Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gang-rape

15 വ​യ​സു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു; അ​ഞ്ച് പേ​ർ പി​ടി​യി​ൽ

ദി​സ്പൂ​ർ: ആ​സാ​മി​ലെ ബി​ശ്വ​നാ​ഥ് ജി​ല്ല​യി​ൽ ഓ​ടു​ന്ന കാ​റി​ൽ 15 വ​യ​സു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു. സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​ർ അ​റ​സ്റ്റി​ലാ​യി. ആ​ഹാ​രം വാ​ഗ്ദാ​നം ചെ​യ്താ​ണ് ത​ന്നെ കാ​റി​ൽ ക​യ​റ്റി​യ​തെ​ന്നും പി​ന്നീ​ട് കൂ​ട്ട​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് പെ​ൺ​കു​ട്ടി പ​റ​ഞ്ഞു.

ഓ​ടു​ന്ന കാ​ർ ക​ണ്ട് സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി പെ​ൺ​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഒ​ന്നി​ലേ​റെ പു​രു​ഷ​ന്മാ​ർ പ​ല​ത​വ​ണ ത​ന്നെ പീ​ഡ‍​ന​ത്തി​നി​ര​യാ​ക്കി​യ​താ​യി പെ​ൺ​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി.

അ​റ​സ്റ്റി​ലാ​യ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. സം​ഭ​വ സ​മ​യ​ത്ത് ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത പോ​ലീ​സ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, കൂ​ട്ട​ബ​ലാ​ത്സം​ഗം എ​ന്നീ വ​കു​പ്പു​ക​ളും പ്ര​തി​ക​ൾ​ക്കു​മേ​ൽ ചു​മ​ത്തി​യി​ട്ടു​ണ്ട്.

Kerala

വി​വാ​ഹി​ത​യാ​യ സ്ത്രീ​യെ സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് 10 വ​ർ​ഷം ക​ഠി​ന​ത​ട​വും 50000 രൂ​പ പി​ഴ​യും

തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹി​ത​യാ​യ സ്ത്രീ​യെ സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ പോ​ലീ​സു​കാ​ര​നു​ൾ​പ്പെ​ടെ മൂ​ന്നു പ്ര​തി​ക​ൾ​ക്ക് 10 വ​ർ​ഷം ക​ഠി​ന​ത​ട​വും 50000 രൂ​പ വീ​തം പി​ഴ​യും കോ​ട​തി ശി​ക്ഷ വി​ധി​ച്ചു. വി​വാ​ഹി​ത​യാ​യ നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ പ്ര​ണ​യം ന​ടി​ച്ച് ഒ​ന്നാം പ്ര​തി വ​ശീ​ക​രി​ക്കു​ക​യും തു​ട​ർ​ന്ന് മ​റ്റു​ള്ള​വ​ർ​ക്കു​കൂ​ടി കാ​ഴ്ച​വ​യ്ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കു​റ്റ​പ​ത്ര​ത്തി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​ന്നാം പ്ര​തി പാ​പ്പ​നം​കോ​ട് എ​സ്‌​റ്റേ​റ്റ്, വാ​റു​വി​ളാ​ക​ത്ത് ഷാ​ന മ​ൻ​സി​ലി​ൽ സ​ച്ചു എ​ന്ന സ​ജാ​ദ് (33), ര​ണ്ടാം പ്ര​തി വി​ള​വൂ​ർ​ക്ക​ൽ, വി​ള​യി​ൽ​ക്കോ​ണം സെ​റ്റി​ൽ​മെ​ന്‍റ് ല​ക്ഷം​വീ​ട് കോ​ള​നി ശ്രീ​ജി​ത്ത് ഭ​വ​നി​ൽ ശ്രീ​ജി​ത്ത് (32), മൂ​ന്നാം പ്ര​തി പോ​ലീ​സു​കാ​ര​നാ​യ ചൂ​ഴാ​റ്റു​കോ​ട്ട, നി​ര​പ്പു​വി​ള ആ​ശ്ര​യ വീ​ട്ടി​ൽ അ​ഭ​യ​ൻ(47) എ​ന്നി​വ​രെ​യാ​ണ് ശി​ക്ഷി​ച്ച​ത്.

2016ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വി​ധി വാ​യി​ച്ചു കേ​ൾ​പ്പി​ച്ച​ശേ​ഷം പ്ര​തി​ക​ളെ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്കു മാ​റ്റി. മൂ​ന്നാം പ്ര​തി അ​ഭ​യ​ൻ തൃ​ശൂ​ർ ജി​ല്ല​യി​ലെ ട്രാ​ഫി​ക് പോ​ലീ​സ് ഓ​ഫീ​സ​റാ​ണ്.

Latest News

Corehub Up