കോതനല്ലൂർ: ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മനുഷ്യരാശിയിലെ സൗഹാര്‍ദം എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാര്‍ഥികള്‍ക്കായി പോസ്റ്റര്‍ മത്സരം നടത്തി.
കോതനല്ലൂര്‍ ഇമ്മാനുവേല്‍സ് ഹൈസ്കൂളിലെ യൂപി വിഭാഗം വിദ്യാര്‍ഥികള്‍ക്കായാണ് മത്സരം നടത്തിയത്.
40ഓളം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. മത്സരവിജയികള്‍ക്ക് സമ്മാനങ്ങളും ജില്ലാതല മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരങ്ങളുമുണ്ടാകും.
ഹെഡ്മാസ്റ്റര് പി.എം. വര്‍ഗീസ്, ലയണ്‍സ് ക്ലബ് പ്രസിഡന്റ് ലയണ്‍ റോയി പാലക്കാട്ട്, സെക്രട്ടറി ജിബി നെടിയകാല, ട്രഷറര്‍ ലയണ്‍ ജോമോന് കുര്യാക്കോസ്, അഡ്മിനിസ്ട്രേറ്റര്‍ ലയണ്‍ സാബു കൊടുവനാൽ, ഡയറക്ടര്‍ സഞ്ജീവ് മഞ്ഞപ്പാട്ട്, ഡ്രോയിംഗ് അധ്യാപകന് ജിനു പള്ളിപ്പറമ്പന്‍ എന്നിവര്‍ നേതൃത്വം നല്കി.