​ത്തു​​ പ​​ക​​ർ​​ന്നെ​​ങ്കി​​ലും ഇ​​തി​​നി​​ടെ ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല വ​​ർ​​ധി​​ച്ച​​തും യു​​എ​​സ് ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വ് പ​​ലി​​ശ​​നി​​ര​​ക്ക് ഉ​​യ​​ർ​​ത്തു​​മെ​​ന്ന ആ​​ശ​​ങ്ക വി​​പ​​ണി​​യി​​ൽ പ​​ര​​ന്ന​​തും രൂ​​പ​​യി​​ൽ സ​​മ്മ​​ർ​​ദ​​മു​​ള​​വാ​​ക്കി. രൂ​​പ​​യു​​ടെ മൂ​​ല്യം 93.93ൽ ​​നി​​ന്നും ഒ​​രു​​ഘ​​ട്ട​​ത്തി​​ൽ 93.70ലേ​​ക്ക് ശ​​ക്തി​​പ്രാ​​പി​​ച്ചെ​​ങ്കി​​ലും വാ​​രാ​​ന്ത്യം 94.23ലാ​​ണ്.

അ​​ന്താ​​രാ​​ഷ്്ട്ര ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം വാ​​ര​​ത്തി​​ലും ന​​ഷ്ട​​ത്തി​​ലാ​​ണ്. ബ്രെ​​ന്‍റ് ക്രൂ​​ഡ് ബാ​​ര​​ലി​​ന് 95.84 ഡോ​​ള​​ർ. ന്യൂ​​യോ​​ർ​​ക്കി​​ൽ സ്വ​​ർ​​ണ​​വി​​ല ട്രോ​​യ് ഒൗ​​ണ്‍​സി​​ന് 4069 ഡോ​​ള​​റി​​ൽ​​നി​​ന്നും 4150 ഡോ​​ള​​റി​​ലേ​​ക്ക് ഉ​​യ​​ർ​​ന്നു.ഈ ​​അ​​വ​​സ​​ര​​ത്തി​​ൽ അ​​ല​​യ​​ടി​​ച്ച വി​​ൽ​​പ​​നസ​​മ്മ​​ർ​​ദം മ​​ഞ്ഞ​​ലോ​​ഹ​​ത്തെ 3854 ഡോ​​ള​​റി​​ലേ​​ക്ക് ഇ​​ടി​​ച്ച​​ശേ​​ഷം ക്ലോ​​സിം​​ഗി​​ൽ 3883 ഡോ​​ള​​റി​​ലെ​​ത്തി​​ച്ചു.

Latest News

Corehub Up