വെള്ളറട : തെക്കന്‍ കുരിശു മല അടിവാരം വീണ്ടും പുലിപ്പേടിയില്‍ അമര്‍ന്നു. ഇന്നലെ പുലര്‍ച്ചെ കുരിശുമല അടിവാരത്ത് താമസിക്കുന്ന ബാലരാജ് എന്നയാളുടെ വളര്‍ത്തുനായയെ പുലി കൊണ്ട് പോയി.
വീട്ടിന് മുന്നില്‍ കെട്ടിയിട്ടിരുന്ന നായ പുലര്‍ച്ചെ അലറിക്കരയുന്നത് കേട്ട് പുറത്തിറങ്ങുമ്പോള്‍ നായയെ കാണാനില്ല. തുടര്‍ന്ന് പരിസരത്തെല്ലാം തെരഞ്ഞുവെങ്കിലും നായയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സ്ഥലവാ സിയായ നിരപ്പില്‍ രാജേന്ദ്രപ്രസാദിനെ വിവരം അറിയിച്ചതനുസരിച്ച് രാജേന്ദ്രപ്രസാദ് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
പരുത്തിപ്പള്ളി റേഞ്ചില്‍ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. പുലിയുടെ കാല്പ്പാടിന് സമാനമായ കാല്‍പ്പാടുകള്‍ കണ്ടുവെങ്കിലും മഴ ശക്തമായതിനാല്‍ പുലിയുടേതാണെന്ന് ഉറച്ച നിഗമനത്തിലെത്താന്‍ കഴിഞ്ഞില്ല. കൂടാതെ ബാലരാജിന്റെ വീട്ടിന് സമീപത്തു താമസിക്കുന്ന നിരവധി വീടുകളിലുള്ള വളര്‍ത്തുപൂച്ചകളെയും ദിവസങ്ങളായി കാണാനില്ല. അവയെല്ലാം പുലി പിടിച്ചതാകാം എന്നാണ് നിഗമനം.
വെള്ളറട പഞ്ചായത്ത് പരിധി പുലിപ്പേടിയിലും അജ്ഞാത ജീവിയുടെ ആക്രമണത്തിലും ഭയപ്പാടിലാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് വെള്ളാറില്‍ രണ്ട് ആടുകളെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയത്.
ഒരാഴ്ച മുന്നെയാണ് വെള്ളറട വി പി എം ഹൈസ്ക്കൂളിന് സമീപത്ത് ഷാലുവിന്റെ മുപ്പത്തിയഞ്ചോളം മുയലുകളെ കടിച്ചു കൊന്ന നിലയില്‍ കണ്ടെത്തിയത് . അത് അജ്ഞാത ജീവിയാണെന്ന് കരുതിയിരുന്നെങ്കിലും കെട്ടിയിട്ടിരുന്ന നായെ കടിച്ചുകൊണ്ടുപോകുന്ന സംഭവം ഇത് ആദ്യമായിട്ടാണ് പ്രദേശ വാസികള്‍ കണക്കാക്കുന്നത്. എന്തായാലും കുരിശുമല അടിവാരം പുലിയുടെ പേടിയി ല്‍ അമര്‍ന്നിരിക്കുകയാണ്.
വനവകുപ്പ് ഉദ്യോഗസ്ഥര്‍ ശക്തമായ മഴയില്‍ പുലിയുടെ കാല്‍പ്പാടുകളാണ് എന്ന് ഉറപ്പിച്ചു പറയുന്നില്ല എങ്കിലും, ആ പ്രദേശവാസികളോടും മുന്‍കരുതല്‍ എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ലൈറ്റ് തെളിയിച്ചേ പുറത്തിറങ്ങാവൂ ടോര്‍ച്ചിന്റെ വെട്ടത്തില്‍ മാത്രമേ നടക്കാവൂ എന്നും രാത്രി തീരെ വൈകിയുള്ള യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും നിര്‍ദ്ദേശങ്ങള്‍ നല്‍കിയുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.