Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Footpath In Moolakandam

Kasaragod

മൂ​ല​ക്ക​ണ്ട​ത്ത് അ​ടി​പ്പാ​ത വെ​ള്ള​ക്കെ​ട്ടി​ല്‍ മു​ങ്ങി

കാ​ഞ്ഞ​ങ്ങാ​ട്: ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള സ​ര്‍​വീ​സ് റോ​ഡു​ക​ളെ​യും വി​ഷ്ണു​മം​ഗ​ലം റോ​ഡി​നെ​യും ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് മൂ​ല​ക്ക​ണ്ട​ത്ത് നി​ര്‍​മി​ച്ച അ​ടി​പ്പാ​ത തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം വ​ര്‍​ഷ​വും വെ​ള്ള​ക്കെ​ട്ടി​ല്‍ മു​ങ്ങി.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം പേ​രൂ​ര്‍ സ​ദ്ഗു​രു സ്കൂ​ളി​ല്‍ നി​ന്ന് കു​ട്ടി​ക​ളെ​യും വ​ഹി​ച്ചു​കൊ​ണ്ട് ഇ​തു​വ​ഴി എ​ത്തി​യ ബ​സി​ന്‍റെ ട​യ​റു​ക​ള്‍ അ​ടി​പ്പാ​ത​യി​ലെ ചെ​ളി​യി​ല്‍ താ​ഴ്ന്നി​രു​ന്നു. സ​മീ​പ​ത്തെ ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​രും നാ​ട്ടു​കാ​രും എ​ത്തി​യാ​ണ് കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ക്കി​യ​തി​നു​ശേ​ഷം ബ​സ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ത​ള്ളി​നീ​ക്കി​യ​ത്.

ക​ഴി​ഞ്ഞ​വ​ര്‍​ഷം ഇ​വി​ടെ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​പ്പോ​ള്‍ അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം നി​ര്‍​മാ​ണ ക​രാ​റു​കാ​ര്‍ ഇ​വി​ടെ താ​ത്കാ​ലി​ക​മാ​യി ഓ​വു​ചാ​ല്‍ നി​ര്‍​മി​ച്ച് വെ​ള്ളം ഒ​ഴു​ക്കി​വി​ട്ടി​രു​ന്നു. എ​ന്നാ​ല്‍, ഈ ​വ​ര്‍​ഷം പ്ര​വൃ​ത്തി​ക​ള്‍ കു​റ​ച്ചു​കൂ​ടി മു​ന്നോ​ട്ടു​പോ​യ​പ്പോ​ള്‍ അ​ടി​പ്പാ​ത ഈ ​ഓ​വു​ചാ​ലി​നേ​ക്കാ​ള്‍ താ​ഴ്ന്ന നി​ല​യി​ലാ​യി. ഇ​നി വീ​ണ്ടും ഓ​വു​ചാ​ല്‍ താ​ഴ്ത്തി കോ​ണ്‍​ക്രീ​റ്റ് ചെ​യ്താ​ല്‍ മാ​ത്ര​മേ പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​ന്‍ ക​ഴി​യൂ എ​ന്ന് നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ചാ​ലി​ങ്കാ​ലി​ലെ നി​ര്‍​ദി​ഷ്ട ടോ​ള്‍​ബൂ​ത്തി​നു സ​മീ​പം ദേ​ശീ​യ​പാ​ത​യു​ടെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ടോ​ള്‍ ബൂ​ത്ത് ഉ​ള്ള​തു​കൊ​ണ്ട് ഇ​വി​ടെ സ​ര്‍​വീ​സ് റോ​ഡ് നി​ര്‍​മി​ച്ചി​ട്ടി​ല്ല. എ​ന്നാ​ല്‍, സ​മീ​പ​ത്തെ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഓ​വു​ചാ​ല്‍ നി​ര്‍​മി​ക്കാ​മെ​ന്ന് ക​ഴി​ഞ്ഞ​വ​ര്‍​ഷം നി​ര്‍​മാ​ണ ക​മ്പ​നി അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു​ന​ല്‍​കി​യി​രു​ന്നു. ഇ​തി​നാ​യി എ​സ്റ്റി​മേ​റ്റും ത​യാ​റാ​ക്കി​യി​രു​ന്ന​താ​യി പ​റ​യു​ന്നു.

എ​ന്നാ​ല്‍, ഒ​രു വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും ഒ​ന്നും സം​ഭ​വി​ച്ചി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. പ്ര​ശ്നം ച​ര്‍​ച്ച ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. സ​ബി​ത​യു​ടെ​യും മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. അ​ര​വി​ന്ദ​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ നാ​ട്ടു​കാ​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്തി​രു​ന്നു.

Latest News

Corehub Up