എടക്കര: മൂത്തേടം ചളിക്കല്പൊട്ടി സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പരുമല തിരുമേനിയുടെ 124-ാമത് ഓര്‍മപ്പെരുന്നാളിന് കൊടിയേറി. വികാരി ഫാ. വിനോദ് ജോസഫ് ചേന്നംപള്ളില്‍ കൊടിയേറ്റ് നിര്‍വഹിച്ചു. 13, 14 തീയതികളിലാണ് പ്രധാന പെരുന്നാള്‍. മലബാര്‍ ഭദ്രാസന സീനിയര്‍ കോര്‍ എപ്പിസ്കോപ്പ എം.ഐ. എബ്രഹാം കാര്‍മികത്വം വഹിക്കും.
13ന് വൈകീട്ട് ആറിന് മൂത്തേടം ടൗണ്‍ കുരിശടിയില്‍ സന്ധ്യാനമസ്കാരവും വചനപ്രഘോഷണവും നടക്കും. തുടര്‍ന്ന് കുരിശടിയില്‍നിന്ന് പള്ളിയിലേക്ക് പ്രദക്ഷിണവും ആശീര്‍വാദവും സ്നേഹവിരുന്നും ഉണ്ടായിരിക്കും. 14-ന് രാവിലെ 7.30ന് പ്രഭാത നമസ്കാരവും 8.30-ന് പെരുന്നാള്‍ കുര്‍ബാനയും തുടര്‍ന്ന് സന്ദേശം, പ്രദക്ഷിണം, സമാപന ആശീര്‍വാദം, നേര്‍ച്ച എന്നിവയും നടക്കും.