x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​തി ലൈ​നി​ല്‍ തീപി​ടി​ച്ചു


Published: December 19, 2025 11:07 PM IST | Updated: December 19, 2025 11:07 PM IST

മു​ട്ടം കോ​ട​തി ജം​ഗ്ഷ​നി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ വൈ​ദ്യു​തി ലൈ​നി​ല്‍ തീ ​പി​ടി​ച്ച​പ്പോ​ള്‍.

തൊ​ടു​പു​ഴ: മു​ട്ടം കോ​ട​തി ജം​ഗ്ഷ​ന് സ​മീ​പം വൈ​ദ്യു​തി ലൈ​നി​ല്‍ തീ ​പി​ടി​ച്ചു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്ന​ര​യോ​ടെ 11 കെ​വി ലൈ​ന്‍ ക​ട​ന്നുപോ​കു​ന്ന എ​ബി​സി കേ​ബി​ളി​ലാ​ണ് തീ ​പി​ടി​ച്ച​ത്. തീ​പി​ടിത്തം ഉ​ണ്ടാ​യ സ​മ​യം അ​തു​വ​ഴി ക​ട​ന്നു​പോ​യ മു​ട്ടം പോ​ലീ​സാ​ണ് സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെത്തു​ട​ര്‍​ന്ന് വി​വ​രം അ​ഗ്‌​നി ര​ക്ഷാസേ​ന​യെ അ​റി​യി​ച്ച​ത്. കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍ ലൈ​ന്‍ ഓ​ഫ് ചെ​യ്ത് പൂ​ര്‍​ണ​മാ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യ ശേ​ഷം തൊ​ടു​പു​ഴ​യി​ല്‍ നി​ന്നെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം വെ​ള്ളം പ​മ്പ് ചെ​യ്ത് തീ ​അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു. നാ​ല് കേ​ബി​ളു​ക​ളി​ല്‍ ര​ണ്ടെ​ണ്ണ​ത്തി​ലാ​ണ് തീ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്.

ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് സം​ശ​യം. ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. തീ​പി​ടു​ത്തം ഉ​ണ്ടാ​യ കേ​ബി​ളി​ന് സ​മീ​പം കെ​ട്ടി​ട​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​വി​ടേ​ക്ക് തീ ​പ​ട​രാ​തെ നി​യ​ന്ത്രി​ച്ചു. തീ​പി​ടു​ത്ത​ത്തി​ല്‍ ചി​ല കേ​ബി​ളു​ക​ള്‍ പൊ​ട്ടി​വീ​ഴു​ക​യും ചെ​യ്തി​രു​ന്നു. ഫ​യ​ര്‍​ഫോ​ഴ്‌​സ് അം​ഗ​ങ്ങ​ളാ​യ ബി​ബി​ന്‍ എ.​ ത​ങ്ക​പ്പ​ന്‍, സി.​എ​സ്.​ എ​ബി, ജ​യി​സ് സാം.​ ജോ​സ്, സ​ച്ചി​ന്‍ സാ​ജ​ന്‍, വി.​ബി.​ സ​ന്ദീ​പ്, ബി.​ ആ​ഷി​ഖ്, എം.​പി.​ ബെ​ന്നി എ​ന്നി​വ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : Fire broke out nattuvisesham local news

Recent News

Corehub Up