Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Galaxy

ഡിസൈനിലും ഫീച്ചറിലും വിപ്ലവം; സാംസങ് ഗാലക്സി ഇസെഡ് ഫോൾഡ് 8 അൾട്ര വരുന്നു

ന്യൂ​ഡ​ൽ​ഹി: സ്മാ​ർ​ട്ട്‌​ഫോ​ൺ പ്രേ​മി​ക​ൾ ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന സാം​സ​ങ്ങി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ര​ണ്ടാ​മ​ത്തെ 'ഗാ​ല​ക്സി അ​ൺ​പാ​ക്ക്ഡ്' ഇ​വ​ന്‍റി​ന്‍റെ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. ജൂ​ലൈ 22ന് ​ല​ണ്ട​നി​ൽ വെ​ച്ചാ​ണ് മെ​ഗാ ലോ​ഞ്ച് ഇ​വ​ന്‍റ് ന​ട​ക്കു​ക​യെ​ന്ന് ക​മ്പ​നി ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു. സാം​സ​ങ് പു​റ​ത്തു​വി​ട്ട പു​തി​യ ടീ​സ​റു​ക​ൾ പ്ര​കാ​രം ഇ​ത്ത​വ​ണ​ത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം വൈ​ഡ് സ്ക്രീ​ൻ ഡി​സൈ​നി​ലു​ള്ള 'ഗാ​ല​ക്സി ഇ​സ​ഡ് ഫോ​ൾ​ഡ് 8 അ​ൾ​ട്ര' ആ​യി​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ജൂ​ലൈ 22ന് ​ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം 6:30നാ​ണ് ഗാ​ല​ക്സി അ​ൺ​പാ​ക്ക്ഡ് ഇ​വ​ന്‍റ് ആ​രം​ഭി​ക്കു​ന്ന​ത്. സാം​സ​ങ്ങി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് വ​ഴി​യും യൂ​ട്യൂ​ബ് ചാ​ന​ൽ വ​ഴി​യും ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഈ ​ലോ​ഞ്ച് ത​ത്സ​മ​യം കാ​ണാ​ൻ സാ​ധി​ക്കും. കൂ​ടാ​തെ, യു​എ​സി​ലു​ള്ള ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി ഫോ​ണു​ക​ളു​ടെ പ്രീ​ബു​ക്കിം​ഗും സാം​സ​ങ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​ത്ത​വ​ണ മൂ​ന്ന് പു​തി​യ ഫോ​ൾ​ഡ​ബി​ൾ ഫോ​ണു​ക​ളാ​ണ് സാം​സ​ങ് അ​വ​ത​രി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. ഗാ​ല​ക്സി ഇ​സ​ഡ് ഫോ​ൾ​ഡ് 8, ഗാ​ല​ക്സി ഇ​സ​ഡ് ഫ്ലി​പ്പ് 8 എ​ന്നി​വ​യ്ക്ക് പു​റ​മെ വി​പ​ണി​യി​ലെ വ​ലി​യ വി​പ്ല​വ​മാ​യി 'ഗാ​ല​ക്സി ഇ​സ​ഡ് ഫോ​ൾ​ഡ് 8 അ​ൾ​ട്ര'​കൂ​ടി എ​ത്തും.

2019ൽ ​ആ​ദ്യ ഫോ​ൾ​ഡ് ഫോ​ൺ ഇ​റ​ക്കി​യ​തി​ന് ശേ​ഷം സാം​സ​ങ് വ​രു​ത്തു​ന്ന ഏ​റ്റ​വും വ​ലി​യ ഡി​സൈ​ൻ മാ​റ്റ​മാ​യി​രി​ക്കും ഇ​ത്. ക​ട്ടി കു​റ​ഞ്ഞ​തും ഭാ​രം കു​റ​ഞ്ഞ​തു​മാ​യ ഈ ​മോ​ഡ​ലി​ൽ 7.6 ഇ​ഞ്ചി​ന്‍റെ വ​ലി​യ ഇ​ന്ന​ർ ഡി​സ്പ്ലേ​യാ​ണ് ഉ​ണ്ടാ​കു​ക. 4:3 ആ​സ്പെ​ക്ട് റേ​ഷ്യോ ഉ​ള്ള​തി​നാ​ൽ വീ​ഡി​യോ​ക​ൾ കൂ​ടു​ത​ൽ മി​ക​ച്ച രീ​തി​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും. നി​ർ​മാ​ണ​ചെ​ല​വ് കു​റ​യ്ക്കു​ന്ന​തി​നാ​യി ഇ​തി​ൽ ട്രി​പ്പി​ൾ ക്യാ​മ​റ​യ്ക്ക് പ​ക​രം ഇ​ര​ട്ട ക്യാ​മ​റ​ക​ൾ മാ​ത്ര​മാ​യി​രി​ക്കും സാം​സ​ങ് ന​ൽ​കു​ക​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.‌

സാ​ധാ​ര​ണ ഫോ​ൾ​ഡ് 8 മോ​ഡ​ലി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ലെ​ങ്കി​ലും ഏ​റ്റ​വും പു​തി​യ സ്നാ​പ്ഡ്രാ​ഗ​ൺ 8 എ​ലൈ​റ്റ് ജെ​ൻ 5 പ്രൊ​സ​സ്സ​റും, 200 മെ​ഗാ​പി​ക്സ​ൽ ക്യാ​മ​റ​യും, 5000mAh ബാ​റ്റ​റി​യും ഇ​തി​ലു​ണ്ടാ​കും. ഫോ​ൾ​ഡ് ചെ​യ്യു​മ്പോ​ൾ സ്ക്രീ​നി​ലെ മ​ട​ക്കു​ക​ൾ വ​ള​രെ കു​റ​വാ​യി​രി​ക്കു​മെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. ഫ്ലി​പ്പ് 8 മോ​ഡ​ലി​ന്‍റെ ഹി​ഞ്ച് കൂ​ടു​ത​ൽ ബ​ല​മു​ള്ള​തും ഭാ​രം കു​റ​ഞ്ഞ​തു​മാ​യി പു​ന​ർ​രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​ട്ടു​ണ്ട്.

സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ൾ​ക്ക് പു​റ​മെ സ്മാ​ർ​ട്ട് വാ​ച്ചു​ക​ളാ​യ ഗാ​ല​ക്സി വാ​ച്ച് 9, ഗാ​ല​ക്സി വാ​ച്ച് അ​ൾ​ട്ര 2 എ​ന്നി​വ​യും ഈ ​ഇ​വ​ന്‍റി​ൽ ലോ​ഞ്ച് ചെ​യ്യും. ഇ​തി​ൽ ഔ​ട്ട്‌​ഡോ​ർ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നി​ർ​മി​ച്ചി​ട്ടു​ള്ള അ​ൾ​ട്ര 2 വാ​ച്ചി​ൽ 800mAhന്‍റെ ക​രു​ത്തു​റ്റ ബാ​റ്റ​റി​യാ​ണ് സാം​സ​ങ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഗൂ​ഗി​ളു​മാ​യി സ​ഹ​ക​രി​ച്ച് വി​ക​സി​പ്പി​ച്ചെ​ടു​ത്ത സാം​സ​ങ്ങി​ന്‍റെ പു​തി​യ സ്മാ​ർ​ട്ട് ഗ്ലാ​സു​ക​ളാ​യ ഗാ​ല​ക്സി ഗ്ലാ​സ​സ് കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും ഇ​വ​ന്‍റി​ൽ പു​റ​ത്തു​വി​ടും. മെ​റ്റാ​യു​ടെ സ്മാ​ർ​ട്ട് ഗ്ലാ​സു​ക​ൾ​ക്ക് സ​മാ​ന​മാ​യി ഇ​തി​ൽ ക്യാ​മ​റ​ക​ൾ, മൈ​ക്രോ​ഫോ​ൺ, ഗൂ​ഗി​ളി​ന്‍റെ 'ജെ​മി​നി' എ​ഐ അ​സി​സ്റ്റ​ന്‍റ് എ​ന്നി​വ ല​ഭ്യ​മാ​യി​രി​ക്കും. എ​ന്നാ​ൽ ഈ ​വ​ർ​ഷം 'ഗാ​ല​ക്സി റി​ങ് 2' അ​വ​ത​രി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും അ​ടു​ത്ത വ​ർ​ഷ​മാ​യി​രി​ക്കും ഇ​ത് വി​പ​ണി​യി​ലെ​ത്തു​ക​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

Latest News

Corehub Up