Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Foothills Gripped

Thiruvananthapuram

പു​ലി​പ്പേ​ടി​യി​ല്‍ കുരിശു​മ​ല അ​ടി​വാ​രം

വെ​ള്ള​റ​ട : തെ​ക്ക​ന്‍ കു​രി​ശു മ​ല അ​ടി​വാ​രം വീ​ണ്ടും പു​ലി​പ്പേ​ടി​യി​ല്‍ അ​മ​ര്‍​ന്നു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ കു​രി​ശു​മ​ല അ​ടി​വാ​ര​ത്ത് താ​മ​സി​ക്കു​ന്ന ബാ​ല​രാ​ജ് എ​ന്ന​യാ​ളു​ടെ വ​ള​ര്‍​ത്തു​നാ​യ​യെ പു​ലി കൊ​ണ്ട് പോ​യി.

വീ​ട്ടി​ന് മു​ന്നി​ല്‍ കെ​ട്ടി​യി​ട്ടി​രു​ന്ന നാ​യ പു​ല​ര്‍​ച്ചെ അ​ല​റി​ക്ക​ര​യു​ന്ന​ത് കേ​ട്ട് പു​റ​ത്തി​റ​ങ്ങു​മ്പോ​ള്‍ നാ​യ​യെ കാ​ണാ​നി​ല്ല. തു​ട​ര്‍​ന്ന് പ​രി​സ​ര​ത്തെ​ല്ലാം തെ​ര​ഞ്ഞു​വെ​ങ്കി​ലും നാ​യ​യെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. തു​ട​ര്‍​ന്ന് സ്ഥ​ല​വാ സി​യാ​യ നി​ര​പ്പി​ല്‍ രാ​ജേ​ന്ദ്ര​പ്ര​സാ​ദി​നെ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് രാ​ജേ​ന്ദ്ര​പ്ര​സാ​ദ് വ​നം വ​കു​പ്പി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പ​രു​ത്തി​പ്പ​ള്ളി റേ​ഞ്ചി​ല്‍ നി​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. പു​ലി​യു​ടെ കാ​ല്‍​പ്പാ​ടി​ന് സ​മാ​ന​മാ​യ കാ​ല്‍​പ്പാ​ടു​ക​ള്‍ ക​ണ്ടു​വെ​ങ്കി​ലും മ​ഴ ശ​ക്ത​മാ​യ​തി​നാ​ല്‍ പു​ലി​യു​ടേ​താ​ണെ​ന്ന് ഉ​റ​ച്ച നി​ഗ​മ​ന​ത്തി​ലെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. കൂ​ടാ​തെ ബാ​ല​രാ​ജി​ന്‍റെ വീ​ട്ടി​ന് സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന നി​ര​വ​ധി വീ​ടു​ക​ളി​ലു​ള്ള വ​ള​ര്‍​ത്തു​പൂ​ച്ച​ക​ളെ​യും ദി​വ​സ​ങ്ങ​ളാ​യി കാ​ണാ​നി​ല്ല. അ​വ​യെ​ല്ലാം പു​ലി പി​ടി​ച്ച​താ​കാം എ​ന്നാ​ണ് നി​ഗ​മ​നം.

വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്ത് പ​രി​ധി പു​ലി​പ്പേ​ടി​യി​ലും അ​ജ്ഞാ​ത ജീ​വി​യു​ടെ ആ​ക്ര​മ​ണ​ത്തി​ലും ഭ​യ​പ്പാ​ടി​ലാ​ണ്. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് വെ​ള്ളാ​റി​ല്‍ ര​ണ്ട് ആ​ടു​ക​ളെ ക​ടി​ച്ചു​കൊ​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.​

ഒ​രാ​ഴ്ച മു​ന്നെ​യാ​ണ് വെ​ള്ള​റ​ട വി ​പി എം ​ഹൈ​സ്‌​ക്കൂ​ളി​ന് സ​മീ​പ​ത്ത് ഷാ​ലു​വി​ന്‍റെ മു​പ്പ​ത്തി​യ​ഞ്ചോ​ളം മു​യ​ലു​ക​ളെ ക​ടി​ച്ചു കൊ​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത് . അ​ത് അ​ജ്ഞാ​ത ജീ​വി​യാ​ണെ​ന്ന് ക​രു​തി​യി​രു​ന്നെ​ങ്കി​ലും കെ​ട്ടി​യി​ട്ടി​രു​ന്ന നാ​യെ ക​ടി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന സം​ഭ​വം ഇ​ത് ആ​ദ്യ​മാ​യി​ട്ടാ​ണ് പ്ര​ദേ​ശ വാ​സി​ക​ള്‍ ക​ണ​ക്കാ​ക്കു​ന്ന​ത്. എ​ന്താ​യാ​ലും കു​രി​ശു​മ​ല അ​ടി​വാ​രം പു​ലി​യു​ടെ പേ​ടി​യി ല്‍ ​അ​മ​ര്‍​ന്നി​രി​ക്കു​ക​യാ​ണ്.

വ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ശ​ക്ത​മാ​യ മ​ഴ​യി​ല്‍ പു​ലി​യു​ടെ കാ​ല്‍​പ്പാ​ടു​ക​ളാ​ണ് എ​ന്ന് ഉ​റ​പ്പി​ച്ചു പ​റ​യു​ന്നി​ല്ല എ​ങ്കി​ലും, ആ ​പ്ര​ദേ​ശ​വാ​സി​ക​ളോ​ടും മു​ന്‍​ക​രു​ത​ല്‍ എ​ടു​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. ലൈ​റ്റ് തെ​ളി​യി​ച്ചേ പു​റ​ത്തി​റ​ങ്ങാ​വൂ ടോ​ര്‍​ച്ചി​ന്‍റെ വെ​ട്ട​ത്തി​ല്‍ മാ​ത്ര​മേ ന​ട​ക്കാ​വൂ എ​ന്നും രാ​ത്രി തീ​രെ വൈ​കി​യു​ള്ള യാ​ത്ര​ക​ള്‍ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യു​മാ​ണ് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ട​ങ്ങി​യ​ത്.

Latest News

Corehub Up