x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ച്ചേ​രി ജം​ഗ്ഷ​നി​ലെ പോ​ലീ​സ് കാ​മ​റ​ക​ള്‍ കാ​ടു​മൂ​ടി

വെബ് ഡെസ്ക്
Published: July 21, 2026 12:32 AM IST | Updated: July 21, 2026 12:32 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: ക​ച്ചേ​രി ജം​ഗ്ഷ​നി​ല്‍ താ​ലൂ​ക്ക് ഓ​ഫീ​സി​നോ​ട് ചേ​ര്‍​ന്ന് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന മൂ​ന്ന് പോലീ​സ് നി​രീ​ക്ഷ​ണ കാ​മ​റ​ക​ളും കാ​ടു​മൂ​ടി പ്ര​വ​ര്‍​ത്ത​ന ര​ഹി​ത​മാ​യ നി​ല​യി​ല്‍.

ന​ഗ​ര​ത്തി​ലെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ ക​ണ്‍​ട്രോ​ള്‍ റൂ​മു​മാ​യി നേ​രി​ട്ട് ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന കാ​മ​റ​ക​ളാ​ണ് മാ​സ​ങ്ങ​ളാ​യി പ​രി​പാ​ല​ന​മി​ല്ലാ​തെ കി​ട​ക്കു​ന്ന​ത്.

വ​ര്‍​ഷ​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്ത​ന ര​ഹി​ത​മാ​യ നി​രീ​ക്ഷ​ണ കാ​മ​റ​ക​ളാ​ണ് ഇ​പ്പോ​ള്‍ വ​ള്ളി​പ്പ​ട​ര്‍​പ്പു​ക​ളാ​ല്‍ മൂ​ടി​യ​ത്. കാ​മ​റ​ക​ളു​ടെ ലെ​ന്‍​സും അ​നു​ബ​ന്ധ വ​യ​റിം​ഗും ഉ​ള്‍​പ്പ​ടെ പൂ​ര്‍​ണ​മാ​യും മൂ​ടി​യ നി​ല​യി​ലാ​ണ്. ജം​ഗ്ഷ​നി​ല്‍ ന​ട​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളോ മ​റ്റ് കു​റ്റ​കൃ​ത്യ​ങ്ങ​ളോ നി​രീ​ക്ഷി​ക്കാ​നോ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കാ​നോ ക​ണ്‍​ട്രോ​ള്‍ റൂ​മി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. സു​ര​ക്ഷ​യ്ക്കാ​യി വ​ന്‍​തു​ക മു​ട​ക്കി സ്ഥാ​പി​ച്ച സം​വി​ധാ​നം നോ​ക്കു​കു​ത്തി​യാ​യി​ട്ടും അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ ജം​ഗ്ഷ​നു​ക​ളി​ല്‍ ഒ​ന്നാ​ണി​വി​ടം. നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി പ​രി​പാ​ലി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള പൊ​ലീ​സ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് വ​ലി​യ അ​നാ​സ്ഥ​യാ​ണ് തു​ട​രു​ന്ന​ത്.

Tags : cameras Nattuvishesham DistrictNews

Recent News

Corehub Up