തിരുവനന്തപുരം: യുണിവന്റ്സ് ഹെൽത്ത്കെയർ എക്സലൻസ് പുരസ്കാരങ്ങളിൽ രണ്ട് അംഗീകാരങ്ങൾ നേടി തിരുവനന്തപുരം കിംസ്ഹെൽത്ത്. കിംസിന്റെ ആരോഗ്യപരിചരണ പദ്ധതികൾക്കാണ് അന്താരാഷ്ട്ര പുരസ്കാരങ്ങൾ.
ഗർഭിണിയുടെ ശരീരത്തിൽ രൂപപ്പെടുന്ന ആന്റിബോഡികൾ കുഞ്ഞിന്റെ ചുവന്ന രക്താണുക്കളെ ആക്രമിക്കുകയും വിളർച്ചയ്ക്ക് കാരണമാകുകയും ചെയ്യുന്ന അവസ്ഥ നേരത്തേ കണ്ടെത്തി നിയന്ത്രിക്കുന്ന പദ്ധതി, രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്നുകൾ ഉപയോഗിക്കുന്ന രോഗികൾക്ക് വ്യക്തിഗത പരിചരണം നൽകുന്ന ക്ലിനിക് തുടങ്ങിയ പദ്ധതികൾക്കാണ് പുരസ്കാരം.
അബോട്ട് ഗ്ലോബൽ ഡയറക്ടർ ട്രീഷ്യ എച്ച്. റവാലിക്കോയിൽ നിന്ന് കിംസ്ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം. ഐ. സഹദുള്ളയുടെ സാന്നിധ്യത്തിൽ കിംസ്ഹെൽത്ത് പ്രതിനിധി സംഘം പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. യുണിവാന്റ്സ് പുരസ്കാരങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരേ ആശുപത്രിക്ക് രണ്ട് പുരസ്കാരങ്ങൾ ലഭിക്കുന്നത്.