വൈക്കം: ബ്ലോക്ക് ക്ഷീര വികസന യൂണിറ്റിന്റേയും നേരേകടവ് ക്ഷീര സഹകരണ സംഘത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത്പദ്ധതികളുടെ ഉദ്ഘാടനവും ക്ഷീര കർഷക സമ്പർക്ക പരിപാടിയും നടത്തി.
നേരേകടവ് ക്ഷീരോത്പാദകസംലത്തിൽ നടന്ന യോഗത്തിൽ ക്ഷീരമേഖലയിൽ നടപ്പാക്കുന്ന ത്രിതല പഞ്ചായത്ത് പദ്ധതികളുടെ ബ്ലോക്ക് തല ഉദ്ഘനവും ക്ഷീര കർഷക സമ്പർക്ക പരിപാടിയും ജില്ലാ പഞ്ചായത്ത് അംഗം എം.കെ. രാജേഷ് നിർവഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാസോമൻ അധ്യക്ഷത വഹിച്ചു. കാലിത്തീറ്റ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എം.കെ. രാജേഷ് നിർവഹിച്ചു. ബ
്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.എസ്.പുഷ്പമണി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുകന്യ സുകുമാരൻ, ഉദയനാപുരം പഞ്ചായത്ത് അംഗം സൗമ്യ സനീഷ്, എസ്. ഷൺമുഖൻ, ക്ഷീര വികസന ഓഫിസർ ബി.സിബിമോൻ , ക്ഷീര സംഘം സെക്രട്ടറി രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു. ബാംഗ്ലൂരിൽ നടന്ന രണ്ടാമത് ഏഷ്യൻ മാസ്റ്റേഴ്സ് സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ 55- 59 ഏജ് ഗ്രൂപ്പിൽപ്പെട്ടവരുടെ മൽസരത്തിൽ ഇന്ത്യക്കായി സിൽവറും ബ്രൗൺസും കരസ്ഥമാക്കിയ സംഘത്തിലെ ക്ഷീര കർഷകൻ കെ.എസ്. ബൈജുവിനെ ആദരിച്ചു.
ക്ഷീരമേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ഷീര വികസന ഓഫിസർ ബി.സിബിമോൻ ,ഡയറി ഫാം ഇൻസ്ട്രക്ടർ മാരിയ സി. പ്രതീഷ്കുമാർ, ആഷിതമായിൻ എന്നിവർ ക്ലാസ് നയിച്ചു.