കാസർകോട്: കാസർകോട് ബളാലിന് സമീപത്ത് വരൻ എത്താത്തതിനെ തുടർന്ന് വിവാഹം മുടങ്ങി. വധുവും ബന്ധുക്കളുമെത്തി മുഹൂർത്ത സമയം ആയിട്ടും വരൻ വന്നില്ല. പിന്നാലെ യുവതി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. മുന്പ് പ്രണയത്തിലായിരുന്ന സമയത്ത് യുവാവ് ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്നാണ് യുവതി നൽകിയ പരാതി.
തുടർന്ന് പ്രതിശ്രുത വരനെ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് ബളാലിനു സമീപത്തെ വിഷ്ണു നാരായണനെയാണ് വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റു ചെയ്തത്. വിഷ്ണു നാരായണനും യുവതിയും നേരത്തെ പ്രണയത്തിലായിരുന്നു.
Tags : Groom not arrive wedding called off bride files complaint harassment