നവദന്പതികൾ പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറുന്നു.
നന്മണ്ട: വിവാഹ വിരുന്നിനോടനുബന്ധിച്ച് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ഉപകരണം നൽകി നവദമ്പതികൾ മാതൃകയായി. സെപ്റ്റംബർ 16ന് ചേളന്നൂർ രജിസ്ട്രാർ ഓഫീസിൽ വെച്ച് വിവാഹിതരായ ജിതേഷ്–രമ്യ ദമ്പതികളാണ് വിവാഹ സത്കാരത്തിന്റെ ഭാഗമായി റെഡ് ഗ്യാങ്ങ് ആംബുലൻസിലേക്ക് സ്ട്രെച്ചറും മറ്റ് പാലിയേറ്റീവ് ഉപകരണങ്ങളും നൽകിയത്.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ റെഡ് ഗ്യാങ്ങ് പ്രവർത്തകർ ഉപകരണങ്ങൾ ഏറ്റുവാങ്ങി. വിവാഹാഘോഷത്തോടൊപ്പം സമൂഹത്തിന് ഉപകാരപ്രദമായ സേവന പ്രവർത്തനവും നടത്തണമെന്ന ആശയമാണ് ഇത്തരമൊരു പ്രവർത്തനത്തിന് പ്രചോദനമായതെന്ന് നവദമ്പതികൾ പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews feast.