ചങ്ങനാശേരി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടികുറച്ച സര്‍ക്കാര്‍ നടപടിക്കെതിരേ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മാര്‍ച്ച് നടത്തി.
ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭ കവാടത്തിന് മുന്പില് നടന്ന യോഗം മുന്‍ എംഎല്‍എ ജോബ് മൈക്കിള്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.പി.എ. നസീര്‍ അധ്യക്ഷത വഹിച്ചു.
വാഴപ്പള്ളി പഞ്ചായത്തിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ആര്‍ജെഡി ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. കുര്യാക്കോസ് പുന്നവേലി അധ്യക്ഷത വഹിച്ചു.
പായിപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരം സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. സജി ജോണ്‍ അധ്യക്ഷത വഹിച്ചു.
തൃക്കൊടിത്താനം പഞ്ചായത്തിലേക്ക് നടക്കുന്ന മാര്‍ച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം കെ. രാജേഷും കുറിച്ചി പഞ്ചായത്തിലേക്ക് നടന്ന മാര്‍ച്ച് മുന്‍ എംഎല്‍എ ജോബ് മൈക്കിളും മാടപ്പള്ളി പഞ്ചായത്തിലേക്ക് നടന്ന മാര്‍ച്ച് സിപിഎം ഏരിയ സെക്രട്ടറി കെ.ഡി. സുഗതനും ഉദ്ഘാടനം ചെയ്തു.