Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Files Complaint

ക​ർ​ണാ​ട​ക​യി​ൽ വീ​ണ്ടും ദു​ര​ഭി​മാ​ന​ക്കൊ​ല; മ​ക​ളെ കൊ​ന്നു​കു​ഴി​ച്ചു​മൂ​ടി​യ​ശേ​ഷം പോ​ലീ​സി​ൽ ക​ള്ള​പ്പ​രാ​തി ന​ൽ​കി പി​ത​വ്

ബെം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ തും​കൂ​രു​വി​ൽ വീ​ണ്ടും ദു​ര​ഭി​മാ​ന​ക്കൊ​ല ന​ട​ത്തി പി​താ​വ്. ബ​ന്ധു​വാ​യ യു​വാ​വി​നെ പ്ര​ണ​യി​ച്ച​തി​ന് സ്വ​ന്തം മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചു​മൂ​ടി​യ ശേ​ഷം പി​താ​വ് പോ​ലീ​സി​ൽ ക​ള്ള​പ്പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

ഏ​പ്രി​ൽ 16 മു​ത​ൽ മ​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സാ​ണ് ഒ​ടു​വി​ൽ ഞെ​ട്ടി​ക്കു​ന്ന ക​ണ്ടെ​ത്ത​ൽ ന​ട​ത്തി​യ​ത്. ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി കാ​ണാ​നി​ല്ലാ​തി​രു​ന്ന മേ​ഘ്ന (17) കൊ​ല്ല​പ്പെ​ട്ട​താ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. പി​ന്നാ​ലെ പി​താ​വ് തി​മ്മ​രാ​യ​പ്പ​യെ തും​കൂ​രു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​മ്മ​യു​ടെ ബ​ന്ധ​ത്തി​ൽ​പ്പെ​ട്ട ഒ​രു യു​വാ​വി​നെ മേ​ഘ്ന പ്ര​ണ​യി​ച്ചി​രു​ന്നു. 18 വ​യ​സ് തി​ക​ഞ്ഞാ​ൽ ഈ ​വി​വാ​ഹം ന​ട​ത്താ​ൻ യു​വാ​വി​ന്‍റെ വീ​ട്ടു​കാ​ർ ത​യാ​റു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​തീ​രു​മാ​ന​ത്തോ​ട് തി​മ്മ​രാ​യ​പ്പ​യ്ക്ക് യോ​ജി​പ്പു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തി​നെ ചൊ​ല്ലി മ​ക​ളു​മാ​യി നി​ര​ന്ത​രം വ​ഴ​ക്കി​ട്ടി​രു​ന്ന ഇ​യാ​ൾ ഏ​പ്രി​ൽ 16ന് ​മേ​ഘ്ന​യെ കി​ണ​റ്റി​ന​ക​ത്തേ​ക്ക് ത​ള്ളി​യി​ട്ടു വ​ലി​യ പാ​റ​ക്ക​ഷ​ണം മു​ക​ളി​ലേ​ക്ക് ഇ​ടു​ക​യാ​യി​രു​ന്നു. മ​ക​ൾ മ​രി​ച്ച​തോ​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് ഇ​യാ​ൾ വീ​ടി​നു സ​മീ​പ​ത്ത് കു​ഴി​ച്ചി​ടു​ക​യും ചെ​യ്തു.

വൈ​കി​ട്ട് ജോ​ലി ക​ഴി​ഞ്ഞ് എ​ത്തി​യ അ​മ്മ മേ​ഘ്ന​യെ തി​ര​ക്കി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലു​മാ​യി​രു​ന്നു. പി​ന്നാ​ലെ ഇ​വ​ർ ക​ല്ല​ൻ​പേ​ല്ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​മെ​ല്ലാം തി​മ്മ​രാ​യ​പ്പ​യും കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ മേ​ഘ്ന​യ്ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​തോ​ടെ ഇ​യാ​ൾ ഒ​ളി​വി​ൽ പോ​യി. ധ​ർ​മ​സ്ഥ​ല​യി​ലും തി​രു​പ്പ​തി​യി​ലും ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ഇ​യാ​ളെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

ഇ​യാ​ൾ കാ​ണി​ച്ച സ്ഥ​ല​ത്ത് കു​ഴി​യെ​ടു​ത്ത പോ​ലീ​സ് ത​ഹ​സി​ൽ​ദാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. പോ​സ്റ്റ്മോ​ർ​ട്ടം ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up