Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Followers

രാഘവ് ഛദ്ദ​യ്ക്ക് ന​ഷ്ട​പ്പെ​ട്ട​ത് പ​ത്ത് ല​ക്ഷം ഫോ​ളോ​വേ​ഴ്സി​നെ

ന്യൂ​ഡ​ൽ​ഹി: ആം​ആ​ദ്മി പാ​ർ​ട്ടി വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ രാ​ഘ​വ് ഛദ്ദ​യ്ക്ക് ന​ഷ്ട​മാ​യ​ത് പ​ത്ത് ല​ക്ഷ​ത്തി​ല​ധി​കം ഇ​ൻ​സ്റ്റാ​ഗ്രാം ഫോ​ളോ​വേ​ഴ്സ്.

വെ​ള്ളി​യാ​ഴ്ച 14.6 ദ​ശ​ല​ക്ഷം ഇ​ൻ​സ്റ്റാ​ഗ്രാം ഫോ​ളോ​വേ​ഴ്സ് ഉ​ണ്ടാ​യി​രു​ന്ന ഛദ്ദ​യ്ക്ക് ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ ഫോ​ളോ​വേ​ഴ്സി​ന്‍റെ എ​ണ്ണം 13.4 ദ​ശ​ല​ക്ഷ​മാ​യി കു​റ​ഞ്ഞു.

ബി​ജെ​പി​യി​ലേ​ക്കു​ള്ള ചു​വ​ട് മാ​റ്റം ഛദ്ദ​യു​ടെ ജ​ന​പ്രീ​തി കു​റ​ച്ച​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ളോ​വേ​ഴ്സി​ന്‍റെ എ​ണ്ണ​ത്തി​ൽ ഇ​ടി​വ് വ​രു​ത്തി​യ​തെ​ന്നാ​ണ് രാ​ഷ്‌​ട്രീ​യ നി​രീ​ക്ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ൾ ഛദ്ദ ​പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഏ​റെ ജ​ന​പ്രീ​തി നേ​ടി​യി​രു​ന്നു. ഇ​ത് ഛദ്ദ​യു​ടെ പ്ര​തി​ച്ഛാ​യ വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ഛദ്ദ​യ്ക്കെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ "അ​ണ്‍​ഫോ​ളോ’ കാ​ന്പ​യി​ൻ ന​ട​ക്കു​ന്ന​താ​യും ചി​ല വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Latest News

Corehub Up