Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flag At CPI Memorial

സിപിഐ സ്മാരകത്തില്‍ പതാക ഉയർത്തില്ലെന്ന് സിപിഎം; ഒടുവിൽ സമവായം

ആ​ല​പ്പു​ഴ: പു​ന്ന​പ്ര- വ​യ​ലാ​ര്‍ വാ​രാ​ച​ര​ണ​ത്തി​ല്‍ സി​പി​ഐ​യു​ടെ സ്മാ​ര​ക​ത്തി​ല്‍ പ​താ​ക ഉ​യ​ര്‍ത്താ​നോ പു​ഷ്പാ​ര്‍ച്ച​ന​യ്ക്കോ ത​യാ​റ​ല്ലെ​ന്ന് സി​പി​എം. 27ന് ​സ​മാ​പി​ക്കു​ന്ന ര​ക്ത​സാ​ക്ഷി വാ​രാ​ച​ര​ണ​ത്തി​ല്‍നി​ന്ന് വി​ട്ടു​നി​ല്‍കു​മെ​ന്ന് സി​പി​ഐ​യും നി​ല​പാ​ടെ​ടു​ത്ത​തോ​ടെ സ​മ​വാ​യ​ത്തി​ലേ​ക്ക് നീ​ങ്ങി ഇ​രു പാ​ര്‍ട്ടി​ക​ളും.

ര​ക്ത​സാ​ക്ഷി​ക​ളു​ടെ മ​ണ്ണി​ല്‍ വ്യ​ക്തി​ഗ​ത സ്മാ​ര​ക​ങ്ങ​ള്‍ വേ​ണ്ടെ​ന്ന തീ​രു​മാ​നം മാ​റ്റി​യാ​ണ് സി​പി​എ​മ്മി​ന്‍റെ​യും സി​പി​ഐ​യു​ടെ​യും സം​യു​ക്ത ഉ​ട​മ​സ്ഥ​ത​യു​ള്ള സ്ഥ​ല​ത്ത് മു​ന്‍ മു​ഖ്യ​മ​ന്ത്രി വി.​എ​സ്.​ അ​ച്യു​താ​ന​ന്ദ​നും പു​ന്ന​പ്ര വ​യ​ലാ​ര്‍ സ​മ​ര​നാ​യ​ക​ന്‍ ടി.​വി. തോ​മ​സി​നും സ്മാ​ര​ക​ങ്ങ​ള്‍ നി​ര്‍മി​ക്കാ​ന്‍ ഇ​രു പാ​ര്‍ട്ടി​ക​ളും തീ​രു​മാ​നി​ച്ച​ത്. ഇ​തി​ല്‍ സി​പി​ഐ​യു​ടെ സ്മാ​ര​കം ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു. വി​എ​സി​ന്‍റെ സ്മാ​ര​കം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ത​ങ്ങ​ളു​ടെ പു​തി​യ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍ പ​താ​ക ഉ​യ​ർ​ത്ത​ണ​മെ​ന്ന സി​പി​ഐ​യു​ടെ ആ​വ​ശ്യം സി​പി​എം നി​ര​സി​ച്ച​തോ​ടെ​യാ​ണ് വി​വാ​ദം ഉ​ട​ലെ​ടു​ത്ത​ത്.

ഇ​തോ​ടെ പു​ന്ന​പ്ര-വ​യ​ലാ​ര്‍ വാ​രാ​ച​ര​ണ​ത്തി​ല്‍നി​ന്ന് വി​ട്ടു​നി​ല്‍ക്കാ​ന്‍ സി​പി​ഐ തീ​രു​മാ​നി​ച്ചു. പി​ന്നീ​ട് സി​പി​എം, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​ര്‍ ന​ട​ത്തി​യ ച​ര്‍ച്ച​യെ​ത്തു​ട​ര്‍ന്ന് വാ​രാ​ച​ര​ണ​ത്തി​ല്‍നി​ന്ന് വി​ട്ടുനി​ല്‍ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍നി​ന്ന് സി​പി​ഐ പി​ന്മാ​റു​ക​യാ​യി​രു​ന്നു.

തു​ട​ക്ക​ത്തി​ലേ ഇ​ങ്ങ​നെ​യൊ​രു ത​ര്‍ക്കം ഉ​ട​ലെ​ടു​ത്തി​രു​ന്നെ​ന്നും പി​ന്നീ​ട് ഇ​തി​ല്‍ സ​മ​വാ​യ​മു​ണ്ടാ​യെ​ന്നും ത​ര്‍ക്ക​ങ്ങ​ള്‍ പ​രി​ഹ​രി​ച്ചെ​ന്നും സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി സോ​ള​മ​ന്‍ പ​റ​ഞ്ഞു.

സി​പി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​തി​യ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പം നി​ര്‍മി​ച്ച​തോ​ടെ പു​ന്ന​പ്ര സ​മ​ര​ഭൂ​മി​യി​ല്‍ ര​ണ്ട് ര​ക്ത​സാ​ക്ഷി സ്മാ​ര​ക​ങ്ങ​ളാ​യി. സി​പി​ഐ​യു​ടെ മ​ണ്ഡ​പ​ത്തെ സ്മാ​ര​ക​മാ​യി പ​രി​ഗ​ണി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് സി​പി​എം രേ​ഖാ​മൂ​ലം അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം. ര​ക്ത​സാ​ക്ഷി​ക​ളെ സി​പി​എം അ​വ​ഗ​ണി​ച്ചെ​ന്നും പാ​ര്‍ട്ടി​യു​ടെ നി​ല​പാ​ട് തെ​റ്റാ​ണെ​ന്നും സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗം ഇ.​കെ. ജ​യ​ന്‍ വി​മ​ര്‍ശി​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്ച​യാ​ണ് പു​ന്ന​പ്ര-വ​യ​ലാ​ര്‍ വാ​രാ​ച​ര​ണ​ത്തി​നു തു​ട​ക്ക​മാ​യ​ത്.

നേ​ര​ത്തേയു​ള്ള ര​ക്ത​സാ​ക്ഷിമ​ണ്ഡ​പ​ത്തി​ല്‍ പ​താ​ക ഉ​യ​ര്‍ത്തി​യ ശേ​ഷം സി​പി​ഐ പു​തു​താ​യി നി​ര്‍മി​ച്ച മ​ണ്ഡ​പ​ത്തി​ല്‍ ഇ​രു​ പാ​ര്‍ട്ടി പ്ര​വ​ര്‍ത്ത​ക​രും പ​താ​ക ഉ​യ​ര്‍ത്ത​ണ​മെ​ന്നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ല്‍ ആ​ദ്യം പ​താ​ക ഉ​യ​ര്‍ത്തി​യ ശേ​ഷം സി​പി​ഐ​യു​ടെ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍ പ​താ​ക ഉ​യ​ര്‍ത്താ​ന്‍ സി​പി എം ​നേ​താ​ക്ക​ള്‍ ത​യാ​റാ​യി​ല്ല. ഇ​തോ​ടെ​യാ​ണ് വ​രും ദി​വ​സ​ങ്ങ​ളി​ലെ പു​ന്ന​പ്ര-വ​യ​ലാ​ര്‍ വാ​രാ​ച​ര​ണ പ​രി​പാ​ടി​ക​ളി​ല്‍നി​ന്ന് വി​ട്ടുനി​ല്‍ക്കാ​ന്‍ സി​പി​ഐ തീ​രു​മാ​നി​ച്ച​ത്.

ഈ ​തീ​രു​മാ​നം വ​ന്ന​തോ​ടെ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ശേ​ഷം സി​പി​എം, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​ര്‍ ന​ട​ത്തി​യ ച​ര്‍ച്ച​യി​ല്‍ അ​ടു​ത്ത വ​ര്‍ഷം മു​ത​ല്‍ സി​പി​ഐ​യു​ടെ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍ പ​താ​ക ഉ​യ​ര്‍ത്താ​ന്‍ സി​പി എം ​നേ​താ​ക്ക​ള്‍ എ​ത്താ​മെ​ന്ന് ധാ​ര​ണ​യാ​യ​തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ളി​ല്‍നി​ന്ന് വി​ട്ടുനി​ല്‍ക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍നി​ന്ന് സി​പി​ഐ പി​ന്മാ​റി​യ​ത്.

Latest News

Corehub Up