x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷീ​ര ക​ർ​ഷ​ക സ​മ്പ​ർ​ക്ക പ​രി​പാ​ടി​യും കാ​ലി​ത്തീ​റ്റ വി​ത​ര​ണ​വും ന​ട​ത്തി

വെബ് ഡെസ്ക്
Published: November 9, 2026 11:54 PM IST | Updated: November 9, 2026 11:54 PM IST

കാ​ലി​ത്തീ​റ്റ​വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എം.​കെ.​രാ​ജേ​ഷ് നി​ർ​വ​ഹി​ക്കു​ന്നു.

വൈ​ക്കം: ബ്ലോ​ക്ക് ക്ഷീ​ര വി​ക​സ​ന യൂ​ണി​റ്റി​ന്‍റേ​യും നേ​രേ​ക​ട​വ് ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്ത്പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ക്ഷീ​ര ക​ർ​ഷ​ക സ​മ്പ​ർ​ക്ക പ​രി​പാ​ടി​യും ന​ട​ത്തി.

നേ​രേ​ക​ട​വ് ക്ഷീ​രോ​ത്പാ​ദ​ക​സം​ല​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ക്ഷീ​ര​മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​ക​ളു​ടെ ബ്ലോ​ക്ക് ത​ല ഉ​ദ്ഘ​ന​വും ക്ഷീ​ര ക​ർ​ഷ​ക സ​മ്പ​ർ​ക്ക പ​രി​പാ​ടി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എം.​കെ. രാ​ജേ​ഷ് നി​ർ​വ​ഹി​ച്ചു. വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​താ​സോ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ലി​ത്തീ​റ്റ വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എം.​കെ. രാ​ജേ​ഷ് നി​ർ​വ​ഹി​ച്ചു. ബ
്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ പി.​എ​സ്.​പു​ഷ്പ​മ​ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സു​ക​ന്യ സു​കു​മാ​ര​ൻ, ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്ത് അം​ഗം സൗ​മ്യ സ​നീ​ഷ്, എ​സ്. ഷ​ൺ​മു​ഖ​ൻ, ക്ഷീ​ര വി​ക​സ​ന ഓ​ഫി​സ​ർ ബി.​സി​ബി​മോ​ൻ , ക്ഷീ​ര സം​ഘം സെ​ക്ര​ട്ട​റി രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ബാം​ഗ്ലൂ​രി​ൽ ന​ട​ന്ന ര​ണ്ടാ​മ​ത് ഏ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് സ്വി​മ്മിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 55- 59 ഏ​ജ് ഗ്രൂ​പ്പി​ൽ​പ്പെ​ട്ട​വ​രു​ടെ മ​ൽ​സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കാ​യി സി​ൽ​വ​റും ബ്രൗ​ൺ​സും ക​ര​സ്ഥ​മാ​ക്കി​യ സം​ഘ​ത്തി​ലെ ക്ഷീ​ര ക​ർ​ഷ​ക​ൻ കെ.​എ​സ്. ബൈ​ജു​വി​നെ ആ​ദ​രി​ച്ചു.

ക്ഷീ​ര​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ക്ഷീ​ര വി​ക​സ​ന ഓ​ഫി​സ​ർ ബി.​സി​ബി​മോ​ൻ ,ഡ​യ​റി ഫാം ​ഇ​ൻ​സ്ട്ര​ക്‌​ട​ർ മാ​രി​യ സി. ​പ്ര​തീ​ഷ്കു​മാ​ർ, ആ​ഷി​ത​മാ​യി​ൻ എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു.

Tags : feed distribution Nattuvishesham Districtnews

Recent News

Corehub Up