കൊച്ചി: കാലടി സംസ്കൃത സര്‍വകലാശാലയില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ നല്കിയ ഭേദഗതി ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
സസ്പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കണമെന്നും പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്നുമടക്കം ആവശ്യപ്പെട്ടു നേരത്തേ നല്കിയ ഹര്‍ജി ഭേദഗതി വരുത്തി മാപ്പപേക്ഷിച്ചാല്‍ സസ്പെന്ഷന് പിന്‍വലിക്കാമെന്ന സര്‍വകലാശാല തീരുമാനംകൂടി ചോദ്യം ചെയ്തു സമര്‍പ്പിച്ച പുതുക്കിയ ഹര്‍ജിയാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് വിധി പറയാന്‍ മാറ്റിയത്. തിങ്കളാഴ്ച വിധി പറഞ്ഞേക്കും.