Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flocked To Their

Kottayam

അ​മ്മ​യു​ടെ മ​ടി​ത്ത​ട്ടി​ലേ​ക്ക് കു​രു​ന്നു​ക​ൾ ഒ​ഴു​കി​യെ​ത്തി

കു​റ​വി​ല​ങ്ങാ​ട്: ക​ര​ങ്ങ​ൾ നീ​ട്ടി​നി​ൽ​ക്കു​ന്ന അ​മ്മ​യു​ടെ മ​ടി​ത്ത​ട്ടി​ലേ​ക്ക് ഓ​ടി​യെ​ത്തു​ന്ന കു​രു​ന്നു​ക​ളേ​പ്പോ​ൽ ആ​യി​ര​ങ്ങ​ൾ മു​ത്തി​യ​മ്മ​യ്ക്ക​രികി​ലെ​ത്തി. മാ​തൃ​സ്‌​നേ​ഹ​ത്തി​ന്‍റെ വ​റ്റാ​ത്ത ഉ​റ​വ​യാ​യ കു​റ​വി​ല​ങ്ങാ​ട് മു​ത്തി​യ​മ്മ​യു​ടെ മ​ടി​ത്ത​ട്ടി​ലേ​ക്ക് ഇ​ട​വ​ക​യി​ൽ വി​ശ്വാ​സ​പ​രി​ശീ​ല​നം നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ളൊ​ന്നാ​കെ ഒ​ഴു​കി​യെ​ത്തു​ക​യാ​യി​രു​ന്നു. മൂ​ന്ന് വി​ശ്വാ​സ​പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നാ​യി ആ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് മു​ത്തി​യ​മ്മ​യ്ക്ക​രികി​ലെ​ത്തി​യ​ത്.

പു​ണ്യ​ശ്ലോ​ക​ൻ പ​ന​ങ്കു​ഴ​യ്ക്ക​ൽ വ​ല്യ​ച്ച​ൻ സ്മാ​ര​ക പാ​ർ​ക്കി​ൽ നി​ന്ന് ജ​പ​മാ​ല റാ​ലി​യാ​യാ​ണ് വി​ദ്യാ​ർ​ഥി​ക്കൂ​ട്ടം എ​ത്തി​യ​ത്. ദൈ​വ​മാ​താ​വി​ന്‍റെ വി​വി​ധ പ്ര​ത്യ​ക്ഷീ​ക​ര​ണ​ങ്ങ​ളി​ലെ വേ​ഷ​വി​ധാ​ന​ങ്ങ​ളി​ലാ​യി മു​പ്പ​തോ​ളം പേ​ർ പ​രി​ശു​ദ്ധ അ​മ്മ​യു​ടെ ഭ​ക്തി വി​ളി​ച്ചോ​തി.

ചെ​മ്മ​ഞ്ഞ കൊ​ടി​ക​ളും മു​ത്തു​ക്കു​ട​ക​ളും മു​ത്തി​യ​മ്മ കൊ​ടി​ക​ളും വ​ഹി​ച്ചാ​ണ് കു​ഞ്ഞു​മി​ഷ​ന​റി​മാ​രെ​ത്തി​യ​ത്. മു​ത്തി​യ​മ്മ​യു​ടെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചെ​ത്തി​യ കു​ട്ടി​ക​ൾ നേ​ർ​ച്ച​ക്ക​ഞ്ഞി​യി​ലും പ​ങ്കെ​ടു​ത്താ​ണ് മ​ട​ങ്ങി​യ​ത്.

Latest News

Corehub Up