Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Filed Against

America

ന്യൂ​യോ​ർ​ക്ക് പാ​ർ​ക്കിം​ഗ് സ്ഥ​ല​ങ്ങ​ൾ ഐ​സിഇ നി​യ​മ​വി​രു​ദ്ധ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ കേ​സ് കൊ​ടു​ക്കു​മെ​ന്ന് മാം​ദാ​നി

ന്യൂ​യോ​ർ​ക്ക്: ന​ഗ​ര​ത്തി​ലെ മു​നി​സി​പ്പ​ൽ പാ​ർ​ക്കിം​ഗ് സ്ഥ​ല​ങ്ങ​ൾ ഐസിഇ (Immigration and Customs Enforcement) ഏ​ജ​ന്‍റു​മാ​ർ അ​ന​ധി​കൃ​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ന്യൂ​യോ​ർ​ക്ക് സി​റ്റി മേ​യ​ർ സോ​ഹ്റാ​ൻ മാം​ദാ​നി മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി സെ​ക്ര​ട്ട​റി മാ​ർ​ക്‌​വെ​യ്ൻ മു​ള്ളി​ന് അ​യ​ച്ച ക​ത്തി​ലാ​ണ് മേ​യ​ർ ഈ ​നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ക്വീ​ൻ​സ്, ബ്രോ​ങ്ക്‌​സ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ സി​റ്റി ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ൾ ഫെ​ഡ​റ​ൽ ഇ​മി​ഗ്രേ​ഷ​ൻ ഏ​ജ​ന്‍റു​മാ​ർ ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​ന​ധി​കൃ​ത​മാ​ണെ​ന്നും ഇ​ത് ജ​ന​ങ്ങ​ളി​ൽ ഭീ​തി പ​ട​ർ​ത്തു​ന്നു​വെ​ന്നും മാം​ദാ​നി ചൂ​ണ്ടി​ക്കാ​ട്ടി.

എ​ന്നാ​ൽ, പൊ​തു പാ​ർ​ക്കിം​ഗ് സ്ഥ​ല​ങ്ങ​ളി​ലെ ഐ​സിഇ സാ​ന്നി​ധ്യം ഫെ​ഡ​റ​ൽ നി​യ​മ​പ്ര​കാ​രം പൂ​ർ​ണ​മാ​യും നി​യ​മ​വി​ധേ​യ​മാ​ണെ​ന്നും ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​മെ​ന്നും ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ മാ​സം ബ്രോ​ങ്ക്‌​സി​ൽ വച്ച് ആ​യു​ധ​ധാ​രി​യ​ല്ലാ​ത്ത ഒ​രു കു​ടി​യേ​റ്റ​ക്കാ​ര​ന് നേ​രെ ഐസി​ഇ ഏ​ജ​ന്‍റു​മാ​ർ വെ​ടി​വ​ച്ച​തി​നെ തു​ട​ർ​ന്ന് മേ​യ​റും ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രും വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ലാ​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ പാ​ർ​ക്കു​ക​ളി​ലും മ​റ്റും ജു​ഡീ​ഷ്യ​ൽ വാ​റ​ന്‍റി​ല്ലാ​തെ എ​ത്തു​ന്ന ഐസിഇ ഏ​ജ​ന്റു​മാ​ർ​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ക്കാ​ൻ പാ​ർ​ക്ക് ജീ​വ​ന​ക്കാ​ർ​ക്ക് അ​ധി​കാ​രം ന​ൽ​കു​ന്ന പു​തി​യ ന​യ​വും മാം​ദാ​നി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up