കൊട്ടാരക്കര: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ എല്ലാ പേമെന്റുകളും കൊടുത്തു കഴിഞ്ഞുവെന്നും തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം 78.12 ശതമാനം കൊടുത്തുവെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കിട്ടിയാല്‍ അവസാന ഗഡു നല്‍കും. 31,978 കോടിയാണ് പദ്ധതി ചെലവ്. മുന്‍ വര്‍ഷങ്ങളെക്കാള്‍ ഈ സാമ്പത്തിക വര്‍ഷം പദ്ധതി ചെലവു കൂടിയെന്നും ധനമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. 1,90,000 കോടിയായി വാര്‍ഷിക ചെലവ് കടന്നു.
1.73 ലക്ഷം കോടിയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക ചെലവ്. സംസ്ഥാനത്തിന്റെ വരുമാനവും വര്‍ധിച്ചു. 68,028 കോടിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ കാലത്തെ വാര്‍ഷിക ചെലവ്. ഇനി കുടിശികയുള്ളത് ഡിഎ മാത്രമാണ്. 4,606 കോടി കാഷ് ബാലന്‍സാണുള്ളത്.
സംസ്ഥാനം കടക്കെണിയില്‍ അല്ലെന്നും എന്നിട്ടും ഖജനാവില്‍ പൂച്ച പെറ്റു കിടക്കുന്നുവെന്ന് പ്രതിപക്ഷം നിരന്തരം പ്രചാരണം നടത്തുകയാണെന്നും ധനമന്ത്രി പറഞ്ഞു. ഹിമാചല്‍ പ്രദേശില്‍ പൂര്‍ണമായും ശമ്പളം കൊടുക്കുന്നില്ല.
30 ശതമാനം കട്ട് ചെയ്താണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നല്‍കുന്നത്. തെലുങ്കാനയില്‍ പെന്ഷന് പറ്റുന്നവരുടെ ആനുകൂല്യം നല്‍കുന്നില്ല. അഞ്ചു ഗ്യാരണ്ടി കോണ്‍ഗ്രസ് നടപ്പാക്കിയ സംസ്ഥാനങ്ങളുടെ അവസ്ഥയാണിതെന്നും ധനമന്ത്രി പറഞ്ഞു.
Tags : Finance Minister expenditure financial year K.N. Balagopal