കോട്ടയം: ലോക അമ്പെയ്ത്തിലെ ഏറ്റവും ഉയര്‍ന്ന പരിശീലനമായ വേള്‍ഡ് ആര്‍ച്ചറി ലെവല്‍ 2 കോച്ചിംഗ് കോഴ്സിലേക്കു കേരളത്തില്‍ നിന്നുള്ള പി. ഗോകുല്‍നാഥ് തെരഞ്ഞെടുക്കപ്പെട്ടു.
ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയാണ് സംസ്ഥാന ആര്‍ച്ചറി അസോസിയേഷന് സെക്രട്ടറിയായ ഗോകുല്‍നാഥ്. സ്വിറ്റ്സര്‍ലന്‍ഡിലെ വേള്‍ഡ് ആര്‍ച്ചറി എക്സലന്‍സ് സെന്ററിലാണ് കോഴ്സ്.
ആഗോളതലത്തില്‍ ആര്‍ച്ചറി പരിശീലനത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി വേള്‍ഡ് ആര്‍ച്ചറി ഫെഡറേഷന് സംഘടിപ്പിക്കുന്ന ഈ കോഴ്സ്, അത്യാധുനിക പരിശീലന രീതികളും സാങ്കേതികവിദ്യകളും കോച്ചുമാര്‍ക്കു പകര്‍ന്നുനല്‍കുന്നു. ഗോകുല്‍നാഥ് നേരത്തേ ലെവല്‍ 1 കോഴ്സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.