Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Food Security

ഭ​ക്ഷ്യ​സു​ര​ക്ഷ​; കാ​ർ​ഷി​ക ബി​രു​ദ​ധാ​രി​ക​ൾക്ക് ഉത്തരവാദിത്വമെന്ന് ഗ​വ​ർ​ണ​ർ

തൃ​​​ശൂ​​​ർ: കാ​​​ർ​​​ഷി​​​ക​​​ബി​​​രു​​​ദം നേ​​​ടി പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു രാ​​​ജ്യ​​​ത്തി​​​ന്‍റെ ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ൽ വ​​​ലി​​​യ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മു​​​ണ്ടെ​​​ന്നു കേ​​​ര​​​ള ഗ​​​വ​​​ർ​​​ണ​​​റും കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ചാ​​​ൻ​​​സ​​​ല​​​റു​​​മാ​​​യ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ് അ​​​ർ​​​ലേ​​​ക്ക​​​ർ.

ദേ​​​ശീ​​​യ​​​ഗീ​​​തം ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്ന സു​​​ജ​​​ലാം സു​​​ഫ​​​ലാം എ​​​ന്ന സ​​​ങ്ക​​​ല്പം യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കാ​​​ൻ ന​​​ല്ല ജ​​​ല​​​വും ന​​​ല്ല ഫ​​​ല​​​ങ്ങ​​​ളും ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​ക​​​ണ​​​മെ​​​ന്നും പു​​​ഴ​​​യ്ക്ക​​​ൽ ഹ​​​യാ​​​ത്ത് റീ​​​ജ​​​ൻ​​​സി​​​യി​​​ൽ ന​​​ട​​​ന്ന കേ​​​ര​​​ള കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ 2025 വ​​​ർ​​​ഷ​​​ത്തെ ബി​​​രു​​​ദ​​​ദാ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു​​​കൊ​​​ണ്ട് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ.​​​ബി. അ​​​ശോ​​​ക് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. 1108 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ബി​​​രു​​​ദം ഏ​​​റ്റു​​​വാ​​​ങ്ങി. ഇ​​​തി​​​ൽ 89 ഡോ​​​ക്ട​​​റേ​​​റ്റു​​​ക​​​ളും 254 ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദ​​​ങ്ങ​​​ളും 628 ബി​​​രു​​​ദ​​​ങ്ങ​​​ളും 94 ഡി​​​പ്ലോ​​​മ​​​ക​​​ളും 43 പി​​​ജി ഡി​​​പ്ലോ​​​മ​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.
പ​​​ഠ​​​ന​​​മി​​​ക​​​വ് പു​​​ല​​​ർ​​​ത്തി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള അ​​​വാ​​​ർ​​​ഡു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു. ബി. ​​​അ​​​മൃ​​​ത​​​ശ്രീ, ആ​​​ക്സ എ​​​ലി​​​സ​​​ബ​​​ത്ത് ജോ​​​സ്, ജി. ​​​ന​​​വ്യ, ആ​​​ലി​​​സ് ആ​​​ൻ സ​​​ജി​​​ത്ത്, എം. ​​​ആ​​​ദി​​​ത്യ ര​​​ഘു​​​നാ​​​ഥ​​​ൻ, മ​​​ഞ്ജി​​​മ ഷാ​​​ജി, ടി.​​​എ​​​ൽ. മി​​​ഖ കോ​​​ഷ് എ​​​ന്നി​​​വ​​​ർ​​​ക്കു സ​​​ർ​​​ദാ​​​ർ പ​​​ട്ടേ​​​ൽ മെ​​​ഡ​​​ലു​​​ക​​​ൾ സ​​​മ്മാ​​​നി​​​ച്ചു.

ബി​​​എ​​​സ്‌​​​സി(​​​അ​​​ഗ്രി) ഒ​​​ന്നാം​​​റാ​​​ങ്ക് നേ​​​ടി​​​യ ബി. ​​​അ​​​മൃ​​​ത​​​ശ്രീ​​​ക്ക് ഡോ. ​​​ടി.​​​പി. മ​​​നോ​​​മോ​​​ഹ​​​ൻ​​​ദാ​​​സ് സ്മാ​​​ര​​​ക അ​​​വാ​​​ർ​​​ഡും പി.​​​ജി. കാ​​​ർ​​​ഷി​​​ക​​​കീ​​​ട​​​ശാ​​​സ്ത്ര​​​ത്തി​​​ൽ ഒ​​​ന്നാം​​​റാ​​​ങ്ക് നേ​​​ടി​​​യ എ​​​സ്. അ​​​ഞ്ജു​​​വി​​​ന് ഡോ. ​​​എം.​​​ആ​​​ർ.​​​ജി.​​​കെ. നാ​​​യ​​​ർ സ്മാ​​​ര​​​ക അ​​​വാ​​​ർ​​​ഡും എം. ​​​അ​​​ഞ്ജ​​​ന​​​ല​​​ക്ഷ്മി, സോ​​​ന ജെ​​​യ്സ​​​ണ്‍ എ​​​ന്നി​​​വ​​​ർ​​​ക്കു ഫെ​​​മി ജോ​​​സ് മെ​​​റി​​​റ്റ് അ​​​വാ​​​ർ​​​ഡും എ​​​സ്. വി​​​ഷ്ണു ച​​​ന്ദ്ര​​​ൻ, അ​​​ഖി​​​ല അ​​​ശോ​​​ക​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്കു ഡോ.​​​പി.​​​കെ.​​​ആ​​​ർ. നാ​​​യ​​​ർ അ​​​വാ​​​ർ​​​ഡും സ​​​മ്മാ​​​നി​​​ച്ചു.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ര​​​ജി​​​സ്ട്രാ​​​ർ ഡോ.​​​എ. സ​​​ക്കീ​​​ർ ഹു​​​സൈ​​​ൻ, വി​​​ദ്യാ​​​ഭ്യാ​​​സ​​​വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​യാ​​​മി​​​നി വ​​​ർ​​​മ, ഡീ​​​ൻ ഓ​​​ഫ് ഫാ​​​ക്ക​​​ൽ​​​റ്റി (അ​​​ഗ്രി) ഡോ. ​​​ജേ​​​ക്ക​​​ബ് ജോ​​​ണ്‍, ഡീ​​​ൻ ഓ​​​ഫ് ഫാ​​​ക്ക​​​ൽ​​​റ്റി (അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​റ​​​ൽ എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ്) ഡോ.​​​പി.​​​ആ​​​ർ. ജ​​​യ​​​ൻ, ഡോ.​​​ഇ.​​​ജി. ര​​​ഞ്ജി​​​ത്ത് കു​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. പ്ര​​​മു​​​ഖ വ​​​യ​​​ലി​​​നി​​​സ്റ്റ് ഇ​​​ട​​​പ്പ​​​ള്ളി അ​​​ജി​​​ത്കു​​​മാ​​​റി​​​ന്‍റെ സം​​​ഗീ​​​ത​​​ക്ക​​​ച്ചേ​​​രി​​​യും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

Latest News

Corehub Up