Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : From The

Kasaragod

ഉ​ജ്വ​ല​ബാ​ല്യം പു​ര​സ്‌​കാ​രം നേടി ജില്ലയിൽനിന്നു മൂ​ന്നു​ പ്രതിഭകൾ

കാ​സ​ര്‍​ഗോ​ഡ്: വ​നി​താ​ശി​ശു​വി​ക​സ​ന​വ​കു​പ്പി​ന്‍റെ ഉ​ജ്വ​ല​ബാ​ല്യം പു​ര​സ്‌​കാ​രം ജി​ല്ല​യി​ലെ മൂ​ന്നു പ്ര​തി​ഭ​ക​ള്‍​ക്ക്. ആ​റു മു​ത​ല്‍ 11 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ പൊ​തു​വി​ഭാ​ഗ​ത്തി​ല്‍ വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് എ​ലി​സ​ബ​ത്ത് കോ​ണ്‍​വെ​ന്‍റ് സ്‌​കൂ​ളി​ലെ എ​യ്ബ​ല്‍ ജി​ന്‍​സ് പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​നാ​യി.

ആ​റാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ എ​യ്ബ​ല്‍ പ​ഠ​ന-​പാ​ഠ്യേ​ത​ര​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഒ​രു​പോ​ലെ മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ശി​ശു​ക്ഷേ​മ​സ​മി​തി​യു​ടെ ഈ ​വ​ര്‍​ഷ​ത്തെ ശി​ശു​ദി​ന​റാ​ലി​യി​ലും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പാ​ര്‍​ല​മെ​ന്‍റി​ലും എ​യ്ബ​ലി​നെ​യാ​ണ് കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ്ലാ​ക്ക​ല്‍ ജി​ന്‍​സ് ജോ​സ​ഫി​ന്‍റെ​യും ജി​ന്‍​സി​യു​ടെ​യും മ​ക​നാ​ണ്.

12 മു​ത​ല്‍ 18 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ പൊ​തു​വി​ഭാ​ഗ​ത്തി​ല്‍ കു​ണി​യ എ​മി​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ലെ മു​ഹ​മ്മ​ദ് ബി​ന്‍ മൊ​യ്തീ​ന്‍ ജേ​താ​വാ​യി. ഒ​മ്പ​താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ മു​ഹ​മ്മ​ദ് ശാ​സ്ത്ര-​ഗ​ണി​ത​ശാ​സ്ത്ര​മേ​ഖ​ല​ക​ളി​ലും പ്ര​സം​ഗി​ത്തി​ലും ചെ​സി​ലും ക​രാ​ട്ടെ​യി​ലു​മെ​ല്ലാം മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ വി​ദ്യാ​ര്‍​ഥി വി​ജ്ഞാ​ന്‍ മ​ന്ഥ​ന്‍ സ​യ​ന്‍​സ് ടാ​ല​ന്‍റ് സെ​ര്‍​ച്ചി​ല്‍ സൗ​ത്ത് സോ​ണി​ല്‍ ഒ​ന്നാം റാ​ങ്ക്, ടെ​ക്‌​ഫെ​സ്റ്റ് സീ​റോ കോ​ഡ് സോ​ണ​ല്‍ ജേ​താ​വ്, ഇ​ന്ന​വി​സ്റ്റ ഹാ​ക്ക​ത്ത​ണി​ല്‍ ദ​ക്ഷി​ണേ​ന്ത്യ ത​ല​ത്തി​ല്‍ ര​ണ്ടാം​സ്ഥാ​നം എ​ന്നി​വ പ്ര​ധാ​ന നേ​ട്ട​ങ്ങ​ളാ​ണ്. കാ​സ​ര്‍​ഗോ​ഡ് ത​ള​ങ്ക​ര തെ​രു​വ​ത്തെ മു​ന്‍ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ മൊ​യ്തീ​ന്‍റെ​യും നി​ല​വി​ലെ കൗ​ണ്‍​സി​ല​ര്‍ ഷ​ക്കീ​ന മൊ​യ്തീ​ന്‍റെ​യും മ​ക​നാ​ണ്.

ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​എ​ച്ച്എ​സ്എ​സി​ലെ കെ.​ മു​സ്ത​ഫ പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​നാ​യി. പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ മു​സ്ത​ഫ കാ​ഴ്ച​പ​രി​മി​തി​യു​ള്ള​വ​രു​ടെ അ​ണ്ട​ര്‍-15 ചെ​സ് ടൂ​ര്‍​ണ​മെ​ന്‍റി​ലെ സം​സ്ഥാ​ന ചാ​മ്പ്യ​നാ​ണ്. കാ​ഴ്ച​പ​രി​മി​തി​യു​ള്ള​വ​രു​ടെ ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം ജേ​താ​ക്ക​ളാ​യ​പ്പോ​ള്‍ മാ​ന്‍ ഓ​ഫ് ദ ​സീ​രി​സും ഫ​ന​ലി​ലെ മാ​ന്‍ ഓ​ഫ് ദ ​മാ​ച്ചും മു​സ്ത​ഫ​യാ​യി​രു​ന്നു. ബോ​വി​ക്കാ​നം മു​ത​ല​പ്പാ​റ​യി​ലെ അ​ബ്ദു​ള്‍ ഖാ​ദ​റി​ന്‍റെ​യും ബി.​എം.​സ​മീ​ന​യു​ടെ​യും മ​ക​നാ​ണ്. ഓ​രോ കു​ട്ടി​ക്കും 25,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം. നാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല ശി​ശു​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ല്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും.

Latest News

Corehub Up