Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Female Conductor

കെ​എ​സ്ആ​ർ​ടി​സി വ​നി​താ ക​ണ്ട​ക്ട​ർ​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; ത​മി​ഴ്നാ​ട് സ്വ​ദേ​ശി പി​ടി​യി​ൽ

കൊ​ല്ലം: കെ​എ​സ്ആ​ർ​ടി​സി പ്രി​യ​ദ​ർ​ശി​നി ബ​സി​ലെ വ​നി​താ ക​ണ്ട​ക്ട​ർ​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി പൊ​ലി​സ് പി​ടി​യി​ൽ. ത​മി​ഴ്നാ​ട് കു​ള​ച്ച​ൽ സ്വ​ദേ​ശി സെ​ൽ​ഡ​ൺ പ​നീ​ർ​സെ​ൽ​വം ആ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ല്ലം-​കു​ള​ത്തൂ​പ്പു​ഴ റൂ​ട്ടി​ലോ​ടു​ന്ന പ്രി​യ​ദ​ർ​ശി​നി ബ​സി​ലാ​യി​രു​ന്നു അ​തി​ക്ര​മം.

റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു​നി​ന്ന് ബ​സി​ൽ ക​യ​റി​യ സെ​ൽ​ഡ​ൺ ബ​സ് ചി​ന്ന​ക്ക​ട ഭാ​ഗ​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് ക​ണ്ട​ക്ട​റോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്. ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ യാ​ത്ര​ക്കാ​ർ ക​ൺ​ട്രോ​ൾ റൂ​മി​ൽ വി​ളി​ച്ച് വി​വ​രം അ​റി​യി​ച്ചു.

സ്ഥ​ല​ത്തെ​ത്തി​യ പൊ​ലി​സു​കാ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ ഡെ​ൽ​സ​ൺ അ​വ​രെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് കൊ​ല്ലം ഈ​സ്റ്റ്‌ പൊ​ലി​സ് എ​ത്തി​യാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു പ്ര​തി​യു​ടെ പ​രാ​ക്ര​മ​മെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

Latest News

Corehub Up