Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flood-hit Areas

Kannur

മ​ഴ പെ​യ്താ​ൽ വെ​ള്ള​ക്കെ​ട്ടി​ൽ പ​രി​ശോ​ധ​ന ; കൂ​ട്ടു​പു​ഴ എ​ക്സൈ​സ് ചെ​ക്പോ​സ്റ്റി​ൽ ദു​രി​തം

ഇ​രി​ട്ടി: ക​ണ്ണൂ​ർ ജി​ല്ല​യെ ക​ർ​ണാ​ട​ക​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന ക​വാ​ട​മാ​യ കൂ​ട്ടു​പു​ഴ​യി​ലെ എ​ക്സൈ​സ് ചെ​ക്പോ​സ്റ്റി​ന് മു​ന്നി​ൽ മ​ഴ​ക്കാ​ല​ത്ത് രൂ​പ​പ്പെ​ടു​ന്ന വെ​ള്ള​ക്കെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​മാ​കു​ന്നു.

സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ഴ​വെ​ള്ളം മു​ഴു​വ​ൻ ചെ​ക്പോ​സ്റ്റി​ന് മു​ന്നി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​തോ​ടെ വാ​ഹ​ന​പ​രി​ശോ​ധ​ന പോ​ലും പ്ര​തി​സ​ന്ധി​യി​ലാ​കു​ക​യാ​ണ്. മ​ഴ പെ​യ്താ​ൽ വെ​ള്ള​ത്തോ​ടൊ​പ്പം ചെ​ളി​യും മ​ണ്ണും അ​ടി​ഞ്ഞു​കൂ​ടു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ഓ​ഫീ​സി​ലേ​ക്കു​ള്ള ര​ണ്ടു പ​ടി​ക​ൾ വ​രെ വെ​ള്ള​ത്തി​ൽ മു​ങ്ങും.

മ​ഴ മാ​റി​യാ​ലും ചെ​ളി​യും മ​ണ്ണും അ​വ​ശേ​ഷി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. പ​രി​ശോ​ധ​ന​യ്ക്കാ​യി വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് ഇ​റ​ങ്ങു​ന്ന​വ​ർ ചെ​ളി​യി​ലേ​ക്ക് ഇ​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യു​മു​ണ്ട്. വെ​ള്ള​ക്കെ​ട്ടി​ൽ​നി​ന്ന് താ​ത്കാ​ലി​ക​മാ​യി ര​ക്ഷ​നേ​ടാ​ൻ റോ​ഡി​ലെ ബാ​രി​ക്കേ​ഡി​ൽ ഒ​രെ​ണ്ണം ച​രി​ച്ചു​വ​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ഇ​ത് ശാ​ശ്വ​ത പ​രി​ഹാ​ര​മ​ല്ല.

റോ​ഡി​ന് കു​റു​കെ ഉ​യ​ര​ത്തി​ൽ വ​ലി​ച്ചു​കെ​ട്ടി​യ ടാ​ർ​പോ​ളി​ൻ ഷീ​റ്റി​ന​ടി​യി​ലാ​ണ് നി​ല​വി​ൽ താ​ത്കാ​ലി​ക​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ഇ​തും സു​ര​ക്ഷി​ത​മ​ല്ല. കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യാ​ൽ എ​ല്ലാ വാ​ഹ​ന​ങ്ങ​ളും നി​ർ​ത്തി പ​രി​ശോ​ധി​ക്കാ​നും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്. ഇ​ത് ല​ഹ​രി​ക്ക​ട​ത്ത് സം​ഘ​ങ്ങ​ൾ മു​ത​ലെ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന മ​ഴ​വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കി​യാ​ണ് എ​ക്സൈ​സ് ചെ​ക്പോ​സ്റ്റി​ന് മു​ന്നി​ലൂ​ടെ പു​ഴ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. റോ​ഡി​ന്‍റെ മ​റു​വ​ശ​ത്തു​കൂ​ടി ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം ക​ലു​ങ്ക് സ്ഥാ​പി​ച്ച് തി​രി​ച്ചു​വി​ടു​ക​യാ​ണ് ഇ​തി​ന് ശാ​ശ്വ​ത​പ​രി​ഹാ​ര​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് പൊ​തു​രാ​മ​ത്ത് വ​കു​പ്പി​ന് നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. മ​ഴ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് അ​ധി​കൃ​ത​ർ സ്ഥ​ലം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ല. വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന​തി​നാ​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് കൂ​ട്ടു​പു​ഴ.

മ​ഴ​ക്കാ​ല​ത്ത് വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നും യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യാ​സ​മു​ണ്ടാ​കാ​തെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നു​മു​ള്ള സ്ഥി​രം സം​വി​ധാ​നം അ​ടി​യ​ന്ത​ര​മാ​യി ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Latest News

Corehub Up