Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gandhiji

ഗാന്ധിജിയുടെ മുന്നറിയിപ്പുകള്‍

തെ​ര​ഞ്ഞെ​ടു​പ്പു ക്ര​മ​ക്കേ​ടു​ക​ള്‍, അ​ഴി​മ​തി, കാ​പ​ട്യം എ​ന്നി​വ ജ​നാ​ധി​പ​ത്യ​ത്തി​നു നി​ര​ക്കാ​ത്ത​തും ജ​ന​ങ്ങ​ള്‍​ക്കെ​തി​രാ​യ അ​ക്ര​മ​വു​മാ​ണെ​ന്ന് രാ​ഷ്‌​ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. 1934ലെ ​ഒ​രു പ​ത്ര​ക്കു​റി​പ്പി​ലും 1938ല്‍ ​ഹ​രി​ജ​ന്‍ ആ​ഴ്ച​പ്പ​തി​പ്പി​ലെ​ഴു​തി​യ ലേ​ഖ​ന​ത്തി​ലും ഇ​ക്കാ​ര്യം പ​റ​യു​ന്നു. രാ​ഷ്‌​ട്രീ​യ വി​ജ​യ​ത്തേ​ക്കാ​ള്‍ മാ​ര്‍​ഗ​ശു​ദ്ധി​ക്കാ​ണു പ്രാ​ധാ​ന്യ​മെ​ന്ന് അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു. ഏ​റ്റ​വും ദു​ര്‍​ബ​ല​രാ​യ​വ​ര്‍​ക്കും തു​ല്യാ​വ​സ​ര​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​ന്ന​തും എ​ല്ലാ​വ​രി​ലു​മാ​യി യ​ഥാ​ര്‍​ഥ​ത്തി​ല്‍ അ​ധി​കാ​രം പ​ങ്കി​ട​പ്പെ​ടു​ന്ന​തും (യം​ഗ് ഇ​ന്ത്യ 1925, 1927) ആ​ണ് യ​ഥാ​ര്‍​ഥ ജ​നാ​ധി​പ​ത്യ​മെ​ന്ന് ഗാ​ന്ധി​ജി വി​ശ്വ​സി​ച്ചു.

രാ​ഷ്‌​ട്രീ​യ പോ​രാ​ട്ട​ങ്ങ​ളി​ല്‍ സ​ത്യ​വും അ​ഹിം​സ​യും ബ​ലി​ക​ഴി​ക്കേ​ണ്ടി വ​ന്നാ​ല്‍ ജ​നാ​ധി​പ​ത്യം അ​ര്‍​ഥ​ശൂ​ന്യ​മാ​യി​ത്തീ​രു​മെ​ന്ന് ഗാ​ന്ധി​ജി ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞു (ഹ​രി​ജ​ന്‍, 1935). രാ​ഷ്‌​ട്ര​പി​താ​വ് വി​ഭാ​വ​നം ചെ​യ്ത ജ​നാ​ധി​പ​ത്യം ഇ​ന്നി​ല്ല. വ​ള​ഞ്ഞ വ​ഴി​ക​ളി​ലൂ​ടെ​യും അ​ഴി​മ​തി​യി​ലൂ​ടെ​യും നേ​ടു​ന്ന വി​ജ​യ​ത്തി​നു യ​ഥാ​ര്‍​ഥ മൂ​ല്യ​മി​ല്ലെ​ന്ന് ഗാ​ന്ധി​ജി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഉ​ന്ന​ത​വ​ര്‍​ഗ​ത്തി​ന്‍റെ അ​ധി​കാ​ര​കേ​ന്ദ്രീ​ക​ര​ണ​ത്തി​നു പ​ക​രം, ശ​ക്തീ​ക​രി​ക്ക​പ്പെ​ട്ട പ്രാ​ദേ​ശി​ക സ​മൂ​ഹ​ങ്ങ​ളി​ലൂ​ടെ താ​ഴെ​ത്ത​ട്ടി​ല്‍​നി​ന്ന് അ​ധി​കാ​രം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​താ​ണു ജ​നാ​ധി​പ​ത്യ​ത്തി​ന് ആ​വ​ശ്യ​മെ​ന്നും അ​ദ്ദേ​ഹം ഓ​ര്‍​മ​പ്പെ​ടു​ത്തി​യി​രു​ന്നു.

ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ഉ​ള്‍​ക്കൊ​ള്ളു​ക

നി​ര്‍​ബ​ന്ധി​ച്ചോ സം​ഖ്യാ​ബ​ലം ഉ​പ​യോ​ഗി​ച്ചോ അ​നു​സ​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നു പ​ക​രം, ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളെ ഭൂ​രി​പ​ക്ഷം ബ​ഹു​മാ​നി​ക്കു​ക​യും ഉ​ള്‍​ക്കൊ​ള്ളു​ക​യും വേ​ണ​മെ​ന്ന് ഗാ​ന്ധി​ജി പ​റ​ഞ്ഞ​തു മ​റ​ക്ക​രു​ത്. കേ​ന്ദ്രീ​കൃ​ത​മാ​യ ഭ​ര​ണ​കൂ​ട അ​ധി​കാ​രം സൈ​നി​ക​വ​ത്ക​രി​ക്ക​പ്പെ​ട്ട​തും മു​ത​ലാ​ളി​ത്ത​പ​ര​വും ചൂ​ഷ​ണ​ത്തി​നു വ​ഴി​യൊ​രു​ക്കു​ന്ന​തു​മാ​ണെ​ന്ന് അ​ദ്ദേ​ഹം വി​ല​യി​രു​ത്തി. ധാ​ര്‍​മി​കാ​ടി​ത്ത​റ​യി​ല്ലാ​ത്ത, അ​ച്ച​ട​ക്ക​മി​ല്ലാ​ത്ത ജ​ന​ത രാ​ഷ്‌​ട്രീ​യ വ്യ​വ​സ്ഥ​യെ അ​പ​ക​ട​ക​ര​മാ​യ ജ​ന​കീ​യ സ്വേ​ച്ഛാ​ധി​പ​ത്യ​ത്തി​ലേ​ക്കോ ആ​ള്‍​ക്കൂ​ട്ട ഭ​ര​ണ​ത്തി​ലേ​ക്കോ (മോ​ബോ​ക്ര​സി) ന​യി​ച്ചേ​ക്കാ​മെ​ന്ന് ഗാ​ന്ധി​ജി മു​ന്ന​റി​യി​പ്പു ന​ല്‍​കി.

തീ​വ്ര വോ​ട്ട​ര്‍​പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണ​ത്തി​നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​റി​നു​മെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധം ക​ത്തി​പ്പ​ട​രു​മ്പോ​ള്‍ ഗാ​ന്ധി​ജി​യു​ടെ വാ​ക്കു​ക​ള്‍ പ്ര​ധാ​ന​മാ​ണ്. ഗാ​ന്ധി​ജി ഭ​യ​ന്ന​തും മു​ന്ന​റി​യി​പ്പു ന​ല്‍​കി​യ​തു​മാ​യ പ​ല​തും ഭാ​ര​ത​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ​ത്തി​ല്‍ ക​ട​ന്നു​കൂ​ടി. കേ​ന്ദ്ര​സ​ര്‍​ക്കാ​രും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​നും കോ​ട​തി​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന വി​വാ​ദ​ങ്ങ​ള്‍ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ശി​ല​ക​ള്‍ ഇ​ള​ക്കു​ന്ന​താ​ണ്. പ്രാ​യ​പൂ​ര്‍​ത്തി വോ​ട്ട​വ​കാ​ശം ഉ​റ​പ്പാ​ക്കേ​ണ്ട​വ​ര്‍​ത​ന്നെ അ​ര്‍​ഹ​ത​യു​ള്ള വോ​ട്ട​ര്‍​മാ​രെ വെ​ട്ടി​നീ​ക്കി​യെ​ന്ന​തു ഗു​രു​ത​ര​മാ​ണ്. ഇ​ത​ട​ക്ക​മു​ള്ള ക്ര​മ​ക്കേ​ടു​ക​ള്‍​ക്കെ​തി​രേ ഇ​ല​ക്‌​ഷ​ന്‍ ക​മ്മി​ഷ​നി​ലെ ര​ണ്ടം​ഗ​ങ്ങ​ള്‍ രേ​ഖാ​മൂ​ലം അ​റി​യി​ച്ച​തു നി​സാ​ര​മ​ല്ല.

ഒ​രാ​ള​ല്ല ഗ്യാ​നേ​ഷ് കു​മാ​ര്‍

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​റി​നും തീ​വ്ര വോ​ട്ട​ര്‍​പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണ​ത്തി​നു​മെ​തി​രേ ഡ​ല്‍​ഹി​യി​ലും മ​റ്റി​ട​ങ്ങ​ളി​ലും പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ ദി​വ​സ​വും ശ​ക്തി​പ്പെ​ടു​ക​യാ​ണ്. കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ത്യ സ​ഖ്യ​ത്തി​ലെ പാ​ര്‍​ട്ടി​ക​ളും സി​ജെ​പി നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളും എ​ന്‍​ജി​ഒ​ക​ളും രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നാ​ണു തു​ട​ക്കം​കു​റി​ച്ച​ത്. ഗ്യാ​നേ​ഷി​നെ ഇം​പീ​ച്ച് ചെ​യ്യാ​നു​ള്ള ശ്ര​മം വി​ജ​യി​ക്കാ​നി​ട​യി​ല്ലെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ചെ​യ്തി​ക​ളെ പാ​ര്‍​ല​മെ​ന്‍റി​ലും പു​റ​ത്തും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​ന്‍ അ​ത്ത​ര​മൊ​രു പ്ര​മേ​യം വ​ഴി​യൊ​രു​ക്കും.

കേ​ന്ദ്രം ഭ​രി​ക്കു​ന്ന​വ​രു​ടെ ഇം​ഗി​ത​ത്തി​നും ഗൂ​ഢ​പ​ദ്ധ​തി​ക​ള്‍​ക്കും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ര്‍ വ​ഴ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ വ​സ്തു​ത​ക​ള്‍ പു​റ​ത്ത​റി​യാ​ന്‍ ഇം​പീ​ച്ച്‌​മെ​ന്‍റ് ന​ട​പ​ടി സ​ഹാ​യി​ക്കും. വി​വാ​ദ എ​സ്‌​ഐ​ആ​ര്‍ ന​ട​പ​ടി​ക​ളെ​ച്ചൊ​ല്ലി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​നു​ള്ളി​ലെ ത​ര്‍​ക്കം വെ​റും ആ​ഭ്യ​ന്ത​ര പ്ര​ശ്‌​ന​മ​ല്ല. പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി നാ​ളു​ക​ളാ​യി ഉ​ന്ന​യി​ച്ച പ​രാ​തി​ക​ള്‍ ശ​രി​വ​യ്ക്കു​ന്ന​താ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ര്‍​മാ​രാ​യ സു​ഖ്ബീ​ര്‍ സിം​ഗ് സ​ന്ധു​വും വി​വേ​ക് ജോ​ഷി​യും എ​ഴു​തി​യ 14 വി​യോ​ജ​ന​ക്കു​റി​പ്പു​ക​ള്‍.

തെ​റ്റു​തി​രു​ത്ത​ല്‍ ത​ടി​ത​പ്പ​ല്‍

ക​ര്‍​ണാ​ട​ക​യി​ലെ മ​ഹാ​ദേ​വ​പു​ര അ​ട​ക്ക​മു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ര​ട്ട എ​ന്‍​ട്രി​ക​ള്‍, സ്ഥി​രീ​ക​രി​ക്കാ​നാ​വാ​ത്ത വി​ലാ​സ​ങ്ങ​ള്‍, ഹ​രി​യാ​ന​യി​ല്‍ ബ്ര​സീ​ലി​യ​ന്‍ യു​വ​തി വ​രെ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി​യ​ത്, കൂ​ട്ട​ത്തോ​ടെ​യു​ള്ള ര​ജി​സ്‌​ട്രേ​ഷ​നു​ക​ള്‍ എ​ന്നി​വ ഉ​ണ്ടാ​യെ​ന്ന രാ​ഹു​ലി​ന്‍റെ വി​ശ​ക​ല​നം വ​സ്തു​താ​പ​ര​വും സു​താ​ര്യ​വു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ന്‍ ഇ​നി​യും നി​ഷേ​ധി​ച്ചി​ട്ടി​ല്ല. മെ​ഷീ​ന്‍ റീ​ഡ​ബി​ള്‍ ഡി​ജി​റ്റ​ല്‍ വോ​ട്ട​ര്‍ വി​വ​ര​ങ്ങ​ളും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വി​ടാ​ന്‍ ക​മ്മി​ഷ​ന്‍ വി​സ​മ്മ​തി​ക്കു​ന്ന​തു സം​ശ​യം കൂ​ട്ടി. വോ​ട്ടെ​ടു​പ്പു​ക​ളു​ടെ അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ല്‍ വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ലു​ണ്ടാ​യ വ​ര്‍​ധ​ന, രേ​ഖ​പ്പെ​ടു​ത്തി​യ​തും എ​ണ്ണി​യ വോ​ട്ടു​ക​ളും ത​മ്മി​ലു​ള്ള പൊ​രു​ത്ത​ക്കേ​ടു​ക​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ചും ആ​ശ​ങ്ക​ക​ളു​ണ്ട്.

വോ​ട്ട​ര്‍​പ​ട്ടി​ക പു​തു​ക്കു​മ്പോ​ള്‍ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ഡാ​റ്റാ ബേ​സി​ന്‍റെ വി​ശ്വാ​സ്യ​ത​യെ​ക്കു​റി​ച്ചും ര​ണ്ടു തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ര്‍​മാ​ര്‍ ഉ​യ​ര്‍​ത്തി​യ എ​തി​ര്‍​പ്പു​ക​ളി​ല്‍ കാ​ര്യം വ്യ​ക്തം. തോ​റ്റ​വ​രു​ടെ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ അ​പ​വാ​ദ പ്ര​ചാ​ര​ണ​മാ​ണെ​ന്നു പ​റ​ഞ്ഞു വി​വാ​ദ ന​ട​പ​ടി​ക​ളെ ബി​ജെ​പി ന്യാ​യീ​ക​രി​ക്കു​മ്പോ​ള്‍ സം​ശ​യം ബ​ല​പ്പെ​ടും. പ​ക്ഷേ, ആ​രോ​പ​ണ​ങ്ങ​ളും ക്ര​മ​ക്കേ​ടു​ക​ളും ശ​രി​വ​യ്ക്കു​ന്ന​താ​ണ് ഏ​റ്റ​വും പു​തു​താ​യി ഇ​ല​ക്‌​ഷ​ന്‍ ക​മ്മി​ഷ​ന്‍ പ്ര​ഖ്യാ​പി​ച്ച തി​രു​ത്ത​ല്‍ ന​ട​പ​ടി​ക​ള്‍.

വി​ശ്വാ​സ്യ​ത​യി​ല്ല, സാ​ധു​ത​യു​മി​ല്ല

വി​വാ​ദ​ങ്ങ​ള്‍​ക്കു പി​ന്നാ​ലെ ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ന്‍റെ സ​മ്പൂ​ര്‍​ണ യോ​ഗ​ത്തി​നു ശേ​ഷം പ്ര​ഖ്യാ​പി​ച്ച ഭ​ര​ണ​പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ ഒ​മ്പ​തു ന​ട​പ​ടി​ക​ള്‍ ഇ​തേ​വ​രെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ക്രി​യ​യു​ടെ വി​ശ്വാ​സ്യ​ത​യും സാ​ധു​ത​യും ചോ​ദ്യം​ചെ​യ്യു​ന്ന​താ​ണ്. വോ​ട്ട​ര്‍പ​ട്ടി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍, ഐ​ടി സം​വി​ധാ​ന​ങ്ങ​ള്‍, തീ​രു​മാ​ന​മെ​ടു​ക്ക​ല്‍ രീ​തി​ക​ള്‍ എ​ന്നി​വ​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ര്‍​മാ​രാ​യ സ​ന്ധു​വും ജോ​ഷി​യും ഉ​യ​ര്‍​ത്തി​യ പ്ര​ശ്‌​ന​ങ്ങ​ളാ​ണു തി​രു​ത്തി​യ​ത്. വ്യ​ക്തി​ഗ​ത രേ​ഖ​ക​ളു​ടെ പേ​രി​ല്‍ എ​സ്‌​ഐ​ആ​ര്‍ നോ​ട്ടീ​സ് ല​ഭി​ക്കു​ന്ന വോ​ട്ട​ര്‍​മാ​ര്‍​ക്ക്, നേ​രി​ട്ടു​ള്ള ഹി​യ​റിം​ഗ് ഇ​നി നി​ര്‍​ബ​ന്ധ​മ​ല്ലെ​ന്ന തീ​രു​മാ​നം ശ്ര​ദ്ധേ​യ​മാ​ണ്. പ​ക​രം, ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ വീ​ടു​ക​ളി​ലെ​ത്തി രേ​ഖ​ക​ള്‍ ശേ​ഖ​രി​ച്ച് ഇ​സി​ഐ നെ​റ്റി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്യും.

ക​മ്മി​ഷ​ന്‍ യോ​ഗ​ങ്ങ​ള്‍​ക്കു മു​മ്പും ശേ​ഷ​വും അ​ജ​ന്‍​ഡ​ക​ളും യോ​ഗന​ട​പ​ടി​ക​ളു​ടെ മി​നി​റ്റ്‌​സും വി​ത​ര​ണം ചെ​യ്യു​ക, ഇ​സി​ഐ നെ​റ്റ് സം​വി​ധാ​ന​വും ഐ​ടി മൊ​ഡ്യൂ​ളും വി​ദ​ഗ്ധ സ​മി​തി അ​വ​ലോ​ക​നം ചെ​യ്യു​ക, ഫോം ​ആ​റി​ലെ വി​വാ​ദ ചോ​ദ്യം ഒ​ഴി​വാ​ക്കു​ക, ഗോ​വ​യി​ല്‍ ഒ​ഴി​വാ​ക്ക​പ്പെ​ട്ട 97 വോ​ട്ട​ര്‍​മാ​രെ ഉ​ള്‍​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി, ഫീ​ല്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു കൂ​ടു​ത​ല്‍ പ്ര​വ​ര്‍​ത്ത​ന​സ്വാ​ത​ന്ത്ര്യം, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ദേ​ശ​യാ​ത്ര​ക​ള്‍​ക്കു മു​ന്‍​കൂ​ര്‍ അ​നു​മ​തി നി​ര്‍​ബ​ന്ധ​മാ​ക്കു​ക തു​ട​ങ്ങി​യ​വ​യെ​ല്ലാം ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ ന​ട​പ​ടി​ക​ളു​ടെ തി​രു​ത്ത​ലാ​ണ്. മ​ഹാ​രാ​ഷ്‌​ട്ര അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ​രാ​തി​ക​ള്‍​ക്കു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി​യി​ട്ടു​മു​ണ്ട്.

ജ​നാ​ധി​പ​ത്യം ഉ​ട​ച്ചു​വാ​ര്‍​ക്കു​ക

ഏ​ഴു പ​തി​റ്റാ​ണ്ടു​കൊ​ണ്ടു കെ​ട്ടി​പ്പ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ന്‍റെ വി​ശ്വാ​സ്യ​ത​യാ​ണു ത​ക​ര്‍​ത്ത​ത്. ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി​ക്കാ​യി രാ​ജ്യ​ത്താ​കെ പ്ര​തി​ഷേ​ധം ക​ന​ത്ത​പ്പോ​ള്‍, പ്ര​ശ്‌​ന​ത്തി​ല്‍​നി​ന്നു ത​ല​യൂ​രാ​നാ​യി ന​ട​ത്തി​യ ചി​ല തി​രു​ത്ത​ലു​ക​ള്‍ മ​തി​യാ​കി​ല്ല. എ​സ്‌​ഐ​ആ​ര്‍ നി​ര്‍​ത്തി​വ​യ്ക്കു​ക, വോ​ട്ട​ര്‍​പ​ട്ടി​ക കു​റ്റ​മ​റ്റ​താ​ക്കു​ക, 2023ല്‍ ​മോ​ദി സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന ര​ണ്ടു വി​വാ​ദ നി​യ​മ​ങ്ങ​ള്‍ റ​ദ്ദാ​ക്കു​ക, ഗ്യാ​നേ​ഷ് കു​മാ​ര്‍ ഒ​ഴി​യു​ക എ​ന്നി​വ അ​നി​വാ​ര്യ​മാ​ണ്. രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പു സം​വി​ധാ​ന​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത​യും നി​ഷ്പ​ക്ഷ​ത​യും സു​താ​ര​ത്യ​യും സ​മ​ഗ്ര​ത​യും വീ​ണ്ടെ​ടു​ക്കാ​ന്‍ ഇ​തി​ല്‍ കു​റ​ഞ്ഞ​തൊ​ന്നും സ്വീ​കാ​ര്യ​മാ​കി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​നി​ലെ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ സ​മ്മ​ര്‍​ദം, ക​മ്മീ​ഷ​ന്‍റെ​യും അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ​യും ദു​രു​പ​യോ​ഗം, രാ​ഷ്‌​ട്രീ​യ-​മ​ത-​ജാ​തി ധ്രു​വീ​ക​ര​ണ​വും വ​ര്‍​ഗീ​യ​ത​യും, രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി ഫ​ണ്ടിം​ഗു​ക​ളി​ലെ സു​താ​ര്യ​ത​യി​ല്ലാ​യ്മ​യും അ​സ​മ​ത്വ​വും, രാ​ഷ്‌​ട്രീ​യ ക്രി​മി​ന​ല്‍​വ​ത്ക​ര​ണം, വ്യ​വ​സ്ഥാ​പി​ത അ​ഴി​മ​തി തു​ട​ങ്ങി​യ​വ മു​ത​ല്‍ സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള ത​ട​സ​ങ്ങ​ള്‍, ഡി​ജി​റ്റ​ല്‍-​സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളു​ടെ ആ​ല്‍​ഗോ​രി​ത കൃ​ത്രി​മ​ത്വം വ​രെ​യെ​ല്ലാം ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യെ പ​ല​ത​ര​ത്തി​ല്‍ അ​ട്ടി​മ​റി​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​നും പ്ര​ക്രി​യ​യു​മ​ട​ക്കം ജ​നാ​ധി​പ​ത്യ സം​വി​ധാ​നം ഉ​ട​ച്ചു​വാ​ര്‍​ക്ക​ണം. ജ​ന​വി​ശ്വാ​സ​വും ജ​ന​ഹി​ത​വു​മാ​ണു പ്ര​ധാ​നം.

Todays Story

സുഭാഷ് ചന്ദ്രബോസ്: സിവിൽ സർവീസ് ഉപേക്ഷിച്ചു സ്വാതന്ത്ര്യ സമരം

എ​നി​ക്കു ര​ക്തം ത​രൂ, ഞാ​ൻ നി​ങ്ങ​ൾ​ക്കു സ്വാ​ത​ന്ത്ര്യം ത​രാം എ​ന്നു രാജ്യത്തോടു വി​ളി​ച്ചു പ​റ​ഞ്ഞ സ്വാ​ത​ന്ത്ര്യ സ​മ​രസേ​നാ​നി സു​ഭാ​ഷ് ച​ന്ദ്രബോ​സി​ന്‍റെ ജ​ന്മ​ദി​വ​സമാണ് ജനുവരി 23. അ​ദേ​ഹ​ത്തി​ന്‍റെ ജ​ന്മ​വാ​ർ​ഷി​ക​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി എ​ല്ലാ വ​ർ​ഷ​വും ജ​നു​വ​രി 23ന് ​പ​രാ​ക്രം ദി​വ​സ്, ആ​യി ആ​ഘോ​ഷി​ക്കാ​ന്‍ 2021 ജ​നു​വ​രി 19 മു​ത​ല്‍ ഇ​ന്ത്യ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചിരുന്നു. ഇന്നു നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ 129-ാം ജ​ന്മ​ദിനമാണ്. നേ​താ​ജി​യു​ടെ അ​ജ​യ്യ​മാ​യ ചൈ​ത​ന്യ​ത്തെ​യും രാഷ്‌ട്ര​ത്തി​നാ​യു​ള്ള നി​സ്വാ​ര്‍​ഥ സേ​വ​ന​ത്തെ​യും ബ​ഹു​മാ​നി​ക്കു​ന്ന​തി​നും സ്മ​രി​ക്കു​ന്ന​തി​നു​മാ​യാ​ണ് പ​രാ​ക്രം ദി​വ​സ് ആ​ഘോ​ഷി​ക്കു​ന്ന​ത്. പ​രാ​ക്രം ദി​വ​സ് -ധീ​ര​ത​യു​ടെ ദി​നം, വീ​രദി​നം എ​ന്നൊ​ക്കെ​യാ​ണ് അ​ർ​ഥ​മാ​ക്കു​ന്ന​ത് .
നേ​താ​ജി ജ​യ​ന്തി അ​ല്ലെ​ങ്കി​ൽ സു​ഭാ​ഷ് ച​ന്ദ്ര ബോ​സ് ജ​യ​ന്തി എ​ന്നും ഈ ​ദി​വ​സ​ത്തെ വി​ളി​ക്കാ​റു​ണ്ട്. ദേ​ശ സ്നേ​ഹി​ക​ളു​ടെ രാ​ജ​കു​മാ​ര​ൻ, ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ പ്ര​സി​ഡ​ന്‍റ്, റേ​ഡി​യോ​യി​ലൂ​ടെ ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത ആ​ദ്യ ഇ​ന്ത്യ​ൻ നേ​താ​വ് എ​ന്നീ വി​ശേ​ഷ​ണ​ങ്ങ​ളൊക്കെ അ​ദേ​ഹ​ത്തി​നു സ്വ​ന്ത​മാ​ണ്.

 സിവിൽ സർവീസ് വെടിഞ്ഞ്

1897 ജ​നു​വ​രി 23ൽ ​ജാ​ന​കി​നാ​ഥ് ബോ​സ്, പ്ര​ഭാ​വ​തി ദ​ത്ത് ബോ​സ് ദ​ന്പ​തി​ക​ൾ​ക്ക് ഒ​ന്പ​താ​മ​ത്തെ മ​ക​നാ​യി ഒ​ഡീ​ഷ​യി​ലെ ക​ട്ട​ക്കി​ൽ ജ​ന​നം. പ്രൊട്ടസ്റ്റന്‍റ് മിഷനറിമാർ നടത്തിയിരുന്ന ഒരു യൂറോപ്യൻ മാതൃകയിലുള്ള സ്കൂളിലാണ് സുഭാഷ് തന്‍റെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ചേർന്നത്. തുടർന്നു കോൽക്കത്തയിലെ പ്രസിഡൻസി കോളജിൽ പഠനം. കേംബ്രിഡ്‌ജ് സർവകലാശാലയിലായിരുന്നു അദ്ദേഹത്തിന്‍റെ ഉന്നത വിദ്യാഭ്യാസം. 1920 ൽ അദ്ദേഹം ഇന്ത്യൻ സിവിൽ സർവീസ് പ്രവേശനപ്പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി. എങ്കിലും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാനായി സിവിൽ സർവീസ് ഉപേക്ഷിച്ചു.
തുടർന്ന് ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ശ​യ​ങ്ങ​ളി​ല്‍ ആ​കൃ​ഷ്ട​നാ​യി പാ​ര്‍​ട്ടി​യി​ലേ​ക്ക് എ​ത്തി​യ നേ​താ​ജി കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കും എ​ത്തി​യി​രു​ന്നു. 1938 ൽ ​ഹ​രി​പു​ര കോ​ൺ​ഗ്ര​സ് സ​മ്മേ​ള​ന​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എങ്കിലും ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തോട് അദ്ദേഹത്തിനു യോജിപ്പ് ഇല്ലായിരുന്നു.
1939 മേ​യ് മൂന്നിന് ​ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് എ​ന്ന രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി രൂപവത്കരിച്ചു. 1943ൽ ​ഐ​എ​ൻ​എ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ആ​ർ​മി പ്ര​സ്ഥാ​നം രൂ​പീ​ക​രി​ച്ചു രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യം നേ​ടി​യെ​ടു​ക്കാ​നാ​യി പോ​രാ​ട്ടം തുടങ്ങി.

നേതാജി എന്നു വിളിച്ചത്

സു​ഭാ​ഷ് ച​ന്ദ്ര ബോ​സി​നെ നേ​താ​ജി എ​ന്ന് ര​ബീ​ന്ദ്ര നാ​ഥ ടാ​ഗോ​റാ​ണ് ആ​ദ്യ​മാ​യി വി​ളി​ച്ച​ത്. നേ​താ​ജി​യ്ക്കു രാ​ജ്യ​ത്തോ​ടു​ണ്ടാ​യി​രു​ന്ന ആ​ത്മാ​ര്‍​പ്പ​ണ​വും സേ​വ​ന സ​ന്ന​ദ്ധ​ത​യും പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കാനുള്ള മ​ന​ക്ക​രു​ത്തും ഇന്നും ദേശസ്നേഹികൾക്കു പ്രചോദനമാണ്. സ്വാ​ത​ന്ത്ര്യ സ​മ​ര​കാ​ല​ത്ത് അ​ദേ​ഹം ന​ട​ത്തി​യ ധീ​ര​മാ​യ പോ​രാ​ട്ട​ങ്ങ​ളെ​യും രാ​ജ്യ​ത്തോ​ടു​ള്ള നി​സ്വാ​ർ​ഥ സേ​വ​ന​ത്തെ​യും സ്മ​രി​ക്കാ​നും യു​വാ​ക്ക​ളി​ൽ ദേ​ശ​സ്നേ​ഹം വ​ള​ർ​ത്താ​നും ല​ക്ഷ്യമാക്കിയാണ് പരാക്രം ദിവസ് ആചരിക്കുന്നത്.

അതേസമയം, ബോ​സി​ന്‍റെ ജ​ന്മ​ദി​നം തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ദേ​ശ് നാ​യ​ക് ദി​വ​സ് ആ​യും ആ​ഘോ​ഷി​ക്കു​ന്നു. ജ​യ്ഹി​ന്ദ്, ദി​ല്ലി​ച​ലോ, എ​ന്നീ പ്ര​ശ​സ്ത മു​ദ്രാ​വാ​ക്യ​ങ്ങ​ൾ​ക്ക് ഉ​ട​മ​യും ഗാ​ന്ധി​ജി​യെ ഇ​ന്ത്യ​യു​ടെ രാഷ്‌ട്ര​പി​താ​വെ​ന്ന് ആ​ദ്യം വി​ശേ​ഷി​പ്പി​ച്ച വ്യ​ക്തി​യും അ​ദേ​ഹ​മാ​ണ്. ലേ​റ്റേ​ഴ്സ് ടു ​എ​മി​ലി ഷെ​ങ്ക​ൽ, ദി ​ഇ​ന്ത്യ​ൻ സ്ട്ര​ഗി​ൾ എ​ന്നി​വ​യാ​ണ് അ​ദേ​ഹ​ത്തി​ന്‍റെ പ്ര​ശ​സ്ത​മാ​യ ര​ച​ന​ക​ൾ. ആ​ൻ ഇ​ന്ത്യ​ൻ പി​ൽ​ഗ്രി​മേ​ജ് എ​ന്ന ആ​ത്മ​ക​ഥ പൂർത്തീകരിക്കാൻ അദ്ദേഹത്തിനായില്ല. 1945 ഓഗസ്റ്റ് 18ന് ബോസ് തായ്‌വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരിച്ചു എന്നാണ് ഇന്ത്യൻ സർക്കാരിന്‍റെ ഔദ്യോഗിക ഭാഷ്യം. എന്നാൽ, ഇതിനെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്.
ജ​പ്പാ​നി​ലെ റെ​ങ്കോ​ജി ക്ഷേ​ത്ര​ത്തി​ലാ​ണ് നേ​താ​ജി​യു​ടേതെന്നു കരുതുന്ന ചിതാഭസ്മം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

Leader Page

ഗാന്ധിയൻ ചിന്തകളുടെ നിലയ്ക്കാത്ത യാത്ര

ട്രെ​​​​​യി​​​​​ൻ യാ​​​​​ത്ര മ​​​​​ഹാ​​​​​ത്മാ ഗാ​​​​​ന്ധി​​​​​ക്ക് എ​​​​​ന്നും പ്ര​​​​​ചോ​​​​​ദ​​​​​ന സ്രോ​​​​​ത​​​​​സാ​​​​യി​​​​​രു​​​​​ന്നു. ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യി​​​​​ലെ പീ​​​​​റ്റ​​​​​ർ​​​​​മാ​​​​​രി​​​​​സ്ബ​​​​​ർ​​​​​ഗി​​​​​ൽ ട്രെ​​​​​യി​​​​​ൻ യാ​​​​​ത്ര​​​​​യി​​​​​ൽ ഉ​​​​​ണ്ടാ​​​​​യ ദു​​​​​ര​​​​​നു​​​​​ഭ​​​​​വം മോ​​​​​ഹ​​​​​ൻ​​​​​ദാ​​​​​സ് ക​​​​​രം​​​​​ച​​​​​ന്ദ് ഗാ​​​​​ന്ധി​​​​​യെ സ​​​​​ത്യ​​​​​ത്തി​​​​​നും നീ​​​​​തി​​​​​ക്കും സ​​​​​മ​​​​​ത്വ​​​​​ത്തി​​​​​നും അ​​​​​ഹിം​​​​​സ​​​​​യ്ക്കും വേ​​​​​ണ്ടി​​​​​യു​​​​​ള്ള പോ​​​​​രാ​​​​​ളി​​​​​യാ​​​​​ക്കി ചെ​​​​​ത്തി​​​​​മി​​​​​നു​​​​​ക്കി​​​​​യ പ്ര​​​​​യാ​​​​​ണ​​​​​ത്തി​​​​​ന്‍റെ ക​​​​​യ്പേ​​​​​റി​​​​​യ ശു​​​​​ഭാ​​​​​രം​​​​​ഭ​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്കക്കാ​​​​​ർ അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത് ഇ​​​​​ന്ത‍്യ അ​​​​​യ​​​​​ച്ച​​​​​ത്, സാ​​​​​ധാ​​​​​ര​​​​​ണ ബാ​​​​​രി​​​​​സ്റ്റ​​​​​ർ, മോ​​​​​ഹ​​​​​ൻ​​​​​ദാ​​​​​സ് ക​​​​​രം​​​​​ച​​​​​ന്ദ് ഗാ​​​​​ന്ധി​​​​​യെ ആ​​​​​ണെ​​​​​ങ്കി​​​​​ൽ അ​​​​​വ​​​​​ർ തി​​​​​രി​​​​​കെ അ​​​​​യ​​​​​ച്ച​​​​​ത് ധീ​​​​​ര​​​​​നാ​​​​​യ ഒ​​​​​രു മ​​​​​ഹാ​​​​​ത്മാ​​​​​വി​​​​​നെ​​​​​യാ​​​​​ണ് എ​​​​​ന്നാ​​​​​ണ്. ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ പ്ര​​​​​വാ​​​​​സി​​​​​യാ​​​​​യ ഗാ​​​​​ന്ധി 1915ൽ ​​​​​സ്വ​​​​​ദേ​​​​​ശ​​​​​ത്തേ​​​​​ക്ക് മ​​​​​ട​​​​​ങ്ങി.

1915 മു​​​​​ത​​​​​ൽ 1919 വ​​​​​രെ ഇ​​​​​ന്ത്യ​​​​​യെ അ​​​​​ടു​​​​​ത്ത​​​​​റി​​​​​യാ​​​​​ൻ, ക​​​​​ണ്ടെ​​​​​ത്താ​​​​​ൻ അ​​​​​ദ്ദേ​​​​​ഹം തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി തേ​​​​​ർ​​​​​ഡ് ക്ലാ​​​​​​സി​​​​​ൽ ട്രെ​​​​​യി​​​​​ൻ യാ​​​​​ത്ര ചെ​​​​​യ്തു. പൊ​​​​​ന്നു​​​​​രു​​​​​ക്കി പ​​​​​വ​​​​​നൊ​​​​​രു​​​​​ക്കു​​​​​ന്ന​​​​​തു​​​​​പോ​​​​​ലെ ഗാ​​​​​ന്ധി​​​​​യി​​​​​ൽ​​​​നി​​​​​ന്ന് മ​​​​​ഹാ​​​​​ത്മ​​​​​യി​​​​​ലേ​​​​​ക്കു​​​​​ള്ള അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ പ​​​​​രി​​​​​ണാ​​​​​മം, പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​നം സം​​​​​ഭ​​​​​വി​​​​​ച്ച​​​​​ത് ഇ​​​​​ന്ത്യ​​​​​ൻ റെ​​​​​യി​​​​​ൽ​​​​​വേ​​​​​യി​​​​​ലെ മൂ​​​​​ന്നാം ക്ലാ​​​​​സ് ക​​​​​മ്പാ​​​​​ർ​​​​​ട്ട്മെ​​​​ന്‍റി​​​​ലാ​​​​ണ്. മ​​​​​ദ്രാ​​​​​സി​​​​​ൽ (ചെ​​​​​ന്നൈ) നി​​​​​ന്ന് മ​​​​​ധു​​​​​രക്കു​​​​​ള്ള ട്രെ​​​​​യി​​​​​ൻ യാ​​​​​ത്ര​​​​​യി​​​​​ൽ “വ​​​​​സ്ത്രം വാ​​​​​ങ്ങാ​​​​​ൻ പ​​​​​ണ​​​​​മി​​​​​ല്ല” എ​​​​​ന്ന് ഒ​​​​​രു ക​​​​​ർ​​​​​ഷ​​​​​ക​​​​​ൻ പ​​​​​റ​​​​​ഞ്ഞ​​​​​പ്പോ​​​​​ഴാ​​​​​ണ് ഗാ​​​​​ന്ധി​​​​​ജി ത​​​​​ന്‍റെ വി​​​​​സ്തൃ​​​​​ത​​​​​മാ​​​​​യ ഗു​​​​​ജ​​​​​റാ​​​​​ത്തി വ​​​​​സ്ത്ര​​​​​ധാ​​​​​ര​​​​​ണ രീ​​​​​തി ഉ​​​​​പേ​​​​​ക്ഷി​​​​​ച്ച് ധോ​​​​​ത്തി​​​​​യി​​​​​ലേ​​​​​ക്കും ഷാ​​​​​ളി​​​​​ലേ​​​​​ക്കും തി​​​​​രി​​​​​ഞ്ഞ​​​​​ത്. അ​​​​​ർ​​​​​ധ​​​​​ന​​​​​ഗ്ന​​​​​നാ​​​​​യ ഫ​​​​​ക്കി​​​​​ർ ​എ​​​​​ന്നു വി​​​​​ളി​​​​​ച്ച് വി​​​​​ൻ​​​​​സ്റ്റ​​​​​ൺ ച​​​​​ർ​​​​​ച്ചി​​​​​ൽ അ​​​​​ധി​​​​​ക്ഷേ​​​​​പി​​​​​ച്ച വേ​​​​​ഷം ലോ​​​​​ക​​​​​മെ​​​​​മ്പാ​​​​​ടും ബാ​​​​​പ്പു​​​​​വി​​​​​ന്‍റെ ട്രേ​​​​​ഡ് മാ​​​​​ർ​​​​​ക്കാ​​​​​യ​​​​​ത് ച​​​​​രി​​​​​ത്രം.

1944 മു​​​​​ത​​​​​ൽ 1948ൽ ​​​​​ഗാ​​​​​ന്ധി​​​​​ജി​​​​​യു​​​​​ടെ മ​​​​​ര​​​​​ണം വ​​​​​രെ ​വി. ​​​​ക​​​​​ല്യാ​​​​​ണം ഗാ​​​​​ന്ധി​​​​​ജി​​​​​യു​​​​​ടെ പേ​​​​​ഴ്സ​​​​​ണ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഗാ​​​​​ന്ധി​​​​​ജി​​​​​യു​​​​​ടെ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലെ ര​​​​​ക്ത​​​​​സാ​​​​​ക്ഷി​​​​​ത്വം ഉ​​​​​ൾ​​​​​പ്പെടെ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​മാ​​​​​യ പ​​​​​ല നി​​​​​മി​​​​​ഷ​​​​​ങ്ങ​​​​​ൾ​​​​​ക്കും അ​​​​​ദ്ദേ​​​​​ഹം സാ​​​​​ക്ഷി​​​​​യു​​​​മാ​​​​യി​​​​​രു​​​​​ന്നു. ല​​​​​ളി​​​​​ത​​​​​മാ​​​​​യ ജീ​​​​​വി​​​​​തം ന​​​​​യി​​​​​ച്ചി​​​​​രു​​​​​ന്ന ക​​​​​ല്യാ​​​​​ണം, ഗാ​​​​​ന്ധി​​​​​ജി​​​​​യു​​​​​ടെ ആ​​​​​ശ​​​​​യ​​​​​ങ്ങ​​​​​ളെ​​​​​യും ത​​​​​ത്വ​​​​​ങ്ങ​​​​​ളെ​​​​​യും എ​​​​ന്നും മു​​​​​റു​​​​​കെ പി​​​​​ടി​​​​​ച്ചു.​

ഗാ​​​​​ന്ധി​​​​​ജി​​​​​യു​​​​​ടെ എ​​​​​ല്ലാ ട്രെ​​​​​യി​​​​​ൻ യാ​​​​​ത്ര​​​​​ക​​​​​ളി​​​​​ലും ക​​​​​ല്യാ​​​​​ണം കൂ​​​​​ടെ​​​​​യു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. 2021ൽ, 99-ാം ​​​​വ​​​​​യ​​​​​സി​​​​​ൽ മ​​​​​ര​​​​​ണ​​​​​മ​​​​​ട​​​​​ഞ്ഞ ക​​​​​ല്യാ​​​​​ണ​​​​​ത്തെ, ലേ​​​​​ഖ​​​​​ക​​​​​ൻ ചെ​​​​​ന്നൈ​​​​​യി​​​​​ലു​​​​​ള്ള ഭ​​​​​വ​​​​​ന​​​​​ത്തി​​​​​ൽ, റേ​​​​​ഡി​​​​​യോ അ​​​​​ഭി​​​​​മു​​​​​ഖ​​​​​ത്തി​​​​​നാ​​​​​യി, 2018ൽ ​​​​​സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ചി​​​​​രു​​​​​ന്നു. മ​​​​​ഹാ​​​​​ത്മ​​​​​യോ​​​​​ടോ​​​​​ടൊ​​​​​പ്പ​​​​​മു​​​​​ള്ള ട്രെ​​​​​യി​​​​​ൻ യാ​​​​​ത്ര​​​​​യു​​​​​ടെ ര​​​​​സ​​​​​ക​​​​​ര​​​​​വും ചി​​​​​ന്തോ​​​​​ദ്ദീ​​​​​പ​​​​​ക​​​​​വും ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ കു​​​​​റി​​​​​ക്ക​​​​​പ്പെ​​​​​ടാ​​​​​ത്ത​​​​​തു​​​​​മാ​​​​​യ ഓ​​​​​ർ​​​​​മ​​​​​ക​​​​​ൾ ​ക​​​​​ല്യാ​​​​​ണം പ​​​​​ങ്കു​​​​​വ​​​​​ച്ചു.

ഗാ​​​​​ന്ധി​​​​​ജി​​​​​യു​​​​​ടെ​​​​​യും അ​​​​​നു​​​​​ഗ​​​​​മി​​​​​ക്കു​​​​​ന്ന അ​​​​​നു​​​​​യാ​​​​​യി​​​​​ക​​​​​ളു​​​​​ടെ​​​​​യും മാ​​​​​ധ്യ​​​​​മ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രു​​​​​ടെ​​​​​യും ഉ​​​​​പ​​​​​യോ​​​​​ഗ​​​​​ത്തി​​​​​നാ​​​​​യി ഒ​​​​​രു ട്രെ​​​​​യി​​​​​ൻ ബോ​​​​​ഗി​​​​ത​​​​​ന്നെ സ​​​​​ർ​​​​​ക്കാ​​​​​ർ ന​​​​​ൽ​​​​​കി​​​​​യി​​​​​രുന്നെ​​​​​ങ്കി​​​​​ലും ബാ​​​​​പ്പു എ​​​​​ല്ലാ​​​​​യ്പ്പോ​​​​​ഴും ടി​​​​​ക്ക​​​​​റ്റ് വാ​​​​​ങ്ങി​​​​ത്ത​​​​​ന്നെ യാ​​​​​ത്ര ചെ​​​​​യ്തി​​​​​രു​​​​​ന്നു. യാ​​​​​ത്ര​​​​​യു​​​​​ടെ റൂ​​​​​ട്ട് മു​​​​​ൻ​​​​​കൂ​​​​​ട്ടി തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ എ​​​​​ല്ലാ സ്റ്റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ലും ജ​​​​​ന​​​​​ക്കൂ​​​​​ട്ടം ബാ​​​​​പ്പു​​​​​വി​​​​​നെ കാ​​​​​ണാ​​​​​ൻ ത​​​​​ടി​​​​​ച്ചുകൂ​​​​​ടി​​​​​യി​​​​​രു​​​​​ന്നു.

ഒ​​​​​രി​​​​​ക്ക​​​​​ൽ യാ​​​​​ത്ര ഏ​​​​​താ​​​​​നും മ​​​​​ണി​​​​​ക്കൂ​​​​​ർ പി​​​​​ന്നി​​​​​ട്ട​​​​​പ്പോ​​​​​ൾ ബാ​​​​​പ്പു ക​​​​​ല്യാ​​​​​ണ​​​​​ത്തോ​​​​​ട് ടി​​​​​ക്ക​​​​​റ്റ് എ​​​​​ടു​​​​​ത്തി​​​​​രു​​​​​ന്നോ എ​​​​​ന്ന് തി​​​​​ര​​​​​ക്കി. “അ​​​​​ങ്ങേ​​​​​ക്കാ​​​​​യി ഒ​​​​​രു ബോ​​​​​ഗി സ​​​​​ർ​​​​​ക്കാ​​​​​ർ ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടു​​​​​ള്ള​​​​​തു​​​​​കൊ​​​​​ണ്ട് ടി​​​​​ക്ക​​​​​റ്റ് എ​​​​​ടു​​​​​ത്തി​​​​​ല്ല” ക​​​​​ല്യാ​​​​​ണം മ​​​​​റു​​​​​പ​​​​​ടി പ​​​​​റ​​​​​ഞ്ഞു. ഗാ​​​​​ന്ധി​​​​ജി പ​​​​​റ​​​​​ഞ്ഞു “​അ​​​​​ത് തെ​​​​​റ്റാ​​​​​ണ്, ടി​​​​​ക്ക​​​​​റ്റ് ഇ​​​​​ല്ലാ​​​​​തെ യാ​​​​​ത്ര ചെ​​​​​യ്യു​​​​​ന്ന​​​​​ത് നി​​​​​യ​​​​​മ​​​​​വി​​​​​രു​​​​​ദ്ധ​​​​​മാ​​​​​ണ്, അ​​​​​തു​​​​​കൊ​​​​​ണ്ട് അ​​​​​ടു​​​​​ത്ത സ്റ്റേ​​​​​ഷ​​​​​ൻ എ​​​​​ത്തു​​​​​മ്പോ​​​​​ൾ സ്റ്റേ​​​​​ഷ​​​​​ൻ മാ​​​​​സ്റ്റ​​​​​റോ​​​​​ട് എ​​​​​ന്നെ വ​​​​​ന്ന് കാ​​​​​ണാ​​​​​ൻ പ​​​​​റ​​​​​യ​​​​​ണം.” അ​​​​​ടു​​​​​ത്ത സ്റ്റേ​​​​​ഷ​​​​​നി​​​​​ൽ എ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ൾ, ക​​​​​ല്യാ​​​​​ണം, സ്റ്റേ​​​​​ഷ​​​​​ൻ മാ​​​​​സ്റ്റ​​​​​റു​​​​​മാ​​​​​യി ഗാ​​​​​ന്ധി​​​​​ജി​​​​​യു​​​​​ടെ അ​​​​​ടു​​​​​ത്തെ​​​​​ത്തി. ഗാ​​​​​ന്ധി​​​​​ജി സ്റ്റേ​​​​​ഷ​​​​​ൻ മാ​​​​​സ്റ്റ​​​​​റോ​​​​​ട് പ​​​​​റ​​​​​ഞ്ഞു “​

എ​​​​​ന്‍റെ സെ​​​​​ക്ര​​​​​ട്ട​​​​​റി ടി​​​​​ക്ക​​​​​റ്റ് എ​​​​​ടു​​​​​ക്കാ​​​​​തെ​​​​​യാ​​​​​ണ് യാ​​​​​ത്ര ചെ​​​​​യ്യു​​​​​ന്ന​​​​​ത്. അ​​​​​തു​​​​​കൊ​​​​​ണ്ട് നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യ പി​​​​​ഴ​​​​​യി​​​​​ട​​​​​ണം. കൂ​​​​​ടാ​​​​​തെ, തു​​​​​ട​​​​​ക്കം മു​​​​​ത​​​​​ലു​​​​ള്ള ടി​​​​​ക്ക​​​​​റ്റ് നി​​​​​ര​​​​​ക്കും ഈ​​​​​ടാ​​​​​ക്ക​​​​​ണം.” ഗാ​​​​​ന്ധി​​​​​ജി​​​​​യെ നേ​​​​​രി​​​​​ൽ കാ​​​​​ണാ​​​​​ൻ സാ​​​​​ധി​​​​​ച്ച​​​​​തി​​​​​ൽ അ​​​​​തീ​​​​​വ സ​​​​​ന്തോ​​​​​ഷ​​​​​വാ​​​​​നാ​​​​​യ സ്റ്റേ​​​​​ഷ​​​​​ൻ മാ​​​​​സ്റ്റ​​​​​ർ വി​​​​​നീ​​​​​ത​​​​​നാ​​​​​യി പ​​​​​റ​​​​​ഞ്ഞു “അ​​​​​ങ്ങ​​​​​യോ​​​​​ടും കൂ​​​​​ടെ​​​​​യു​​​​​ള്ള​​​​​വ​​​​​രോ​​​​​ടും ആ​​​​​രും ടി​​​​​ക്ക​​​​​റ്റ് ചോ​​​​​ദി​​​​​ക്കി​​​​​ല്ല, ഈ ​​​​​ബോ​​​​​ഗി മു​​​​​ഴു​​​​​വ​​​​​ൻ അ​​​​​ങ്ങേ​​​​​ക്കു​​​​​ള്ള​​​​​താ​​​​​ണ്. അ​​​​​തു​​​​​കൊ​​​​​ണ്ട് അ​​​​​ങ്ങ് വി​​​​​ഷ​​​​​മി​​​​​ക്കേ​​​​​ണ്ട.” സ്റ്റേ​​​​​ഷ​​​​​ൻ മാ​​​​​സ്റ്റ​​​​​റു​​​​​ടെ മ​​​​​റു​​​​​പ​​​​​ടി കേ​​​​​ട്ട ഗാ​​​​​ന്ധി​​​​​ജി ക്രൂ​​​​​ദ്ധ​​​​​നാ​​​​​യി. “ഇ​​​​​ങ്ങ​​​​​നേ​​​​​യാ​​​​​ണോ നി​​​​​യ​​​​​മം ലം​​​​​ഘി​​​​​ക്കു​​​​​ന്ന എ​​​​​ല്ലാ​​​​​വ​​​​​രോ​​​​​ടും താ​​​​​ങ്ക​​​​​ൾ പെ​​​​​രു​​​​​മാ​​​​​റു​​​​​ന്ന​​​​​ത്? ഏ​​​​​ല്പി​​​​​ച്ച ജോ​​​​​ലി​​​​​യി​​​​​ൽ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം കാ​​​​​ട്ടേ​​​​​ണ്ട താ​​​​​ങ്ക​​​​​ൾ നി​​​​​യ​​​​​മ ലം​​​​​ഘ​​​​​ന​​​​​ത്തി​​​​​ന് കൂ​​​​​ട്ടു​​​​നി​​​​​ൽ​​​​​ക്കു​​​​​ന്നു. ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ൽനി​​​​​ന്ന് പി​​​​​ഴ​​​​​യും യാ​​​​​ത്രാ​​​​ക്കൂ​​​​​ലി​​​​​യും ഈ​​​​​ടാ​​​​​ക്കി​​​​​യി​​​​​ല്ലെ​​​​​ങ്കി​​​​​ൽ താ​​​​​ങ്ക​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ കൃ​​​​​ത്യ​​​​​വി​​​​​ലോ​​​​​പ​​​​​ത്തി​​​​​ന് ഞാ​​​​​ൻ പ​​​​​രാ​​​​​തി ന​​​​​ൽ​​​​​കും. താ​​​​ങ്ക​​​​ളു​​​​ടെ ജോ​​​​​ലി ന​​​​​ഷ്ട​​​​​പ്പെ​​​​​ടും.” ഭ​​​​​യ​​​​​ന്ന് വി​​​​​റ​​​​​ച്ച സ്റ്റേ​​​​​ഷ​​​​​ൻ മാ​​​​​സ്റ്റ​​​​​ർ ഉ​​​​​ട​​​​​ൻ​​​​ത​​​​​ന്നെ ക​​​​​ല്യാ​​​​​ണ​​​​​ത്തി​​​​​ൽനി​​​​​ന്നു പി​​​​​ഴ​​​​​യും ടി​​​​​ക്ക​​​​​റ്റി​​​​​ന്‍റെ തു​​​​​ക​​​​​യും ഈ​​​​​ടാ​​​​​ക്കി. ച​​​​​ട്ട​​​​​ങ്ങ​​​​​ൾ എ​​​​​ല്ലാ​​​​​വ​​​​​ർ​​​​​ക്കും ഒ​​​​​രു​​​​​പോ​​​​​ലെ​​​​​യാ​​​​​ണ്. ആ​​​​​രും നി​​​​​യ​​​​​മ​​​​​ത്തി​​​​​ന് അ​​​​​തീ​​​​​ത​​​​​ര​​​​​ല്ല. വേ​​​​​ർ​​​​​തി​​​​​രി​​​​​വ്, പ​​​​​ക്ഷ​​​​​പാ​​​​​തം എ​​​​​ന്നി​​​​​വ പാ​​​​​ടി​​​​​ല്ല. കൃ​​​​​ത്യ​​​​​നി​​​​​ർ​​​​​വ​​​​​ഹ​​​​​ണ​​​​​ത്തി​​​​​ൽ​​​​നി​​​​​ന്നും ഏ​​​​​ല്പി​​​​​ച്ച ജോ​​​​​ലി സ​​​​​ത്യ​​​​​സ​​​​​ന്ധ​​​​​മാ​​​​​യി ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​ൽ​​​​​നി​​​​​ന്നും ക​​​​​ർ​​​​​മം ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​ൽ​​​​നി​​​​​ന്നും പി​​​​​ൻ​​​​​വാ​​​​​ങ്ങ​​​​​രു​​​​​തെ​​​​ന്ന പാ​​​​​ഠം ബാ​​​​​പ്പു പ​​​​​ഠി​​​​​പ്പി​​​​​ച്ചു എ​​​​​ന്നാ​​​​​ണ് ക​​​​​ല്യാ​​​​​ണം പ​​​​​റ​​​​​ഞ്ഞ​​​​​ത്.

എ​​​​​ല്ലാ തി​​​​​ങ്ക​​​​​ളാ​​​​​ഴ്ചയും ഗാ​​​​​ന്ധി​​​​​ജി മൗ​​​​​ന​​​​​വ്ര​​​​​തം ക​​​​​ർ​​​​​ശ​​​​​ന​​​​​മാ​​​​​യി പാ​​​​​ലി​​​​​ച്ചി​​​​​രു​​​​​ന്നു. ട്രെ​​​​​യി​​​​​ൻ യാ​​​​​ത്ര​​​​​യി​​​​​ലും അ​​​​​ദ്ദേ​​​​​ഹം അ​​​​​ത് പാ​​​​​ലി​​​​​ച്ചു​​​​പോ​​​​ന്നു. ഗാ​​​​​ന്ധി​​​​​ജി തി​​​​​രി​​​​​ച്ചൊ​​​​​ന്നും ചോ​​​​​ദി​​​​​ക്കി​​​​​ല്ല എ​​​​​ന്നു​​​​​റ​​​​​പ്പു​​​​​ള്ള​​​​​തു​​​​​കൊ​​​​​ണ്ട് വൈ​​​​​സ്രോ​​​​​യി മൗ​​​​​ണ്ട് ബാ​​​​​റ്റ​​​​​ൺ ഉ​​​​​ൾ​​​​​പ്പെടെ​​​​​യു​​​​​ള്ള പ്ര​​​​​മു​​​​​ഖ​​​​​ർ കാ​​​​​ര്യ​​​​​സാ​​​​​ധ്യ​​​​​ത്തി​​​​​നാ​​​​​യി തി​​​​​ങ്ക​​​​​ളാ​​​​​ഴ്ചക​​​​​ളി​​​​​ൽ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ചി​​​​​രു​​​​​ന്നു എ​​​​​ന്ന കാ​​​​​ര്യ​​​​​വും ക​​​​​ല്യാ​​​​​ണം ഓ​​​​​ർ​​​​​മി​​​​​ക്കു​​​​​ന്നു.

ഒ​​​​​രി​​​​​ക്ക​​​​​ൽ ട്രെ​​​​​യി​​​​​ൻ യാ​​​​​ത്ര​​​​​യ്ക്കി​​​​​ട​​​​​യി​​​​​ൽ മൗ​​​​​ന​​​​​വ്ര​​​​​ത​​​​​ത്തി​​​​​ലേ​​​​​ക്ക് പ്ര​​​​​വേ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് മു​​​​​ൻ​​​​​പ് ടൈ​​​​​പ്പ് ചെ​​​​​യ്യാ​​​​​നു​​​​​ള്ള കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ കൈ​​​​​പ്പ​​​​​ട​​​​​യി​​​​​ൽ എ​​​​​ഴു​​​​​തി ഗാ​​​​​ന്ധി​​​​​ജി ​ക​​​​​ല്യാ​​​​​ണ​​​​​ത്തി​​​​​ന് ന​​​​​ൽ​​​​​കി. ഒ​​​​​രു വ​​​​​സ്തു​​​​​വും പാ​​​​​ഴാ​​​​​ക്കാ​​​​​ത്ത ഗാ​​​​​ന്ധി​​​​​ജി, പോ​​​​​സ്റ്റ​​​​​ൽ ക​​​​​വ​​​​​റി​​​​​ന്‍റെ എ​​​​​ഴു​​​​​താ​​​​​ത്ത ഉ​​​​​ൾ​​​​​ഭാ​​​​​ഗ​​​​​മാ​​​​​ണ് നോ​​​​​ട്ട് കു​​​​​റി​​​​​ക്കാ​​​​​ൻ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച​​​​​ത്. അ​​​​​തു​​​​​പോ​​​​​ലെ ടൈ​​​​​പ്പ് ചെ​​​​​യ്യേ​​​​​ണ്ട​​​​​തും പോ​​​​​സ്റ്റ​​​​​ൽ ക​​​​​വ​​​​​റി​​​​ന്‍റെ എ​​​​​ഴു​​​​​താ​​​​​ത്ത ഉ​​​​​ൾഭാ​​​​​ഗ​​​​​ത്താ​​​​​യി​​​​​രി​​​​​ക്ക​​​​​ണം.

ത​​​​​നി​​​​​ക്ക് ല​​​​​ഭി​​​​​ച്ച കു​​​​​റി​​​​​പ്പി​​​​​ന്‍റെ അ​​​​​തേ ശൈ​​​​​ലി​​​​​യി​​​​​ൽ ടൈ​​​​​പ്പ് ചെ​​​​​യ്ത​​​​​ത് തി​​​​​രി​​​​​കെ ന​​​​​ൽ​​​​​ക​​​​​ണം. മാ​​​​​ർ​​​​​ജി​​​​​നി​​​​​ലും വ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലും എ​​​​​ഴു​​​​​തി​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ങ്കി​​​​​ൽ അ​​​​​തു​​​​​പോ​​​​​ലെ​​​​ത​​​​​ന്നെ ടൈ​​​​​പ്പും ചെ​​​​​യ്യ​​​​​ണം എ​​​​​ന്ന കാ​​​​​ര്യ​​​​​ത്തി​​​​​ൽ ഗാ​​​​​ന്ധി​​​​​ജി​​​​​ക്ക് നി​​​​​ർ​​​​​ബ​​​​​ന്ധ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. മൗ​​​​​ന​​​​​വ്ര​​​​​ത​​​​​മാ​​​​​യ​​​​​തു​​​​കൊ​​​​​ണ്ട് ബാ​​​​​പ്പു ചോ​​​​​ദി​​​​​ക്കി​​​​​ല്ല എ​​​​​ന്ന​​​​​റി​​​​​യാ​​​​​വു​​​​​ന്ന ക​​​​​ല്യാ​​​​​ണം ഏ​​​​​ല്പി​​​​​ച്ച ജോ​​​​​ലി ലാ​​​​​ഘ​​​​​വ​​​​​മാ​​​​​യി എ​​​​​ടു​​​​​ത്ത് ടൈ​​​​​പ്പ് ചെ​​​​​യ്തി​​​​​ല്ല. കാ​​​​​ര​​​​​ണം അ​​​​​ദ്ദേ​​​​​ഹം ടൈ​​​​​പ്പ് റൈ​​​​​റ്റ​​​​​ർ കൊ​​​​​ണ്ടു​​​​​വ​​​​​ന്നി​​​​​ട്ടി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു.

മൗ​​​​​ന​​​​​വ്ര​​​​​തം അ​​​​​വ​​​​​സാ​​​​​നി​​​​​ച്ച ഉ​​​​​ട​​​​​ൻ ഗാ​​​​​ന്ധി​​​​​ജി ടൈ​​​​​പ്പ് ചെ​​​​​യ്ത​​​​​ത് ന​​​​​ൽ​​​​​കാ​​​​​ൻ ക​​​​​ല്യാ​​​​​ണ​​​​​ത്തോ​​​​​ട് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു. പ​​​​​ര​​​​​വ​​​​​ശ​​​​​നാ​​​​​യ ക​​​​​ല്യാ​​​​​ണം ടൈ​​​​​പ്പ് റൈ​​​​​റ്റ​​​​​ർ ഇ​​​​​ല്ലാ​​​​​ത്ത​​​​​തു​​​​​കൊ​​​​​ണ്ട് ചെ​​​​​യ്തി​​​​​ല്ല എ​​​​​ന്ന് മ​​​​​റു​​​​​പ​​​​​ടി ന​​​​​ൽ​​​​​കി. ബാ​​​​​പ്പു​​​​​വി​​​​​ന്‍റെ മു​​​​​ഖ​​​​​ഭാ​​​​​വ​​​​​ത്തി​​​​​ൽ​​​​നി​​​​​ന്നും ശ​​​​​രീ​​​​​ര​​​​ഭാ​​​​​ഷ​​​​​യി​​​​​ൽ​​​​നി​​​​​ന്നും ഏ​​​​​ല്​​​​​പി​​​​​ച്ച ജോ​​​​​ലി ചെ​​​​​യ്യാ​​​​​ത്ത​​​​​തി​​​​​ന്‍റെ അ​​​​​തൃ​​​​​പ്തി വ്യ​​​​​ക്ത​​​​​മാ​​​​​യി പ്ര​​​​​ക​​​​​ട​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

ട്രെ​​​​​യി​​​​​നി​​​​​ൽ കൂ​​​​​ടെ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന മാ​​​​​ധ്യ​​​​​മ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ന്‍റെ ടൈ​​​​​പ്പ് റൈ​​​​​റ്റ​​​​​ർ ക​​​​​ടം വാ​​​​​ങ്ങി ​ക​​​​​ല്യാ​​​​​ണം ദ്രു​​​​​ത​​​​​ഗ​​​​​തി​​​​​യി​​​​​ൽ കു​​​​​റി​​​​​പ്പ് ടൈ​​​​​പ്പ് ചെ​​​​​യ്ത് ബാ​​​​​പ്പു​​​​​വി​​​​​ന് ന​​​​​ൽ​​​​​കി. ഗാ​​​​​ന്ധി​​​​​ജി ഗൗ​​​​​ര​​​​​വം വി​​​​​ടാ​​​​​തെ ശാ​​​​​ന്ത​​​​​മാ​​​​​യി ക​​​​​ല്യാ​​​​​ണ​​​​​ത്തെ നോ​​​​​ക്കി പ​​​​​റ​​​​​ഞ്ഞു “ഒ​​​​​രു ബാ​​​​​ർ​​​​​ബ​​​​​റെ മു​​​​​ടി​​​​​വെ​​​​​ട്ടാ​​​​​ൻ വി​​​​​ളി​​​​​ക്കു​​​​​മ്പോ​​​​​ൾ അ​​​​​യാ​​​​​ൾ ക​​​​​ത്രി​​​​​ക, ക​​​​​ത്തി തു​​​​​ട​​​​​ങ്ങി ത​​​​ന്‍റെ ജോ​​​​​ലി​​​​​ക്കാ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ എ​​​​​ല്ലാ ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി വ​​​​​രും എ​​​​​ന്നാ​​​​​ണ് എ​​​​ന്‍റെ വി​​​​​ശ്വാ​​​​​സം. അ​​​​​ങ്ങ​​​​​നെ​​​​​യേ വ​​​​​രാ​​​​​വൂ, ശ​​​​​രി​​​​​യ​​​​​ല്ലേ?” നി​​​​​ന്ന നി​​​​​ൽ​​​​​പ്പി​​​​​ൽ ഞാ​​​​​ൻ ഉ​​​​​രു​​​​​കി​​​​​പ്പോ​​​​​യെ​​​​​ങ്കി​​​​​ലും മ​​​​​ഹാ​​​​​ത്മാ ഗാ​​​​​ന്ധി​​​​​യു​​​​​ടെ സൗ​​​​​മ്യ​​​​​വും ക​​​​​ർ​​​​​ക്ക​​​​​ശ​​​​​വും എ​​​​​ന്നാ​​​​​ൽ, വ്ര​​​​​ണ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​തെ​​​​​യു​​​​​ള്ള ശ​​​​​കാ​​​​​ര​​​​വും നീ​​​​​ര​​​​​സം പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്ന നൈ​​​​​പു​​​​​ണ്യ​​​​വും മാ​​​​​നേ​​​​​ജ്മെ​​​​ന്‍റ് ത​​​​​സ്തി​​​​​ക​​​​​യി​​​​​ൽ ജോ​​​​​ലി​​​​​ചെ​​​​​യ്യു​​​​​ന്ന​​​​​വ​​​​​രും ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​പ്പെ​​​​​ട്ട സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ഇ​​​​​രി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രും കീ​​​​​ഴ് ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രോ​​​​​ട് എ​​​​​പ്ര​​​​​കാ​​​​​രം പെ​​​​​രു​​​​​മാ​​​​​റ​​​​​ണം എ​​​​​ന്ന​​​​​തി​​​​​ന് ഉ​​​​​ത്ത​​​​​മ മാ​​​​​തൃ​​​​​ക​​​​​യാ​​​​​ണ്.

ഓ​​​​​രോ ആ​​​​​ധു​​​​​നി​​​​​ക മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ് ഗു​​​​​രു​​​​​വും സ്വാ​​​​​യ​​​​​ത്ത​​​​​മാ​​​​​ക്കേ​​​​​ണ്ട വൈ​​​​​ദ​​​​​ഗ്ധ്യം, പ്രാ​​​​​വീ​​​​​ണ്യം, മി​​​​​ക​​​​​വ് ആ​​​​​യി​​​​​രു​​​​​ന്നു ബാ​​​​​പ്പു​​​​​വി​​​​​ന്‍റേ​​​​​ത് എ​​​​​ന്നു പ​​​​​റ​​​​​ഞ്ഞു​​​​​കൊ​​​​​ണ്ടാ​​​​​ണ് ഗാ​​​​​ന്ധി​​​​​യ​​​​​ൻ ട്രെ​​​​​യി​​​​​ൻ അ​​​​​നു​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ൾ വി​​​​​വ​​​​​രി​​​​​ച്ചു​​​​​കൊ​​​​​ണ്ടു​​​​​ള്ള സം​​​​​ഭാ​​​​​ഷ​​​​​ണം ​വി. ​​​​ക​​​​​ല്യാ​​​​​ണം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ച​​​​​ത്.

Latest News

Corehub Up