Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Floor

രോഗികളെ നിലത്തു കിടത്തുന്നത് അവസാനിപ്പിച്ചതിനെ അഭിനന്ദിച്ച് ഡോ. ​ഹാ​രി​സ് ചി​റ​ക്ക​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ തി​​​ര​​​ക്കു കു​​​റ​​​യ്ക്കാ​​​നും രോ​​​ഗി​​​ക​​​ൾ നി​​​ല​​​ത്തു കി​​​ട​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കാ​​​നും സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​യെ അ​​​ഭി​​​ന​​​ന്ദി​​​ച്ച് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ യൂ​​​റോ​​​ള​​​ജി വി​​​ഭാ​​​ഗം മു​​​ൻ മേ​​​ധാ​​​വി ഡോ. ​​​ഹാ​​​രി​​​സ് ചി​​​റ​​​ക്ക​​​ൽ. ന​​​ന്മ​​​നി​​​റ​​​ഞ്ഞ തീ​​​രു​​​മാ​​​ന​​​മെ​​​ന്നാ​​​ണ് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​യെ അ​​​ഭി​​​ന​​​ന്ദി​​​ച്ചു​​​ള്ള ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ൽ ഡോ. ​​​ഡോ​​​രി​​​സ് പ​​​റ​​​ഞ്ഞ​​​ത്.

രോ​​​ഗി​​​ക​​​ളെ ക​​​ട്ടി​​​ലി​​​ന്‍റെ അ​​​ടി​​​യി​​​ലും വ​​​രാ​​​ന്ത​​​യി​​​ലും കി​​​ട​​​ത്തു​​​ന്ന​​​തു പൊ​​​റു​​​ക്കാ​​​നാ​​​കാ​​​ത്ത തെ​​​റ്റാ​​​ണ്. കൃ​​​ത്യ​​​മാ​​​യ ന​​​ട​​​പ​​​ടി കൊ​​​ണ്ട് ഇ​​​തൊ​​​ക്കെ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന മ​​​ന്ത്രി​​​ക്ക് അ​​​ഭി​​​ന​​​ന്ദ​​​ന​​​ങ്ങ​​​ൾ എ​​​ന്നും പോ​​​സ്റ്റി​​​ലു​​​ണ്ട്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ സ്ഥ​​​ല​​​സൗ​​​ക​​​ര്യം പ​​​രി​​​മി​​​ത​​​മാ​​​ണ്. പു​​​തി​​​യ കെ​​​ട്ടി​​​ട​​​ങ്ങ​​​ളോ വാ​​​ർ​​​ഡു​​​ക​​​ളോ നി​​​ർ​​​മി​​​ക്കാ​​​നാ​​​കി​​​ല്ല. മൂ​​​ന്നു​​​വ​​​ർ​​​ഷം മു​​​ന്പ് 250 ബെ​​​ഡു​​​ണ്ടാ​​​യി​​​രു​​​ന്ന കെ​​​ട്ടി​​​ടം ഇ​​​ടി​​​ച്ചു ക​​​ള​​​ഞ്ഞ​​​തോ​​​ടെ​​​യാ​​​ണ് തി​​​ര​​​ക്ക് തീ​​​വ്ര​​​മാ​​​യ​​​ത്.

പു​​​ല​​​യ​​​നാ​​​ർ​​​കോ​​​ട്ട​​​യി​​​ൽ ധാ​​​രാ​​​ളം സ്ഥ​​​ലം ല​​​ഭ്യ​​​മാ​​​ണ്. ചി​​​ല ഡി​​​പ്പാ​​​ർ​​​ട്മെ​​​ന്‍റു​​​ക​​​ൾ ത​​​ന്നെ വേ​​​ണ​​​മെ​​​ങ്കി​​​ൽ അ​​​ങ്ങോ​​​ട്ട് മാ​​​റ്റാ​​​നാ​​​കും. ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി, തൈ​​​ക്കാ​​​ട് ആ​​​ശു​​​പ​​​ത്രി ഇ​​​വ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ൾ ആ​​​ക്കി മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് ഒ​​​രു​​​പാ​​​ട് രോ​​​ഗി​​​ക​​​ൾ​​​ക്ക് സ​​​ഹാ​​​യ​​​ക​​​മാ​​​കും. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ സൂ​​​പ്പ​​​ർ സ്പെ​​​ഷാ​​​ലി​​​റ്റി വി​​​ഭാ​​​ഗ​​​ത്തി​​​ന് കൂ​​​ടു​​​ത​​​ൽ ഊ​​​ന്ന​​​ൽ ന​​​ൽ​​​ക​​​ണം.

ആ​​​ധു​​​നി​​​ക ചി​​​കി​​​ത്സാ​​​രീ​​​തി​​​ക​​​ൾ സാ​​​ധാ​​​ര​​​ണ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് വേ​​​ഗം ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം. തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലെ ചു​​​വ​​​പ്പു​​​നാ​​​ട​​​യി​​​ൽ അ​​​ക​​​പ്പെ​​​ട​​​രു​​​തെ​​​ന്നും ഡോ. ​​​ഹാ​​​രി​​​സ് ചി​​​റ​​​ക്ക​​​ൽ ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ൽ പ​​​റ​​​യു​​​ന്നു.

ക​​​ഴി​​​ഞ്ഞ എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ചി​​​കി​​​ത്സ ല​​​ഭ്യ​​​മാ​​​ക്കാ​​​ത്ത ന​​​ട​​​പ​​​ടി​​​യെ രൂ​​​ക്ഷ​​​മാ​​​യ ഭാ​​​ഷ​​​യി​​​ൽ വി​​​മ​​​ർ​​​ശി​​​ച്ച ഡോ. ​​​ഹാ​​​രി​​​സ് ചി​​​റ​​​ക്ക​​​ൽ വാ​​​ർ​​​ത്ത​​​ക​​​ളി​​​ൽ നി​​​റ​​​ഞ്ഞി​​​രു​​​ന്നു.

Latest News

Corehub Up