Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fish Meal Factory

Kollam

മ​ത്സ്യം പൊ​ടി​ക്ക​ല്‍ ഫാ​ക്‌ടറി​യു​ടെ മ​ലി​നീ​ക​ര​ണ​ം: ആ​ക്‌ഷന്‍ കൗ​ണ്‍​സി​ല്‍ രൂ​പീ​ക​രി​ച്ചു

ച​വ​റ സൗ​ത്ത് : തെ​ക്കും​ഭാ​ഗം പ​ള്ളി​ക്കോ​ടി തെ​ക്കേ തു​രു​ത്തി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി ന​ട​ത്തു​ന്ന മ​ത്സ്യം പൊ​ടി​ക്ക​ല്‍ ക​മ്പ​നി​യു​ടെ പ്ര​വ​ര്‍​ത്ത​നം നാ​ട്ടു​കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന​താ​യി പ​രാ​തി. ഇതിനെ തുടർന്ന് തെ​ക്കും​ഭാ​ഗം കേ​ന്ദ്രീക​രി​ച്ച് തെ​ക്കും​ഭാ​ഗം അ​തി​ജീ​വ​ന സ​മ​ര​സ​മി​തി എ​ന്ന പേ​രി​ല്‍ ആ​ക്‌ഷന്‍ കൗൺസിൽ രൂ​പീ​ക​രി​ച്ചു. അ​ഷ്‌ടമു​ടി​ക്കാ​യ​ല്‍ മ​ലി​ന​പ്പെ​ടു​ക​യും, ക​ക്ക ഉ​ള്‍​പ്പടെ​യു​ള്ള മ​ത്സ്യസ​മ്പ​ത്ത് പെ​ട്ടെ​ന്ന് ചീ​ത്ത​യാ​വു​ക​യും വി​ഷ​ലി​പ്ത​മാ​വു​ക​യും ചെ​യ്യു​ന്ന ത​ര​ത്തി​ലാ​ണ് ഫാ​ക്‌ടറി​യി​ലെ മ​ലി​ന​ജ​ലം അ​ഷ്‌ടമു​ടി​ കാ​യ​ലി​ലേ​ക്ക് ഒ​ഴു​ക്കി വി​ടു​ന്ന​തെ​ന്നാ​ണ് പ​രാ​തി.

തെ​ക്കും​ഭാ​ഗ​ത്തെ വീ​തി കു​റ​ഞ്ഞ റോ​ഡി​ലൂ​ടെ​യാ​ണ് ഈ ​ഫാ​ക്‌ടറി​യി​ലേ​ക്കു​ള്ള അ​സം​സ്‌​കൃ​ത വ​സ്തു​വാ​യ വ​ളം മ​ത്സ്യം വ​ലി​യ ലോ​റി​ക​ളി​ല്‍ കൊ​ണ്ടു​വ​രു​ന്ന​ത്. ഈ ​വ​ളം മ​ത്സ്യ​ത്തി​ല്‍ നി​ന്നും അ​തി​ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ക​യും മ​ലി​ന​ജ​ലം റോ​ഡി​ല്‍ ഒ​ഴു​കു​ക​യും ചെ​യ്യു​ന്ന​തി​നാ​ല്‍ വീ​ടു​ക​ളി​ലും ഭ​ക്ഷ​ണ​ത്തി​ലും വ​സ്ത്ര​ങ്ങ​ളി​ലും ദു​ര്‍​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണ്.

ഫാ​ക്്‌ടറി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് വി​വി​ധ ലൈ​സ​ന്‍​സു​ക​ള്‍ നേ​ടി​യി​ട്ടു​ണ്ടെങ്കി​ലും അ​തി​നേ​ക്കാ​ള്‍ വ​ലി​യ നി​യ​മ​ലം​ഘ​ന​ത്തി​ലൂ​ടെ​യാ​ണ് ഫാ​ക്‌ടറി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് ആ​ക്‌ഷന്‍ കൗ​ണ്‍​സി​ല്‍ നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. ക​മ്പ​നി സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം പോ​ലും ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന പ​രാ​തി​ക​ള്‍ റ​വ​ന്യൂ അ​ധി​കൃ​ത​ര്‍​ക്ക് ന​ല്‍​കി​യി​ട്ടു​ണ്ട്.

അ​നു​മ​തി ല​ഭി​ക്കാ​തെ കു​ഴ​ല്‍ കി​ണ​ര്‍ സ്ഥാ​പി​ച്ചും പു​റ​മ്പോ​ക്ക് സ്ഥ​ല​ത്ത് ട്രാ​ന്‍​സ്‌​ഫോ​മ​ര്‍ സ്ഥാ​പി​ച്ചും നി​യ​മ​ലം​ഘ​നം തു​ട​രു​ക​യാ​ണ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു. തെ​ക്കും​ഭാ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജ​യ​ശ്രീ മം​ഗ​ള​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​യും തെ​ക്കും​ഭാ​ഗം പ​ഞ്ചാ​യ​ത്ത് പ​ള്ളി​ക്കോ​ടി വാ​ര്‍​ഡ് ക​മ്മി​റ്റി അം​ഗം ലെ​നി​ല്‍ ക​ണ്‍​വീ​ന​റു​മാ​യാ​ണ് ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ രൂ​പീ​ക​രി​ച്ച​ത്. സ​മ​ര​സ​മി​തി​യു​ടെ വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളും രൂ​പീ​ക​രി​ച്ചു.

സ​മ​ര​സ​മി​തി​യു​ടെ രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തം​ഗം ലെ​നി​ന്‍ അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജ​യ​ശ്രീ മം​ഗ​ള​ന്‍, ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ര്‍​ജ് സെ​ബാ​സ്റ്റ്യ​ന്‍, വി​വി​ധ രാ​ഷ്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യ ഡി.​കെ അ​നി​ല്‍​കു​മാ​ര്‍, ബാ​ജി സേ​നാ​ധി​പ​ന്‍, ടി. ​അ​ര​വി​ന്ദ​ന്‍, ദി​ലീ​പ് കൊ​ട്ടാ​രം, ബി.​കെ. വി​നോ​ദ്, കൃ​ഷ്ണ പ്രി​യ, എ​ല്‍. ജ​സ്റ്റ​സ്, സ​ജു​വാ​ന്‍​ഡ്രോ​സ്, ജോ​സ് വി​മ​ല്‍ രാ​ജ്, തെ​ക്കും​ഭാ​ഗം പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍ വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up