Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Film Personalities

പോ​സ്റ്റ​റു​മാ​യി ഗൗ​രി, മു​ന്നി​ൽ നി​ന്ന് ജോ​ജു; പ്ര​തി​ഷേ​ധ​ക്കൂ​ട്ടാ​യ്മ​യി​ൽ പ​ങ്കെ​ടു​ത്ത് സി​നി​മ പ്ര​മു​ഖ​ർ

കേ​ന്ദ്ര​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ര്‍​മ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​ക്ഷോ​ഭ​ത്തെ പി​ന്തു​ണ​ച്ച് മ​ഹാ​രാ​ജാ​സ് കോ​ള​ജി​ല്‍ ന​ട​ത്തി​യ ഐ​ക്യ​ദാ​ര്‍​ഢ്യ​സ​ദ​സി​ല്‍ പ​ങ്കെ​ടു​ത്ത് മ​ല​യാ​ള​സി​നി​മ​യി​ലെ പ്ര​മു​ഖ​ർ.

സം​വി​ധാ​യ​ക​ൻ ആ​ഷി​ക് അ​ബു, ന​ടി ശാ​ന്തി ബാ​ല​ച​ന്ദ്ര​ൻ, എ​ഴു​ത്തു​കാ​ര​ൻ എ​ൻ.​എ​സ് മാ​ധ​വ​ൻ, കെ.​ആ​ർ മീ​ര എ​ന്നി​വ​രും മ​ഹാ​രാ​ജാ​സി​ൽ‍ പ്ര​തി​ഷേ​ധ​ക്കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യി.

‘സ​മാ​ധാ​ന​പ​ര​മാ​യ ശ​ബ്ദം കേ​ൾ​ക്കൂ, ജ​നാ​ധി​പ​ത്യം എ​ല്ലാം കേ​ൾ​ക്കു​ന്നു​ണ്ട്’ എ​ന്ന പോ​സ്റ്റ​റു​മാ​യാ​ണ് ഗൗ​രി സ​മ​ര​ത്തി​നെ​ത്തി​യ​ത്. ന​ട​നും റാ​പ്പ​റു​മാ​യ ബേ​ബി ജീ​നും സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ​ങ്കു​വ​ച്ച് മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ​ത്തി​യി​രു​ന്നു. 

ന്യൂ​ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ലെ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​ന് പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി താ​ര​ങ്ങ​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. സി​നി​മാ താ​ര​ങ്ങ​ളാ​യ ഇ​ന്ദ്ര​ജി​ത്ത് സു​കു​മാ​ര​ൻ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, സി​ജു സ​ണ്ണി, റ​ഹ്മാ​ൻ, വി​ന​യ് ഫോ​ർ​ട്ട്, കാ​ളി​ദാ​സ് ജ​യ​റാം, ന​സ്‍​ലി​ൻ, നി​ഖി​ല വി​മ​ൽ, ഗ്രേ​സ് ആ​ന്‍റ​ണി, ദീ​പ തോ​മ​സ്, ഹാ​ഷി​ർ തു​ട​ങ്ങി​യ​വ​രാ​ണ് ഇ​ന്ന് പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ, ടൊ​വി​നോ തോ​മ​സ്, പാ​ർ​വ​തി തി​രു​വോ​ത്ത്, റി​മ ക​ല്ലി​ങ്ക​ൽ, പ്രാ​ചി തെ​ഹ്‌​ലാ​ൻ,  എ​ന്നി​വ​ർ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു

Latest News

Corehub Up