ദ്വാരക: സെന്റ് അല്‍ഫോന്‍സ ഫൊറോന ദേവാലയത്തില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ 12 വരെ ആഘോഷിക്കുന്ന തിരുനാളിന് 101 അംഗ കമ്മിറ്റി രൂപീകരിച്ചു. ഇതിനു ചേര്‍ന്ന യോഗത്തില്‍ വികാരി ഫാ. മാത്യു മലയില്‍ അധ്യക്ഷത വഹിച്ചു.
ട്രസ്റ്റിമാരായ ജോസ് കുഴിക്കൊമ്പില്‍, രാജു ചൊവ്വാറ്റുകുന്നേല്‍, പൈലി കല്ലുവെട്ടാംകുഴിയില്‍, രാജു തുടിയംപറമ്പില്‍, സെക്രട്ടറി റെജി കിഴക്കേപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.