പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ, ശാന്തി ബാലചന്ദ്രൻ, ജോജു ജോർജ്, ഗൗരി കിഷൻ
കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തെ പിന്തുണച്ച് മഹാരാജാസ് കോളജില്‍ നടത്തിയ ഐക്യദാര്‍ഢ്യസദസില്‍ പങ്കെടുത്ത് മലയാളസിനിമയിലെ പ്രമുഖർ.
സംവിധായകൻ ആഷിക് അബു, നടി ശാന്തി ബാലചന്ദ്രൻ, എഴുത്തുകാരൻ എൻ.എസ് മാധവൻ, കെ.ആർ മീര എന്നിവരും മഹാരാജാസിൽ പ്രതിഷേധക്കൂട്ടായ്മയുടെ ഭാഗമായി.
‘സമാധാനപരമായ ശബ്ദം കേൾക്കൂ, ജനാധിപത്യം എല്ലാം കേൾക്കുന്നുണ്ട്’ എന്ന പോസ്റ്ററുമായാണ് ഗൗരി സമരത്തിനെത്തിയത്. നടനും റാപ്പറുമായ ബേബി ജീനും സമരത്തിന് ഐക്യദാർഢ്യം പങ്കുവച്ച് മഹാരാജാസ് കോളജിലെത്തിയിരുന്നു.
ന്യൂഡൽഹി ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. സിനിമാ താരങ്ങളായ ഇന്ദ്രജിത്ത് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, സിജു സണ്ണി, റഹ്മാൻ, വിനയ് ഫോർട്ട്, കാളിദാസ് ജയറാം, നസ്ലിൻ, നിഖില വിമൽ, ഗ്രേസ് ആന്റണി, ദീപ തോമസ്, ഹാഷിർ തുടങ്ങിയവരാണ് ഇന്ന് പ്രതികരണവുമായി എത്തിയത്.
കഴിഞ്ഞ ദിവസം വിസ്മയ മോഹൻലാൽ, ടൊവിനോ തോമസ്, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, പ്രാചി തെഹ്ലാൻ, എന്നിവർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു
Tags : protest film personalities joju george gouri kishan delhi students protest