ഷിംല: ഹിമാചൽ പ്രദേശിൽ സോളൻ ജില്ലയിലെ അർകി മാർക്കറ്റിലുണ്ടായ അഗ്നിബാധയിൽ വീടുകളും കടമുറികളുമുൾപ്പെടെ 15 കെട്ടിടങ്ങൾ കത്തിനശിച്ചു. എട്ടുവയസുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർ വെന്തുമരിച്ചു.
ഞായറാഴ്ച അർധരാത്രിയായിരുന്നു തീപിടിത്തം. തടികൊണ്ടു നിർമിച്ച പഴക്കമുള്ള കെട്ടിടത്തിൽനിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.
കാണാതായ നേപ്പാൾ സ്വദേശികൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.