Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Final Respects

Pathanamthitta

ഡോ. ​ഏ​ബ്ര​ഹാം മാ​ർ യൂ​ലി​യോ​സി​ന് അ​ന്ത്യാ​ഞ്ജ​ലി​യു​മാ​യി പ്ര​മു​ഖ​ർ

തി​രു​വ​ല്ല: മൂ​വാ​റ്റു​പു​ഴ രൂ​പ​ത മു​ൻ അ​ധ്യ​ക്ഷ​ൻ കാ​ലം ചെ​യ്ത ഡോ.​ഏ​ബ്ര​ഹാം മാ​ർ യൂ​ലി​യോ​സി​ന് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ തി​രു​വ​ല്ല​യി​ലേ​ക്ക് പ്ര​മു​ഖ​രു​ടെ നീ​ണ്ട​നി​ര. മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ദേ​ഹ​വി​യോ​ഗ വാ​ർ​ത്ത​യ​റി​ഞ്ഞ​തു മു​ത​ൽ തി​രു​വ​ല്ല പു​ഷ്പ​ഗി​രി​യി​ലേ​ക്കും വൈ​കു​ന്നേ​രം സെ​ന്‍റ് ജോ​ൺ​സ് ക​ത്തീ​ഡ്ര​ലി​ലേ​ക്കും ആ​ളു​ക​ളു​ടെ നി​ല​യ്ക്കാ​ത്ത ഒ​ഴു​ക്കാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ഭൗ​തി​ക​ശ​രീ​രം പു​ഷ്പ​ഗി​രി ചാ​പ്പ​ലി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച​ത്.

മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ത്യൂ​സ് മാ​ർ പോ​ളി​ക്കാ​ർ​പ്പോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ​യും കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേ​മി​ന്‍റെ​യും കാ​ർ​മി​ക​ത്വ​ത്തി​ൽ ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ​യു​ടെ ആ​ദ്യ​ക്ര​മം ന​ട​ത്തി. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ.​ഡോ.​ഐ​സ​ക്ക് പ​റ​പ്പ​ള്ളി​ൽ, പു​ഷ്പ​ഗി​രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ.​ബി​ജു പ​യ്യം​പ​ള്ളി​ൽ, ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ.​ജോ​സ് ക​ല്ലു​മാ​ലി​ക്ക​ൽ എ​ന്നി​വ​ർ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ബി​ഷ​പ്പു​മാ​രാ​യ മാ​ർ ജോ​സ​ഫ് പ​ള്ളി​ക്കാ​പ്പ​റ​ന്പി​ൽ, ഡോ. ​സ്റ്റാ​ൻ​ലി റോ​മ​ൻ, മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല, വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ ഇ​ന്ന​ലെ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു.

Latest News

Corehub Up