Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Firework

അ​മേ​രി​ക്ക​യി​ൽ ലാ​ൻ​ഡിം​ഗി​ന് ഒ​രു​ങ്ങു​ന്ന​തി​നി​ടെ വി​മാ​നം പ​ട​ക്ക​ത്തി​ലി​ടി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ ഷി​ക്കാ​ഗോ​യി​ൽ ലാ​ൻ​ഡിം​ഗി​ന് ശ്ര​മി​ക്കു​ന്ന​തി​ടെ പ​ട​ക്ക​ങ്ങ​ൾ വി​മാ​ന​ത്തി​ലി​ടി​ച്ചു. ജൂ​ലൈ നാ​ലി​ന് അ​മേ​രി​ക്ക​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ ലാ​ൻ​ഡിം​ഗി​ന് ശ്ര​മി​ച്ച ഡെ​ൽ​റ്റ വി​മാ​ന​ത്തി​ലാ​ണ് പ​ട​ക്കം ഇ​ടി​ച്ച​ത്.

ഷി​ക്കാ​ഗോ​യി​ലെ മി​ഡ്‌​വേ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​നം ഇ​റ​ങ്ങാ​ൻ മി​നി​റ്റു​ക​ൾ മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ഴാ​ണ് വാ​യു​വി​ൽ ഉ​യ​ർ​ന്ന പ​ട​ക്കം വി​മാ​ന​ത്തി​ൽ ത​ട്ടി പൊ​ട്ടി​യ​ത്. അ​റ്റ്‌​ലാ​ന്‍റ​യി​ൽനി​ന്നു ടേ​ക്ക് ഓ​ഫ് ചെ​യ്ത വി​മാ​ന​ത്തി​ൽ 52 യാ​ത്ര​ക്കാ​രും ആ​റ് ജീ​വ​ന​ക്കാ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഡെ​ൽ​റ്റ ഫ്ലൈ​റ്റ് 1076 എ​ന്ന എ​യ​ർ​ബ​സ് എ319 ​വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

വി​മാ​നം ലാ​ൻ​ഡ് ചെ​യ്യു​ന്ന​തി​നാ​യി താ​ഴേ​ക്ക് ഇ​റ​ങ്ങു​ന്ന സ​മ​യ​ത്ത് വ​ലി​യ ഒ​രു ശ​ബ്ദം കേ​ട്ട​താ​യി വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റ് എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ള​ർ​ക്ക് അ​റി​യി​പ്പ് ന​ൽ​കി. റ​ൺ​വേ​യ്ക്ക് മു​ക​ളി​ൽ ഏ​ക​ദേ​ശം 200 മു​ത​ൽ 250 അ​ടി വ​രെ ഉ​യ​ര​ത്തി​ൽ വി​മാ​നം പ​റ​ക്കു​മ്പോ​ഴാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ജ​ന​വാ​സ മേ​ഖ​ല​ക​ളോ​ടു ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ളു​ക​ൾ പ​ട​ക്ക​ങ്ങ​ൾ പൊ​ട്ടി​ക്കു​ന്ന​താ​ണ് ഇ​തിനു കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. വി​മാ​നം സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കാ​ൻ സാ​ധി​ച്ച​തി​നാ​ൽ വ​ലി​യൊ​രു ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​ർ​ക്കുംത​ന്നെ പ​രി​ക്കു​ക​ൾ ഒ​ന്നും പ​റ്റി​യി​ട്ടി​ല്ലെ​ന്ന് ഡെ​ൽ​റ്റ എ​യ​ർ​ലൈ​ൻ​സ് അ​ധി​കൃ​ത​ർ അറിയിച്ചു. പ​രി​ശോ​ധ​ന​യി​ൽ വി​മാ​ന​ത്തി​ന്‍റെ പെ​യി​ന്‍റി​ന് നേ​രി​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യി കണ്ടെത്തിയിട്ടുണ്ട്. വി​മാ​ന​ത്തി​ന് മ​റ്റു ത​ക​രാ​റു​ക​ളി​ല്ല.

പിന്നാലെ വ​രു​ന്ന വി​മാ​ന​ങ്ങ​ൾ​ക്കു ക​ൺ​ട്രോ​ൾ റൂ​മി​ൽനി​ന്നും അപകടത്തെക്കുറിച്ചു ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി​യി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അറിയിച്ചു.

Latest News

Corehub Up