Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Feast.

Kozhikode

വി​വാ​ഹവി​രു​ന്നി​ൽ മാ​തൃ​ക​യാ​യി ന​വ​ദ​മ്പ​തി​ക​ൾ

ന​ന്മ​ണ്ട: വി​വാ​ഹ വി​രു​ന്നി​നോ​ട​നു​ബ​ന്ധി​ച്ച് പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​ക​ര​ണം ന​ൽ​കി ന​വ​ദ​മ്പ​തി​ക​ൾ മാ​തൃ​ക​യാ​യി. സെ​പ്റ്റം​ബ​ർ 16ന് ​ചേ​ള​ന്നൂ​ർ ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ വെ​ച്ച് വി​വാ​ഹി​ത​രാ​യ ജി​തേ​ഷ്–​ര​മ്യ ദ​മ്പ​തി​ക​ളാ​ണ് വി​വാ​ഹ സ​ത്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി റെ​ഡ് ഗ്യാ​ങ്ങ് ആം​ബു​ല​ൻ​സി​ലേ​ക്ക് സ്ട്രെ​ച്ച​റും മ​റ്റ് പാ​ലി​യേ​റ്റീ​വ് ഉ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കി​യ​ത്.

ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ റെ​ഡ് ഗ്യാ​ങ്ങ് പ്ര​വ​ർ​ത്ത​ക​ർ ഉ​പ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. വി​വാ​ഹാ​ഘോ​ഷ​ത്തോ​ടൊ​പ്പം സ​മൂ​ഹ​ത്തി​ന് ഉ​പ​കാ​ര​പ്ര​ദ​മാ​യ സേ​വ​ന പ്ര​വ​ർ​ത്ത​ന​വും ന​ട​ത്ത​ണ​മെ​ന്ന ആ​ശ​യ​മാ​ണ് ഇ​ത്ത​ര​മൊ​രു പ്ര​വ​ർ​ത്ത​ന​ത്തി​ന് പ്ര​ചോ​ദ​ന​മാ​യ​തെ​ന്ന് ന​വ​ദ​മ്പ​തി​ക​ൾ പ​റ​ഞ്ഞു.

Latest News

Corehub Up