Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ford

എ​ഐ ത​രം​ഗ​ത്തി​ന് തി​രി​ച്ച​ടി? ഫോ​ർ​ഡ് 350 എ​ൻ​ജി​നീ​യ​ർ​മാ​രെ വീ​ണ്ടും നി​യ​മി​ച്ച​തി​ന് പി​ന്നി​ലെ ര​ഹ​സ്യം

ഡീ​ട്രോ​യി​റ്റ് : ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ​യ്ക്ക് ത​ങ്ങ​ൾ പ്ര​തീ​ക്ഷി​ച്ച ഗു​ണ​നി​ല​വാ​രം ന​ൽ​കാ​ൻ ക​ഴി​യാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ഫോ​ർ​ഡ് മു​ന്നൂ​റ്റ​മ്പ​തോ​ളം പ​രി​ച​യ​സ​മ്പ​ന്ന​രാ​യ എ​ൻ​ജി​നീ​യ​ർ​മാ​രെ ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ല​ളി​ത​മാ​ക്കാ​ൻ എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യെ അ​മി​ത​മാ​യി ആ​ശ്ര​യി​ക്കു​ന്ന മ​റ്റ് ആ​ഗോ​ള ക​മ്പ​നി​ക​ൾ​ക്കു​ള്ള ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പാ​ണ് ഫോ​ർ​ഡി​ന്‍റെ ഈ ​പു​തി​യ തീ​രു​മാ​നം.

വാ​ഹ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര വി​ക​സ​ന പ്ര​ക്രി​യ​യി​ൽ എ​ഐ ഉ​പ​യോ​ഗി​ച്ച​പ്പോ​ൾ, പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ പ്രാ​ധാ​ന്യം ത​ങ്ങ​ൾ വി​ല​കു​റ​ച്ചു ക​ണ്ട​താ​യി ഫോ​ർ​ഡി​ന്‍റെ വെ​ഹി​ക്കി​ൾ ഹാ​ർ​ഡ്‌​വെ​യ​ർ എ​ഞ്ചി​നീ​യ​റിം​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് ചാ​ർ​ല​സ് പൂ​ൺ മാ​ധ്യ​മ​ങ്ങ​ളോ​ട് സ​മ്മ​തി​ച്ചു.

എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ത​ക​രാ​റ​ല്ല, മ​റി​ച്ച് പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ജീ​വ​ന​ക്കാ​ർ ക​മ്പ​നി വി​ട്ട​തോ​ടെ അ​വ​രു​ടെ അ​റി​വു​ക​ൾ എ​ഐ മോ​ഡ​ലു​ക​ളി​ലേ​ക്ക് കൃ​ത്യ​മാ​യി പ​ക​ർ​ന്നു​ന​ൽ​കാ​ൻ സാ​ധി​ക്കാ​തെ പോ​യ​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി 350 പ​രി​ച​യ​സ​മ്പ​ന്ന​രാ​യ എ​ഞ്ചി​നീ​യ​ർ​മാ​രെ ഫോ​ർ​ഡ് വീ​ണ്ടും ജോ​ലി​യി​ൽ നി​യ​മി​ക്കു​ക​യോ പ്രൊ​മോ​ഷ​ൻ ന​ൽ​കു​ക​യോ ചെ​യ്തി​ട്ടു​ണ്ട്. പ​ര​മ്പ​രാ​ഗ​ത എ​ഞ്ചി​നീ​യ​റിം​ഗ് ജോ​ലി​ക​ൾ​ക്ക് പു​റ​മെ, ജൂ​നി​യ​ർ ജീ​വ​ന​ക്കാ​രെ പ​രി​ശീ​ലി​പ്പി​ക്കു​ക, എ​ഐ സി​സ്റ്റ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഡാ​റ്റ മെ​ച്ച​പ്പെ​ടു​ത്തു​ക, ഓ​ട്ടോ​മേ​റ്റ​ഡ് ടൂ​ളു​ക​ൾ പ​രി​ഷ്ക​രി​ക്കു​ക തു​ട​ങ്ങി​യ ചു​മ​ത​ല​ക​ളും ഇ​വ​ർ​ക്കു​ണ്ട്.

വ​ർ​ഷ​ങ്ങ​ളു​ടെ പ്രാ​യോ​ഗി​ക ജ്ഞാ​ന​വും പ​രി​ച​യ​സ​മ്പ​ന്ന​രു​ടെ വി​ല​യി​രു​ത്ത​ലു​ക​ളും ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച എ​ഐ​ക്ക് വാ​ഹ​ന​ങ്ങ​ളു​ടെ രൂ​പ​ക​ൽ​പ്പ​ന​യി​ലെ പോ​രാ​യ്മ​ക​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പ​ല​പ്പോ​ഴും തെ​റ്റാ​യ തീ​രു​മാ​ന​ങ്ങ​ൾ തി​രു​ത്തു​ന്ന​തി​ന് പ​ക​രം അ​വ ആ​വ​ർ​ത്തി​ക്കാ​നാ​ണ് എ​ഐ ശ്ര​മി​ച്ച​തെ​ന്നും ചാ​ർ​ല​സ് പൂ​ൺ ചൂ​ണ്ടി​ക്കാ​ണി​ച്ചു. യു​എ​സി​ലെ പ​കു​തി​യി​ല​ധി​കം വൈ​റ്റ് കോ​ള​ർ ജോ​ലി​ക​ളും എ​ഐ കൈ​ക്ക​ലാ​ക്കു​മെ​ന്ന് ഫോ​ർ​ഡ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ജിം ​ഫാ​ർ​ലി പ്ര​വ​ചി​ച്ചി​രു​ന്നു. എ​ന്നാ​ൽ ക​മ്പ​നി​യു​ടെ നി​ല​വി​ലെ അ​നു​ഭ​വം ഈ ​പ്ര​വ​ച​ന​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണ്.

എ​ൻ​ജി​നീ​യ​ർ​മാ​രെ തി​രി​കെ വി​ളി​ച്ചെ​ങ്കി​ലും എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ പൂ​ർ​ണ​മാ​യി ഉ​പേ​ക്ഷി​ക്കാ​ൻ ഫോ​ർ​ഡ് ത​യ്യാ​റ​ല്ല. പ​ക​രം, എ​ഐ സി​സ്റ്റ​ങ്ങ​ളെ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നാ​ണ് ക​മ്പ​നി​യു​ടെ തീ​രു​മാ​നം. ഇ​തി​നാ​യി സോ​ഫ്റ്റ്‌​വെ​യ​ർ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സി​നാ​യി 40 വി​ദ​ഗ്ദ്ധ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കു​ക​യും, സോ​ഫ്റ്റ്‌​വെ​യ​റി​ലെ മാ​റ്റ​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് മു​ൻ​പ് പ​രി​ശോ​ധി​ക്കാ​ൻ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം എ​ഐ ഓ​ട്ടോ​മേ​റ്റ​ഡ് ടെ​സ്റ്റു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ജെ​ഡി പ​വ​റി​ന്‍റെ 2026ലെ ​ഇ​നി​ഷ്യ​ൽ ക്വാ​ളി​റ്റി സ്റ്റ​ഡി​യി​ൽ മു​ൻ​നി​ര വാ​ഹ​ന ബ്രാ​ൻ​ഡു​ക​ളി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടാ​ൻ ഈ ​മാ​റ്റ​ങ്ങ​ൾ ഫോ​ർ​ഡി​നെ സ​ഹാ​യി​ച്ചു. 16 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ഫോ​ർ​ഡ് ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്.

Latest News

Corehub Up