Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Forensic Surgeon

Palakkad

ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഫോ​റ​ൻ​സി​ക് സ​ർ​ജ​നി​ല്ല: പോ​സ്റ്റു​മോ​ർ​ട്ടം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ

പാ​ല​ക്കാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഫോ​റ​ൻ​സി​ക് സ​ർ​ജ​നി​ല്ലാ​ത്ത​തി​നാ​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തു​ന്ന​തു തൃ​ശൂ​രി​ൽ.

നി​ല​വി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ​മാ​രി​ൽ ഒ​രാ​ൾ തൃ​ശൂ​രി​ലേ​ക്കും മ​റ്റൊ​രാ​ൾ കാ​സ​ർ​കോ​ട്ടേ​ക്കും സ്ഥ​ലം​മാ​റി പോ​യി​രു​ന്നു. പ​ക​രം ഇ​ടു​ക്കി ജി​ല്ലാ ആ​ശു​പ​ത്രി, മ​ഞ്ചേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ജൂ​ണി​യ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റു​മാ​രെ നി​യ​മി​ച്ച് ഉ​ത്ത​ര​വി​റ​ങ്ങി​യെ​ങ്കി​ലും അ​വ​ർ ചാ​ർ​ജെ​ടു​ത്തി​ട്ടി​ല്ല.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ചീ​ഫ് ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഇ​ൻ ഫോ​റ​ൻ​സി​ക് മെ​ഡി​സി​ൻ ആ​യി​രു​ന്ന ഡോ.​പി.​ബി. ഗു​ജ്റാ​ൾ വി​ര​മി​ച്ച ശേ​ഷം ഈ ​ത​സ്തി​ക​യി​ൽ നി​യ​മ​നം ന​ട​ത്തി​യി​ട്ടി​ല്ല. സീ​നി​യ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റ് എ​ന്ന ത​സ്തി​ക​യും ര​ണ്ടു​വ​ർ​ഷ​മാ​യി ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

ദി​വ​സ​വും ര​ണ്ടോ മൂ​ന്നോ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്, ജ​ന​റ​ൽ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് അ​യ​ക്കേ​ണ്ടി​വ​രു​ന്ന​ത്. ഇ​തി​നു​ള്ള അ​ധി​ക​ചെ​ല​വ് വ​ഹി​ക്കേ​ണ്ട​തു മ​രി​ച്ച​യാ​ളു​ടെ ബ​ന്ധു​ക്ക​ളാ​ണ്.പ​ക​രം ഡോ​ക്ട​ർ​മാ​ർ ചാ​ർ​ജെ​ടു​ക്കാ​ൻ വൈ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്ഥ​ലം​മാ​റ്റം ല​ഭി​ച്ച ഒ​രു ഡോ​ക്ട​റു​ടെ സേ​വ​ന​മെ​ങ്കി​ലും ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​മോ എ​ന്നു പ​രി​ശോ​ധി​ക്കു​ന്ന​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

Latest News

Corehub Up