Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Financial Year

ഈ ​സാ​മ്പ​ത്തി​കവ​ര്‍​ഷം പ​ദ്ധ​തിച്ചെല​വ് കൂ​ടി​യെ​ന്ന് ധ​ന​മ​ന്ത്രി

കൊ​ട്ടാ​ര​ക്ക​ര: ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ എ​ല്ലാ പേ​മെന്‍റുക​ളും കൊ​ടു​ത്തു ക​ഴി​ഞ്ഞു​വെ​ന്നും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ഹി​തം 78.12 ശ​ത​മാ​നം കൊ​ടു​ത്തു​വെ​ന്നും ധ​ന​മ​ന്ത്രി കെ.​എ​ന്‍ ബാ​ല​ഗോ​പാ​ല്‍.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​ന്‍റെ അ​നു​മ​തി കി​ട്ടി​യാ​ല്‍ അ​വ​സാ​ന ഗ​ഡു ന​ല്‍​കും. 31,978 കോ​ടി​യാ​ണ് പ​ദ്ധ​തി ചെ​ല​വ്. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളെ​ക്കാ​ള്‍ ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷം പ​ദ്ധ​തി ചെ​ല​വു കൂ​ടി​യെ​ന്നും ധ​ന​മ​ന്ത്രി പ​ത്രസ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. 1,90,000 കോ​ടി​യാ​യി വാ​ര്‍​ഷി​ക ചെ​ല​വ് ക​ട​ന്നു.

1.73 ല​ക്ഷം കോ​ടി​യാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ വാ​ര്‍​ഷി​ക ചെ​ല​വ്. സം​സ്ഥാ​ന​ത്തി​ന്‍റെ വ​രു​മാ​ന​വും വ​ര്‍​ധി​ച്ചു. 68,028 കോ​ടി​യാ​യി​രു​ന്ന ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ കാ​ല​ത്തെ വാ​ര്‍​ഷി​ക ചെ​ല​വ്. ഇ​നി കു​ടി​ശി​ക​യു​ള്ള​ത് ഡി​എ മാ​ത്ര​മാ​ണ്. 4,606 കോ​ടി കാ​ഷ് ബാ​ല​ന്‍​സാ​ണു​ള്ള​ത്.

സം​സ്ഥാ​നം ക​ട​ക്കെ​ണി​യി​ല്‍ അ​ല്ലെ​ന്നും എ​ന്നി​ട്ടും ഖ​ജ​നാ​വി​ല്‍ പൂ​ച്ച പെ​റ്റു കി​ട​ക്കു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷം നി​ര​ന്ത​രം പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ പൂ​ര്‍​ണ​മാ​യും ശ​മ്പ​ളം കൊ​ടു​ക്കു​ന്നി​ല്ല.

30 ശ​ത​മാ​നം ക​ട്ട് ചെ​യ്താ​ണ് സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ന​ല്‍​കു​ന്ന​ത്. തെ​ലുങ്കാ​ന​യി​ല്‍ പെ​ന്‍​ഷ​ന്‍ പ​റ്റു​ന്ന​വ​രു​ടെ ആ​നു​കൂ​ല്യം ന​ല്‍​കു​ന്നി​ല്ല. അ​ഞ്ചു ഗ്യാ​ര​ണ്ടി കോ​ണ്‍​ഗ്ര​സ് ന​ട​പ്പാ​ക്കി​യ സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​വ​സ്ഥ​യാ​ണി​തെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. 

Latest News

Corehub Up