Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : For Sajith Thoppil

Thrissur

സ​ജി​ത്ത് തോ​പ്പി​ൽ പ്ര​കാ​ശ​ന് ജ​ന്മ​നാ​ട്ടി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം

എ​സ്.​എ​ൻ.​പു​രം: കേ​ര​ള​ത്ത​ൺ 2026 നു ​നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ജി​ത്ത് തോ​പ്പി​ൽ പ്ര​കാ​ശ​ന് ജ​ന്മ​നാ​ടാ​യ ശ്രീ​നാ​രാ​യ​ണ​പു​ര​ത്ത് ഊ​ഷ്മ​ള സ്വീ​ക​ര​ണം. രാ​വി​ലെ പ​ത്ത​ര​യോ​ടെ ശ്രീ​നാ​രാ​യ​ണ​പു​രം സെ​ന്‍റ​റി​ൽ എ​ത്തി​യ സ​ജി​ത്തി​നെ​യും സം​ഘ​ത്തെ​യും വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ പ​ന​ങ്ങാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലേ​ക്ക് ന​യി​ച്ചു. കെ.​കെ. വ​ത്സ​രാ​ജ് എം​എ​ൽ​എ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ര​മേ​ശ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശ്രീ​നാ​രാ​യ​ണ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഷാ​ജി, മ​തി​ല​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മ​തി സു​ന്ദ​ര​ൻ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, പ്ര​ധാ​ന അ​ധ്യാ​പി​ക രേ​ഖ, സ​ജി​ത്തി​ന്‍റെ അ​മ്മ സു​ഭ​ദ്ര, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ, മു​ൻ അ​ധ്യാ​പ​ക​ർ, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കൗ​മാ​ര​ത്തെ​യും യു​വ​ത​ല​മു​റ​യെ​യും ത​ക​ർ​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​ക്കെ​തി​രെ ശ​ക്ത​മാ​യ ബോ​ധ​വ​ത്ക​ര​ണ​വും വ്യാ​യാ​മ​ത്തി​ലൂ​ടെ ആ​രോ​ഗ്യ​ക​ര​വും സ​ന്തോ​ഷ​ക​ര​വു​മാ​യ ജീ​വി​തം കെ​ട്ടി​പ്പ​ടു​ക്ക​ണ​മെ​ന്ന മ​ഹ​ത്താ​യ സ​ന്ദേ​ശ​വു​മു​യ​ർ​ത്തി കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ കാ​സ​ർ​ഗോ​ഡു​നി​ന്ന് ആ​രം​ഭി​ച്ച കേ​ര​ള​ത്ത​ൺ 14 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പി​ക്കും. അ​ൾ​ട്രാ റ​ണ്ണ​റും അ​യ​ൺ​മാ​ൻ 140.6 ഫി​നി​ഷ​റു​മാ​യ സ​ജി​ത് തോ​പ്പി​ൽ പ്ര​കാ​ശ​നാ​ണ് കേ​ര​ള​ത്ത​ൺ ന​യി​ക്കു​ന്ന​ത്.

Latest News

Corehub Up