കേരളത്തൺ 2026 നു നേതൃത്വം നൽകുന്ന സജിത്ത് തോപ്പിൽ പ്രകാശനു ജന്മനാടായ ശ്രീനാരായണപുരത്ത് നൽകിയ സ്വീകരണം.
എസ്.എൻ.പുരം: കേരളത്തൺ 2026 നു നേതൃത്വം നൽകുന്ന സജിത്ത് തോപ്പിൽ പ്രകാശന് ജന്മനാടായ ശ്രീനാരായണപുരത്ത് ഊഷ്മള സ്വീകരണം. രാവിലെ പത്തരയോടെ ശ്രീനാരായണപുരം സെന്ററിൽ എത്തിയ സജിത്തിനെയും സംഘത്തെയും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പനങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലേക്ക് നയിച്ചു. കെ.കെ. വത്സരാജ് എംഎൽഎ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രമേശ് ബാബു അധ്യക്ഷത വഹിച്ചു.
ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് മിനി ഷാജി, മതിലകം പഞ്ചായത്ത് പ്രസിഡന്റ് സുമതി സുന്ദരൻ, പോലീസ് ഉദ്യോഗസ്ഥർ, പ്രധാന അധ്യാപിക രേഖ, സജിത്തിന്റെ അമ്മ സുഭദ്ര, മറ്റു ജനപ്രതിനിധികൾ, മുൻ അധ്യാപകർ, പൂർവ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. കൗമാരത്തെയും യുവതലമുറയെയും തകർത്തുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് ലഹരിക്കെതിരെ ശക്തമായ ബോധവത്കരണവും വ്യായാമത്തിലൂടെ ആരോഗ്യകരവും സന്തോഷകരവുമായ ജീവിതം കെട്ടിപ്പടുക്കണമെന്ന മഹത്തായ സന്ദേശവുമുയർത്തി കേരളപ്പിറവി ദിനത്തിൽ കാസർഗോഡുനിന്ന് ആരംഭിച്ച കേരളത്തൺ 14 ന് തിരുവനന്തപുരത്ത് സമാപിക്കും. അൾട്രാ റണ്ണറും അയൺമാൻ 140.6 ഫിനിഷറുമായ സജിത് തോപ്പിൽ പ്രകാശനാണ് കേരളത്തൺ നയിക്കുന്നത്.
Tags : Sajith Thoppil Prakashan nattuvishesham district news deepika news Warm welcome for Sajith Thoppil