x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗോ​​കു​​ല്‍​നാ​​ഥി​​ന് അ​​പൂ​​ര്‍​വ​​നേ​​ട്ടം


Published: March 25, 2026 11:19 PM IST | Updated: March 25, 2026 11:19 PM IST

കോ​​ട്ട​​യം: ലോ​​ക അ​​മ്പെ​​യ്ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന പ​​രി​​ശീ​​ല​​ന​​മാ​​യ വേ​​ള്‍​ഡ് ആ​​ര്‍​ച്ച​​റി ലെ​​വ​​ല്‍ 2 കോ​​ച്ചിം​​ഗ് കോ​​ഴ്സി​​ലേ​​ക്കു കേ​​ര​​ള​​ത്തി​​ല്‍ നി​​ന്നു​​ള്ള പി. ​​ഗോ​​കു​​ല്‍​നാ​​ഥ് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

ഈ ​​നേ​​ട്ടം കൈ​​വ​​രി​​ക്കു​​ന്ന ആ​​ദ്യ മ​​ല​​യാ​​ളി​​യാ​​ണ് സം​​സ്ഥാ​​ന ആ​​ര്‍​ച്ച​​റി അ​​സോ​​സി​​യേ​​ഷ​​ന്‍ സെ​​ക്ര​​ട്ട​​റി​​യാ​​യ ഗോ​​കു​​ല്‍​നാ​​ഥ്. സ്വി​​റ്റ്‌​​സ​​ര്‍​ല​​ന്‍​ഡി​​ലെ വേ​​ള്‍​ഡ് ആ​​ര്‍​ച്ച​​റി എ​​ക്‌​​സ​​ല​​ന്‍​സ് സെ​​ന്‍റ​​റി​​ലാ​​ണ് കോ​​ഴ്‌​​സ്.

ആ​​ഗോ​​ള​​ത​​ല​​ത്തി​​ല്‍ ആ​​ര്‍​ച്ച​​റി പ​​രി​​ശീ​​ല​​ന​​ത്തി​​ന്‍റെ നി​​ല​​വാ​​രം മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നാ​​യി വേ​​ള്‍​ഡ് ആ​​ര്‍​ച്ച​​റി ഫെ​​ഡ​​റേ​​ഷ​​ന്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ഈ ​​കോ​​ഴ്‌​​സ്, അ​​ത്യാ​​ധു​​നി​​ക പ​​രി​​ശീ​​ല​​ന രീ​​തി​​ക​​ളും സാ​​ങ്കേ​​തി​​കവി​​ദ്യ​​ക​​ളും കോ​​ച്ചു​​മാ​​ര്‍​ക്കു പ​​ക​​ര്‍​ന്നുന​​ല്‍​കു​​ന്നു. ഗോ​​കു​​ല്‍​നാ​​ഥ് നേ​​ര​​ത്തേ ലെ​​വ​​ല്‍ 1 കോ​​ഴ്സ് പൂ​​ര്‍​ത്തി​​യാ​​ക്കി​​യി​​ട്ടു​​ണ്ട്.

Tags : Gokulnath good fortune World Archery Level 2

Recent News

Corehub Up