Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gardens

തോ​ട്ട​ങ്ങ​ളെ ര​ക്ഷി​ക്കാം...

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ സ​​​​​ന്പ​​​​​ദ് വ്യ​​​​​വ​​​​​സ്ഥ​​​​​യു​​​​​ടെ ശ​​​​​ക്ത​​​​​മാ​​​​​യ ന​​​​​ട്ടെ​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു, ന​​​​​മ്മു​​​​​ടെ തോ​​​​​ട്ട​​​​​ങ്ങ​​​​​ളും തോ​​​​​ട്ട​​​​​വി​​​​​ള​​​​​ക​​​​​ളും. പ​​​​​ക്ഷേ, ഇ​​​​​ന്ന് അ​​​​​വ രോ​​​​​ഗ​​​​​ശ​​​​​യ്യ​​​​​യി​​​​​ൽ. സു​​​​​ഖം​​പ്രാ​​​​​പി​​​​​ച്ച് വീ​​​​​ണ്ടും ശ​​​​​ക്ത​​​​​മാ​​​​​യി​​​​​ത്തീ​​​​​രാ​​​​​ൻ ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ ഔ​​​​​ഷ​​​​​ധം എ​​​​​ന്താ​​​​​ണെ​​​​​ന്ന് ന​​​​​മു​​​​​ക്ക​​​​​റി​​​​​യാം. പ​​​​​ക്ഷേ, പ്ര​​​​​ത്യ​​​​​യ​​​​​ശാ​​​​​സ്ത്ര ക​​​​​ടും​​​​​പി​​​​​ടി​​​​​ത്ത​​​​​ങ്ങ​​​​​ളു​​​​​ടെ ഇ​​​​​ട​​​​​യി​​​​​ൽ​​​​​പ്പെ​​​​​ട്ട് ച​​​​​ത​​​​​ഞ്ഞ​​​​​ര​​​​​യു​​​​​ക​​​​​യാ​​​​​ണ് ഈ ​​​​​മേ​​​​​ഖ​​​​​ല.

ആ​​​​​ദ്യം സ്വ​​​​​ല്പം ച​​​​​രി​​​​​ത്രം. 19-ാം നൂ​​​​​റ്റാ​​​​​ണ്ടി​​​​​ന്‍റെ അ​​​​​വ​​​​​സാ​​​​​ന​​​​​വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് ബ്രി​​​​​ട്ടീ​​​​​ഷ് സം​​​​​രം​​​​​ഭ​​​​​ക​​​​​ർ, റ​​​​​ബ​​​​​റും പി​​​​​ന്നീ​​​​​ട് മ​​​​​റ്റു തോ​​​​​ട്ട​​​​​വി​​​​​ള​​​​​ക​​​​​ളും ന​​​​​മ്മു​​​​​ടെ കി​​​​​ഴ​​​​​ക്ക​​​​​ൻ മ​​​​​ല​​​​​യോ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ കൃ​​​​​ഷി ചെ​​​​​യ്യാ​​​​​ൻ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​ത്. സാ​​​​​യ്പ​​​​​ന്മാ​​​​​രു​​​​​ടെ തോ​​​​​ട്ട​​​​​ങ്ങ​​​​​ൾ ക​​​​​ണ്ട് നാ​​​​​ട്ടു​​​​​കാ​​​​​രാ​​​​​യ വ​​​​​ൻ ഭൂ​​​​​വു​​​​​ട​​​​​മ​​​​​ക​​​​​ളും ഇ​​​​​ട​​​​​ത്ത​​​​​ര​​​​​ക്കാ​​​​​രും രം​​​​​ഗ​​​​​ത്തി​​​​​റ​​​​​ങ്ങി​​​​​യ​​​​​തോ​​​​​ടെ പ്ലാ​​​​​ന്‍റേ​​​​​ഷ​​​​​നു​​​​​ക​​​​​ൾ ചെ​​​​​റു​​​​​കി​​​​​ട മേ​​​​​ഖ​​​​​ല​​​​​യി​​​​​ലേ​​​​​ക്കും വ്യാ​​​​​പി​​​​​ക്കാ​​​​​ൻ തു​​​​​ട​​​​​ങ്ങി, പ്ര​​​​​ത്യേ​​​​​കി​​​​​ച്ചും റ​​​​​ബ​​​​​ർ. ഒ​​​​​ന്നാം ലോ​​​​​ക​​​​​യു​​​​​ദ്ധം ക​​​​​ഴി​​​​​ഞ്ഞ് 1920ക​​​​​ളി​​​​​ൽ റ​​​​​ബ​​​​​ർ ഉ​​​​​ത്പാ​​​​​ദി​​​​​പ്പി​​​​​ച്ച ചെ​​​​​റു​​​​​കി​​​​​ട ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള​​​​​വ​​​​​ർ വ​​​​​ൻ നേ​​​​​ട്ടം നേ​​​​​ടി. ഒ​​​​​രു റാ​​​​​ത്ത​​​​​ൽ റ​​​​​ബ​​​​​റി​​​​​ന് 12 രൂ​​​​​പ​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ന്ന​​​​​ത്തെ വി​​​​​ല. ഒ​​​​​രു പ​​​​​വ​​​​​ൻ സ്വ​​​​​ർ​​​​​ണ​​​​​നാ​​​​​ണ​​​​​യ​​​​​ത്തി​​​​​നും വി​​​​​ല അ​​​​​ന്ന് 12 രൂ​​​​​പ! 1947ൽ ​​​​​രാ​​​​​ജ്യം സ്വ​​​​​ത​​​​​ന്ത്ര​​​​​മാ​​​​​യ​​​​​തോ​​​​​ടെ വി​​​​​ദേ​​​​​ശി​​​​​ക​​​​​ളാ​​​​​യ ഉ​​​​​ട​​​​​മ​​​​​ക​​​​​ൾ തോ​​​​​ട്ടം വി​​​​​റ്റ് നാ​​​​​ടു​​വി​​​​​ട്ടു.

പി​​​​​ന്നീ​​​​​ട് 1957ൽ ​​​​​അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ ഇ​​​​​എം​​​​​എ​​​​​സ് മ​​​​​ന്ത്രി​​​​​സ​​​​​ഭ കൊ​​​​​ണ്ടു​​​​​വ​​​​​ന്ന കാ​​​​​ർ​​​​​ഷി​​​​​ക​​​​​ബ​​​​​ന്ധ ബി​​​​​ല്ലി​​​​​ൽ നെ​​​​​ല്ലും തെ​​​​​ങ്ങും ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള പ്ര​​​​​ധാ​​​​​ന വി​​​​​ള​​​​​ക​​​​​ൾ കൃ​​​​​ഷി ചെ​​​​​യ്തി​​​​​രു​​​​​ന്ന ഭൂ​​​​​മി​​​​​ക്ക് പ​​​​​രി​​​​​ധി നി​​​​​ർ​​​​​ണ​​​​​യി​​​​​ച്ച​​​​​പ്പോ​​​​​ഴും റ​​​​​ബ​​​​​ർ, തേ​​​​​യി​​​​​ല, കാ​​​​​പ്പി, ഏ​​​​​ലം എ​​​​​ന്നീ നാ​​​​​ണ്യ​​​​​വി​​​​​ള​​​​​ക​​​​​ൾ കൃ​​​​​ഷി ചെ​​​​​യ്തി​​​​​രു​​​​​ന്ന ഭൂ​​​​​മി​​​​​യെ ഭൂ​​​​​പ​​​​​രി​​​​​ധി നി​​​​​ർ​​​​​ണ​​​​​യ നി​​​​​യ​​​​​മ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് ഒ​​​​​ഴി​​​​​വാ​​​​​ക്കി. ഈ ​​​​​ഇ​​​​​ള​​​​​വ് ന​​​​​ൽ​​​​​കാ​​​​​ൻ ക​​​​​മ്യൂ​​​​​ണി​​​​​സ്റ്റ് മ​​​​​ന്ത്രി​​​​​സ​​​​​ഭ​​​​​യെ പ്രേ​​​​​രി​​​​​പ്പി​​​​​ച്ച​​​​​ത് ഈ ​​​​​മേ​​​​​ഖ​​​​​ല സ​​​​​ന്പ​​​​​ദ്‌​​വ്യ​​​​​വ​​​​​സ്ഥ​​​​​യു​​​​​ടെ പ്ര​​​​​ധാ​​​​​ന ഘ​​​​​ട​​​​​ക​​​​​മാ​​​​​ണ് എ​​​​​ന്ന തി​​​​​രി​​​​​ച്ച​​​​​റി​​​​​വാ​​​​​ണോ അ​​​​​തോ, തോ​​​​​ട്ടം മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ അ​​​​​ന്ന് പാ​​​​​ർ​​​​​ട്ടി​​​​​യു​​​​​ടെ ശ​​​​​ക്തി​​​​​ദു​​​​​ർ​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​യ തൊ​​​​​ഴി​​​​​ലാ​​​​​ളി യൂ​​​​​ണി​​​​​യ​​​​​നു​​​​​ക​​​​​ളു​​​​​ടെ സാ​​​​​ന്നി​​​​​ധ്യ​​​​​മാ​​​​​ണോ എ​​​​​ന്ന​​​​​റി​​​​​ഞ്ഞുകൂ​​​​​ടാ.

ഏ​​​​​താ​​​​​യാ​​​​​ലും ല​​​​​ഭി​​​​​ച്ച ഇ​​​​​ള​​​​​വ് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ഇ​​​​​ട​​​​​നാ​​​​​ട്ടി​​​​​ലും കി​​​​​ഴ​​​​​ക്ക​​​​​ൻ മ​​​​​ല​​​​​യോ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലും റ​​​​​ബ​​​​​ർ​​​​​കൃ​​​​​ഷി ഉ​​​​​ത്സാ​​​​​ഹ​​​​​പൂ​​​​​ർ​​​​​വം പ്ര​​​​​ച​​​​​രി​​​​​പ്പി​​​​​ച്ച ക​​​​​ർ​​​​​ഷ​​​​​കസ​​​​​മൂ​​​​​ഹ​​​​​ത്തെ​​​​​യാ​​​​​ണ് കേ​​​​​ര​​​​​ളം ക​​​​​ണ്ട​​​​​ത്. 20-ാം നൂ​​​​​റ്റാ​​​​​ണ്ടി​​​​​ന്‍റെ അ​​​​​വ​​​​​സാ​​​​​ന​​​​​മാ​​​​​യ​​​​​പ്പോ​​​​​ഴേ​​​​​ക്കും കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ എ​​​​​ട്ടു ല​​​​​ക്ഷം ഹെ​​​​​ക‌്ട​​റി​​ലാ​​യി​​​​​രു​​​​​ന്നു റ​​​​​ബ​​​​​ർ തോ​​​​​ട്ട​​​​​ങ്ങ​​​​​ൾ ത​​​​​ല​​​​​യു​​​​​യ​​​​​ർ​​​​​ത്തി​​​​​ നി​​​​​ന്ന​​​​​ത്. ലോ​​​​​ക​​​​​ത്തി​​​​​ൽ റ​​​​​ബ​​​​​റി​​​​​ന്‍റെ ഏ​​​​​റ്റ​​​​​വും ഉ​​​​​യ​​​​​ർ​​​​​ന്ന ഉ​​​​​ത്പാ​​​​​ദ​​​​​ന​​​​​ക്ഷ​​​​​മ​​​​​ത കൈ​​​​​വ​​​​​രി​​​​​ച്ച് ച​​​​​രി​​​​​ത്രം സൃ​​​​​ഷ‌്ടി​​​​​ക്കാ​​​​​നും കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ചെ​​​​​റു​​​​​കി​​​​​ട റ​​ബ​​ർ​​ ക​​ർ​​ഷ​​ക​​ർ​​ക്കാ​​യി.

അ​​​​​പ​​​​​ച​​​​​യ​​​​​ത്തി​​​​​ന്‍റെ ക​​​​​ഥ

2013ൽ ​​​​​കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ റ​​​​​ബ​​​​​ർ ഉ​​​​​ത്പാ​​​​​ദ​​​​​നം ഒ​​​​​ന്പ​​​​​ത​​​​​ര ല​​​​​ക്ഷം ട​​​​​ൺ. ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് സ​​​​​മീ​​​​​പി​​​​​ക്കു​​​​​ന്നു. രാ​​​​​ഷ്‌​​ട്രീ​​​​​യ ക​​​​​ക്ഷി​​​​​ക​​​​​ളെ​​​​​ല്ലാം ട​​​​​യ​​​​​ർ വ്യ​​​​​വ​​​​​സാ​​​​​യ​​​​​ത്തി​​​​​ന്‍റെ പി​​​​​ടി​​​​​യി​​​​​ൽ. ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി​​​​​യു​​​​​ടെ അ​​​​​തി​​​​​പ്ര​​​​​സ​​​​​രം. ഉ​​​​​ത്പാ​​​​​ദ​​​​​ന​​​​​ത്തി​​​​​ന്‍റെ പ​​​​​ത്തു ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ത്ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ക്കാ​​​​​ലം വ​​​​​രെ ഒ​​​​​രോ കൊ​​​​​ല്ല​​​​​വും ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി റ​​​​​ബ​​​​​ർ. ര​​​​​ണ്ടും മൂ​​​​​ന്നും ല​​​​​ക്ഷം ട​​​​​ൺ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി റ​​​​​ബ​​​​​ർ ഗോ​​​​​ഡൗ​​​​​ണി​​​​​ൽ നി​​​​​റ​​​​​ഞ്ഞ​​​​​പ്പോ​​​​​ൾ വ്യ​​​​​വ​​​​​സാ​​​​​യി​​​​​ക​​​​​ൾ വി​​​​​പ​​​​​ണി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ക​​​​​ർ​​​​​ഷ​​​​​ക​​​​​ന്‍റെ റ​​​​​ബ​​​​​ർ വാ​​​​​ങ്ങാ​​​​​തെ മാ​​​​​റി​​നി​​​​​ന്നു. അ​​​​​തോ​​​​​ടെ നാ​​​​​ട്ടി​​​​​ൽ റ​​​​​ബ​​​​​റിന് വി​​​​​ല​​​​​യി​​​​​ടി​​​​​ഞ്ഞു. പ​​​​​ല തോ​​​​​ട്ട​​​​​ങ്ങ​​​​​ളും ടാ​​​​​പ്പിം​​​​​ഗ് നി​​​​​ർ​​​​​ത്താ​​​​​ൻ നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ത​​​​​രാ​​​​​യി. 2015 ആ​​​​​യ​​​​​പ്പോ​​​​​ഴേ​​​​​ക്കും ഉ​​​​​ത്പാ​​​​​ദ​​​​​നം അ​​​​​ഞ്ചു ല​​​​​ക്ഷം ട​​​​​ണ്ണാ​​​​​യി കു​​​​​റ​​​​​ഞ്ഞു. അ​​​​​തോ​​​​​ടൊ​​​​​പ്പം ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി റ​​​​​ബ​​​​​റി​​​​​ന്‍റെ അ​​​​​ള​​​​​വും അ​​​​​ഞ്ചു ല​​​​​ക്ഷം ട​​​​​ൺ ആ​​​​​യി ഉ​​​​​യ​​​​​ർ​​​​​ന്നു! അ​​​​​തോ​​​​​ടെ കേ​​​​​ര​​​​​ള സ​​​​​ന്പ​​​​​ദ്‌​​വ്യ​​​​​വ​​​​​സ്ഥ​​​​​യു​​​​​ടെ നെ​​​​​ടും​​​​​തൂ​​​​​ണാ​​​​​യി​​​​​രു​​​​​ന്ന റ​​​​​ബ​​​​​ർ​​തോ​​​​​ട്ട​​ വ്യ​​​​​വ​​​​​സാ​​​​​യം ത​​​​​ക​​​​​ർ​​​​​ന്നു.

മു​​​​​മ്പ് മ​​​​​ലേ​​​​​ഷ്യ​​​​​യി​​​​​ലും മ​​​​​റ്റും റ​​​​​ബ​​​​​ർ​​തോ​​​​​ട്ട​​​​​ങ്ങ​​​​​ൾ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലാ​​​​​യ​​​​​പ്പോ​​​​​ൾ അ​​​​​വി​​​​​ടെ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ എ​​​​​ണ്ണ​​​​​പ്പ​​​​​ന മു​​​​​ത​​​​​ലാ​​​​​യ മ​​​​​റ്റു വി​​​​​ള​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് തി​​​​​രി​​​​​ഞ്ഞു. ഇ​​​​​വി​​​​​ടെ സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​ശ്ച​​​​​യി​​​​​ച്ച​​​​​റി​​​​​യി​​​​​ച്ചി​​​​​രു​​​​​ന്ന വി​​​​​ള​​​​​ക​​​​​ള​​​​​ല്ലാ​​​​​തെ എ​​​​​ണ്ണ​​​​​പ്പ​​​​​ന​​​​​യോ പ​​​​​ഴ​​​​​വ​​​​​ർ​​​​​ഗ​​​​​ങ്ങ​​​​​ളോ കൃ​​​​​ഷി ചെ​​​​​യ്താ​​​​​ൽ ഭൂ​​​​​പ​​​​​രി​​​​​ധി നി​​​​​ർ​​​​​ണ​​​​​യ​​​​​ത്തി​​​​​ന്‍റെ കു​​​​​രു​​​​​ക്കി​​​​​ൽ അ​​​​​ക​​​​​പ്പെ​​​​​ടും. വ​​​​​ലി​​​​​യ റ​​​​​ബ​​​​​ർതോ​​​​​ട്ട​​​​​ങ്ങ​​​​​ൾ രോ​​​​​ഗ​​​​​ശ​​​​​യ്യ​​​​​യി​​​​​ൽ.

തേ​​​​​യി​​​​​ല​​​​​ത്തോ​​​​​ട്ട​​​​​ങ്ങ​​​​​ളു​​​​​ടെ കാ​​​​​ര്യം അ​​​​​തി​​​​​ലും ദ​​​​​യ​​​​​നീ​​​​​യം. സോ​​​​​വ്യ​​​​​റ്റ് യൂ​​​​​ണി​​​​​യ​​​​​നി​​​​​ലേ​​​​​ക്കു​​​​​ള്ള ക​​​​​യ​​​​​റ്റു​​​​​മ​​​​​തി​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ന്ത്യ​​​​​ൻ തേ​​​​​യി​​​​​ല​​​​​യു​​​​​ടെ ആ​​​​​രോ​​​​​ഗ്യ​​​​​വും വ​​​​​ള​​​​​ർ​​​​​ച്ച​​​​​യും ഉ​​​​​റ​​​​​പ്പാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്ന​​​​​ത്. പ​​​​​ക്ഷേ, 1990ൽ ​​​​​സോ​​​​​വ്യ​​​​​റ്റ് യൂ​​​​​ണി​​​​​യ​​​​​ന്‍റെ ത​​​​​ക​​​​​ർ​​​​​ച്ച​​​​​യോ​​​​​ടെ ആ ​​​​​വി​​​​​പ​​​​​ണി ന​​​​​മു​​​​​ക്കു ന​​​​​ഷ‌്ട​​​​​മാ​​​​​യി. കൂ​​​​​ടാ​​​​​തെ തേ​​​​​യ​​​​​ില​​​​​ത്തോ​​​​​ട്ട​​​​​ങ്ങ​​​​​ൾ സ്ഥി​​​​​തി​​​​​ചെ​​​​​യ്യു​​​​​ന്ന ഹൈ​​​​​റേ​​​​​ഞ്ച് പ്ര​​​​​ദേ​​​​​ശ​​​​​ത്തു​​​​​ണ്ടാ​​​​​യ പ്ര​​​​​കൃ​​​​​തി​​​​​ദു​​​​​ര​​​​​ന്ത​​​​​ങ്ങ​​​​​ൾ, ഉ​​​​​രു​​​​​ൾ​​​​​പൊ​​​​​ട്ട​​​​​ൽ - വ​​​​​രു​​​​​മാ​​​​​നം കു​​​​​റ​​​​​ഞ്ഞ​​​​​തോ​​​​​ടെ തോ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ൽ കോ​​​​​ൺ​​​​​ടൂ​​​​​ർ ബ​​​​​ണ്ടു​​​​​ക​​​​​ളും മ​​​​​റ്റും വേ​​​​​ണ്ട​​​​​വി​​​​​ധ​​​​​ത്തി​​​​​ൽ സം​​​​​ര​​​​​ക്ഷി​​​​​ച്ച് നി​​​​​ല​​​​​നി​​​​​ർ​​​​​ത്താ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​ത്ത അ​​​​​വ​​​​​സ്ഥ. ഉ​​​​​യ​​​​​ർ​​​​​ന്ന കൂ​​​​​ലി​​​​​നി​​​​​ര​​​​​ക്കു​​​​​ക​​​​​ൾ, വി​​​​​ദ​​​​​ഗ്ധ തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളു​​​​​ടെ ദൗ​​​​​ർ​​​​​ല​​​​​ഭ്യം (ഈ ​​​​​പ്ര​​​​​ശ്നം റ​​​​​ബ​​​​​ർ മേ​​​​​ഖ​​​​​ല​​​​​യെ​​​​​യും അ​​​​​ല​​​​​ട്ടു​​​​​ന്നു- വി​​​​​ദ​​​​​ഗ്ധ ടാ​​​​​പ്പ​​​​​ർ​​​​​മാ​​​​​രു​​​​​ടെ അ​​​​​ഭാ​​​​​വം), തോ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ൽ തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളു​​​​​ടെ വീ​​​​​ടു​​​​​ക​​​​​ൾ മു​​​​​ത​​​​​ലാ​​​​​യ​​​​​വ കെ​​​​​ട്ടി സം​​​​​ര​​​​​ക്ഷി​​​​​ക്കാ​​​​​നു​​​​​ള്ള ബാ​​​​​ധ്യ​​​​​ത നി​​​​​റ​​​​​വേ​​​​​റ്റാ​​​​​ൻ വി​​​​​ഷ​​​​​മി​​​​​ക്കു​​​​​ന്ന തോ​​​​​ട്ട​​​​​ങ്ങ​​​​​ൾ, ലാ​​​​​ഭ​​​​​മു​​​​​ണ്ടാ​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്ന പു​​​​​തി​​​​​യ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നമേ​​​​​ഖ​​​​​ല​​​​​യി​​​​​ലേ​​​​​ക്ക് ക​​​​​ട​​​​​ന്നാ​​​​​ൽ ത​​​​​ല​​​​​യ്ക്കു മു​​​​​ക​​​​​ളി​​​​​ൽ തൂ​​​​​ങ്ങു​​​​​ന്ന ഭൂ​​​​​പ​​​​​രി​​​​​ധി നി​​​​​യ​​​​​മ​​​​​ത്തി​​​​​ന്‍റെ വാ​​​​​ൾ.

പ്ര​​​​​ശ്നം പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കാ​​​​​നു​​​​​ള്ള പ്രാ​​​​​യോ​​​​​ഗി​​​​​ക നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി അ​​​​​ഞ്ചാ​​​​​റു​​​​​വ​​​​​ർ​​​​​ഷം മു​​​​​ന്പ് സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നെ സ​​​​​മീ​​​​​പി​​​​​ച്ച​​​​​പ്പോ​​​​​ൾ കി​​​​​ട്ടി​​​​​യ​​​​​ത്, ഒ​​​​​രു പു​​​​​തി​​​​​യ പ്ലാ​​​​​ന്‍റേ​​​​​ഷ​​​​​ൻ വ​​​​​കു​​​​​പ്പ്, കൂ​​​​​ടു​​​​​ത​​​​​ൽ ചു​​​​​വ​​​​​പ്പു​​​​​നാ​​​​​ട​​​​​യോ?

ഈ ​​​​​സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ സ്വ​​​​​ർ​​​​​ണ​​​​​മു​​​​​ട്ട ഓ​​​​​രോ​​​​​ന്ന് പ്ര​​​​​തി​​​​​ദി​​​​​നം ന​​​​​ൽ​​​​​കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്ന ന​​​​​മ്മു​​​​​ടെ പ്ലാ​​​​​ന്‍റേ​​​​​ഷ​​​​​ൻ മേ​​​​​ഖ​​​​​ല​​​​​യെ​​​​​ന്ന താ​​​​​റാ​​​​​വി​​​​​നെ സം​​​​​ര​​​​​ക്ഷി​​​​​ച്ചു വ​​​​​ള​​​​​ർ​​​​​ത്താ​​​​​തെ വ​​​​​ഴി​​​​​യെ​​​​​ന്ത്? ഇ​​​​​ന്ന് നേ​​​​​രി​​​​​ടു​​​​​ന്ന പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ൽ ​​​​​പോ​​​​​ലും ഈ ​​​​​മേ​​​​​ഖ​​​​​​​​ല​​​​​യു​​​​​ടെ ശ​​​​​രാ​​​​​ശ​​​​​രി വാ​​​​​ർ​​​​​ഷി​​​​​ക വി​​​​​റ്റു​​​​​വ​​​​​ര​​​​​വ് 15,000 കോ​​​​​ടി രൂ​​​​​പ. അ​​​​​തി​​​​​ൽ ക​​​​​യ​​​​​റ്റു​​​​​മ​​​​​തി 3000 കോ​​​​​ടി രൂ​​​​​പ​​​​​യ്ക്ക്. ഈ ​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ നേ​​​​​രി​​​​​ട്ട് തൊ​​​​​ഴി​​​​​ൽ ചെ​​​​​യ്തു ജീ​​​​​വി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ 70,000 തൊ​​​​​ഴി​​​​​ലാ​​​​​ളി കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ. അ​​​​​തേ​​​​​സ​​​​​മ​​​​​യം മൊ​​​​​ത്തം പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ച്ചെ​​​​​ല​​​​​വി​​​​​ന്‍റെ മൂ​​​​​ന്നി​​​​​ൽ ര​​​​​ണ്ടു​​​​​ഭാ​​​​​ഗ​​​​​വും തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളു​​​​​ടെ ശ​​​​​ന്പ​​​​​ള​​​​​വും മ​​​​​റ്റാ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി ചെ​​​​​ല​​​​​വാ​​​​​ക്കു​​​​​ന്ന സ്ഥി​​​​​തി. ലോ​​​​​ക​​​​​വി​​​​​പ​​​​​ണി വ​​​​​ൻ അ​​​​​നി​​​​​ശ്ചി​​​​​താ​​​​​വ​​​​​സ്ഥ​​​​​യി​​​​​ൽ തു​​​​​ട​​​​​രു​​​​​ന്നു. കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​രാ​​​​​ണെ​​​​​ങ്കി​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ തോ​​​​​ട്ട​​​​​ങ്ങ​​​​​ളോ​​​​​ട് പു​​​​​ല​​​​​ർ​​​​​ത്തു​​​​​ന്ന​​​​​ത് ചി​​​​​റ്റ​​​​​മ്മ​​​​​ന​​​​​യം. സാ​​​​​ന്പ​​​​​ത്തി​​​​​ക​​​​​സ​​​​​ഹാ​​​​​യം മു​​​​​ഴു​​​​​വ​​​​​ൻ വ​​​​​ട​​​​​ക്കു​​​​​കി​​​​​ഴ​​​​​ക്ക​​​​​ൻ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക്. ഈ ​​​​​സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ കേ​​​​​ര​​​​​ള സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ അ​​​​​നു​​​​​ഭാ​​​​​വ​​​​​പൂ​​​​​ർ​​​​​വ​​​​​മാ​​​​​യ ഇ​​​​​ട​​​​​പെ​​​​​ട​​​​​ൽ തോ​​​​​ട്ടം മേ​​​​​ഖ​​​​​ല​​​​​യു​​​​​ടെ നി​​​​​ല​​​​​നി​​​​​ൽ​​​​​പ്പി​​​​​ന് അ​​​​​ത്യാ​​​​​വ​​​​​ശ്യം.‌

  1. ഇ​​​​​ന്ന് തോ​​​​​ട്ടം മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ഏ​​​​​ഴു വി​​​​​ള​​​​​ക​​​​​ൾ മാ​​​​​ത്ര​​​​​മാ​​​​​ണ് കൃ​​​​​ഷി​​​​​ചെ​​​​​യ്യാ​​​​​ൻ അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. റ​​​​​ബ​​​​​ർ, തേ​​​​​യി​​​​​ല, കാ​​​​​പ്പി, ഏ​​​​​ലം, ക​​​​​ശു​​​​​മാ​​​​​വ്, കൊ​​​​​ക്കോ, ഗ്രാ​​​​​ന്പൂ എ​​​​​ന്നി​​​​​വ മാ​​​​​ത്രം. അ​​​​​നു​​​​​വ​​​​​ദ​​​​​നീ​​​​​യ​​​​​മാ​​​​​യ ഈ ​​​​​വി​​​​​ള​​​​​ക​​​​​ളി​​​​​ൽ ഏ​​​​​തെ​​​​​ങ്കി​​​​​ലും പു​​​​​തു​​​​​താ​​​​​യി കൃ​​​​​ഷി​​​​​ചെ​​​​​യ്യാ​​​​​ൻ മു​​​​​ൻ​​കൂ​​ർ അ​​​​​നു​​​​​മ​​​​​തി വേ​​​​​ണ​​​​​മെ​​​​​ന്ന നി​​​​​ബ​​​​​ന്ധ​​​​​ന എ​​​​​ടു​​​​​ത്തു​​​​​ക​​​​​ള​​​​​ഞ്ഞ് ഏ​​​​​തു ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല വി​​​​​ള വേ​​​​​ണ​​​​​മെ​​​​​ങ്കി​​​​​ലും കൃ​​​​​ഷി​​​​​ചെ​​​​​യ്യാ​​​​​നു​​​​​ള്ള അ​​​​​നു​​​​​വാ​​​​​ദം തോ​​​​​ട്ട​​​​​ങ്ങ​​​​​ൾ​​​​​ക്കു ന​​​​​ൽ​​​​​കു​​​​​ക. എ​​​​​ണ്ണ​​​​​പ്പ​​​​​ന, നാ​​​​​ളി​​​​​കേ​​​​​രം, ആ​​​​​ഞ്ഞി​​​​​ലി, തേ​​​​​ക്ക്, മ​​​​​ലേ​​​​​ഷ്യ​​​​​ൻ പ​​​​​ഴ​​​​​വ​​​​​ർ​​​​​ഗ​​​​​ങ്ങ​​​​​ൾ, പ്ലാ​​​​​വ്, ച​​​​​ന്ദ​​​​​നം, മ​​​​​റ്റു ഫ​​​​​ല​​​​​വൃ​​​​​ക്ഷ​​​​​ങ്ങ​​​​​ൾ മു​​​​​ത​​​​​ലാ​​​​​യ​​​​​വ കൃ​​​​​ഷി ചെ​​​​​യ്യു​​​​​ന്ന​​​​​തോ​​​​​ടെ ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ളു​​​​​ടെ വൈ​​​​​വി​​​​​ധ്യ​​​​​വ​​​​​ത്ക​​​​​ര​​​​​ണം സാ​​​​​ധ്യ​​​​​മാ​​​​​കും. മൂ​​​​​ല്യ​​​​​വ​​​​​ർ​​​​​ധി​​​​​ത ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ൾ നി​​​​​ർ​​​​​മി​​​​​ച്ച വ​​​​​രു​​​​​മാ​​​​​നം ഉ​​​​​യ​​​​​ർ​​​​​ത്താ​​​​​നും ക​​​​​ഴി​​​​​യും. കൂ​​​​​ടു​​​​​ത​​​​​ൽ തൊ​​​​​ഴി​​​​​ല​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ൾ സൃ​​​​​ഷ‌്ടി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യും. സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ നി​​​​​കു​​​​​തി​​​​​വ​​​​​രു​​​​​മാ​​​​​നം ഉ​​​​​യ​​​​​രും.
    2. ക​​​​​ന്നു​​​​​കാ​​​​​ലി വ​​​​​ള​​​​​ർ​​​​​ത്ത​​​​​ൽ, പ​​​​​ന്നി​​​​​വ​​​​​ള​​​​​ർ​​​​​ത്ത​​​​​ൽ മു​​​​​ത​​​​​ലാ​​​​​യ സം​​​​​രം​​​​​ഭ​​​​​ങ്ങ​​​​​ൾ തോ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ൽ തു​​​​​ട​​​​​ങ്ങാ​​​​​ൻ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ക. ക​​​​​ർ​​​​​ഷ​​​​​ക​​​​​രു​​​​​ടെ പാ​​​​​ൽ സം​​​​​ഭ​​​​​രി​​​​​ച്ച് മൂ​​​​​ല്യ​​​​​വ​​​​​ർ​​​​​ധി​​​​​ത ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ൾ നി​​​​​ർ​​​​​മി​​​​​ച്ച്, സം​​​​​സ്ക​​​​​രി​​​​​ച്ച് വി​​​​​ല്പ​​​​​ന ന​​​​​ട​​​​​ത്താ​​​​​നും തോ​​​​​ട്ട​​​​​ങ്ങ​​​​​ളെ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ക.
    3. പ്ര​​​​​ധാ​​​​​ന വി​​​​​ള​​​​​ക​​​​​ളോ​​​​​ടൊ​​​​​പ്പം ഇ​​​​​ട​​​​​വി​​​​​ള​​​​​ക​​​​​ൾ‌ കൃ​​​​​ഷി ചെ​​​​​യ്ത് പ​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ത്താ​​​​​നും അ​​​​​നു​​​​​വാ​​​​​ദം ന​​​​​ൽ​​​​​കു​​​​​ക. ഉ​​​​​ദാ​​​​​ഹ​​​​​ര​​​​​ണ​​​​​മാ​​​​​യി, റ​​​​​ബ​​​​​ർ​​​​​ത്തോ​​​​​ട്ട​​​​​ത്തി​​​​​ൽ കാ​​​​​പ്പി ഇ​​​​​ട​​​​​വി​​​​​ള, എ​​​​​ണ്ണ​​​​​പ്പ​​​​​ന തോ​​​​​ട്ട​​​​​ത്തി​​​​​ൽ ഇ​​​​​ട​​​​​വി​​​​​ള​​​​​യാ​​​​​യി, കൊ​​​​​ക്കൊ, കൊ​​​​​ക്കോ​​​​​യ്ക്ക് ഇ​​​​​ട​​​​​വി​​​​​ള​​​​​യാ​​​​​യി കോ​​​​​ൺ​​​​​ക്രീ​​​​​റ്റ് തൂ​​​​​ണു​​​​​ക​​​​​ളി​​​​​ൽ പി​​​​​ടി​​​​​ച്ചു​​​​​ ക​​​​​യ​​​​​റ്റി​​​​​വി​​​​​ടു​​​​​ന്ന കു​​​​​രു​​​​​മു​​​​​ള​​​​​ക് കൊ​​​​​ടി. ഈ ​​​​​വി​​​​​ള​​​​​ക​​​​​ൾ മൂ​​​​​ന്നി​​​​​നും മൂ​​​​​ല്യ​​​​​വ​​​​​ർ​​​​​ധി​​​​​ത ഉ​​​​​ത്പ​​​​​ന്ന നി​​​​​ർ​​​​​മാ​​​​​ണാ​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ൾ.
    എ​​​​​ണ്ണ​​​​​പ്പ​​​​​ന എ​​​​​ന്നു കേ​​​​​ൾ​​​​​ക്കു​​​​​ന്പോ​​​​​ൾ സം​​​​​ശ​​​​​യി​​​​​ക്കേ​​​​​ണ്ട, കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ മ​​​​​ണ്ണി​​​​​ലും കാ​​​​​ലാ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലും ത​​​​​ഴ​​​​​ച്ചു​​​​​വ​​​​​ള​​​​​രും. മൂ​​​​​ന്നാം കൊ​​​​​ല്ലം ഫ​​​​​ലം ന​​​​​ൽ​​​​​കും. ഇ​​​​​ന്ന് പാ​​​​​മോ​​​​​യി​​​​​ൽ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ചെ​​​​​യ്യാ​​​​​നാ​​​​​ണ് ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ക്രൂ​​​​​ഡോ​​​​​യി​​​​​ലും സ്വ​​​​​ർ​​​​​ണ​​​​​വും ക​​​​​ഴി​​​​​ഞ്ഞാ​​​​​ൽ ഏ​​​​​റ്റവുമധി​​​​​കം വി​​​​​ദേ​​​​​ശ​​​​​നാ​​​​​ണ്യം നാം ​​​​​മു​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത്. ലോ​​​​​ക​​​​​ത്തി​​​​​ൽ ഏ​​​​​റ്റ​​​​​വു​​​​​മ​​​​​ധി​​​​​കം ഭ​​​​​ക്ഷ്യ​​​​​എ​​​​​ണ്ണ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ചെ​​​​​യ്യു​​​​​ന്ന​​​​​തും ഇ​​​​​ന്ത്യ​​ത​​​​​ന്നെ. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ പൊ​​​​​തു​​​​​മേ​​​​​ഖ​​​​​ലാ ക​​​​​ന്പ​​​​​നി​​​​​യാ​​​​​യ ഓ​​​​​യി​​​​​ൽ​​​​​പാം ലി​​​​​മി​​​​​റ്റ​​​​​ഡ് എ​​​​​ന്ന ക​​​​​ന്പ​​​​​നി ക​​​​​ഴി​​​​​ഞ്ഞ 30 കൊ​​​​​ല്ല​​​​​മാ​​​​​യി വ​​​​​ൻ ലാ​​​​​ഭ​​​​​ത്തോ​​​​​ടെ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്നു.
    4. തോ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ൽ ടൂ​​​​​റി​​​​​സം വ്യ​​​​​വ​​​​​സാ​​​​​യ സം​​​​​രം​​​​​ഭ​​​​​ങ്ങ​​​​​ൾ​​​​​ക്കും അ​​​​​നു​​​​​വാ​​​​​ദം ന​​​​​ൽ​​​​​കു​​​​​ക. മു​​​​​ക​​​​​ളി​​​​​ൽ​​​​​പ്പ​​​​​റ​​​​​യു​​​​​ന്ന തീ​​​​​രു​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ ഓ​​​​​രോ​​​​​ന്നും തോ​​​​​ട്ടം മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ ഭൂ​​​​​മി​​​​​യു​​​​​ടെ പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യ ഉ​​​​​പ​​​​​യോ​​​​​ഗം ഉ​​​​​റ​​​​​പ്പു​​​​​വ​​​​​രു​​​​​ത്താ​​​​​ൻ സ​​​​​ഹാ​​​​​യ​​​​​ക​​​​​മാ​​​​​യ ഇ​​​​​ട​​​​​പെ​​​​​ട​​​​​ലു​​​​​ക​​​​​ളാ​​​​​ണ്. ഈ ​​​​​തീ​​​​​രു​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ ഓ​​​​​രോ​​​​​ന്നും സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ അ​​​​​ധി​​​​​കാ​​​​​ര​​​​​പ​​​​​രി​​​​​ധി​​​​​യി​​​​​ൽ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​യാ​​​​​ണ്. തോ​​​​​ട്ടം മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന ക​​​​​ന്പ​​​​​നി​​​​​ക​​​​​ളും ക​​​​​ർ​​​​​ഷ​​​​​ക​​​​​രും തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​വ​​​​​യു​​​​​മാ​​​​​ണ്.
    5. ഇ​​​​​തോ​​​​​ടൊ​​​​​പ്പം ഈ ​​​​​ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ൾ ഓ​​​​​രോ​​​​​ന്നി​​​​​ന്‍റെ​​​​​യും ഉ​​​​​ത്പാ​​​​​ദ​​​​​ന​​​​​ച്ചെ​​​​​ല​​​​​വ് ക​​​​​ണ​​​​​ക്കാ​​​​​ക്കി ന്യാ​​​​​യ​​​​​വി​​​​​ല നി​​​​​ർ​​​​​ണ​​​​​യി​​​​​ക്കു​​​​​ക​​​​​യും വേ​​​​​ണം. ഇ​​​​​ന്ന് വ്യ​​​​​വ​​​​​സാ​​​​​യി​​​​​ക​​​​​ളും വ്യാ​​​​​പാ​​​​​രി​​​​​ക​​​​​ളും കൂ​​​​​ടി ഉ​​​​​ത്പ​​​​​ന്ന​​​​​ത്തി​​​​​ന്‍റെ വി​​​​​ല നി​​​​​ർ​​​​​ണ​​​​​യി​​​​​ക്കു​​​​​ന്ന ഈ ​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ സു​​​​​താ​​​​​ര്യ​​​​​മാ​​​​​യി വി​​​​​ല ക​​​​​ണ്ടെ​​​​​ത്താ​​​​​ൻ സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​ന്ന ഒ​​​​​രു ഡി​​​​​ജി​​​​​റ്റ​​​​​ൽ പ്ലാ​​​​​റ്റ്ഫോം സം​​​​​വി​​​​​ധാ​​​​​നം​​കൂ​​​​​ടി ന​​​​​മു​​​​​ക്ക് വി​​​​​ക​​​​​സി​​​​​പ്പി​​​​​ച്ചെ​​​​​ടു​​​​​ക്കാ​​​​​ൻ പാ​​​​​ടി​​​​​ല്ലേ? കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ കാ​​​​​ർ​​​​​ഷി​​​​​ക സ​​​​​ന്പ​​​​​ദ്‌​​​​​വ്യ​​​​​വ​​​​​സ്ഥ​​​​​യു​​​​​ടെ ബ​​​​​ല​​​​​ഹീ​​​​​ന​​​​​മാ​​​​​യി​​​​​ത്തീ​​​​​ർ​​​​​ന്നി​​​​​രി​​​​​ക്കു​​​​​ന്ന ന​​​​​ട്ടെ​​​​​ല്ലി​​​​​നെ വീ​​​​​ണ്ടും ശ​​​​​ക്ത​​​​​മാ​​​​​ക്കാ​​​​​നു​​​​​ത​​​​​കു​​​​​ന്ന ഈ ​​​​​തീ​​​​​രു​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ ഒ​​​​​രു ക​​​​​മ്മി​​​​​റ്റി​​​​​യു​​​​​ടെ​​​​​യും പ​​​​​ഠ​​​​​ന​​​​​ത്തി​​​​​നും​​​​​വി​​​​​ട്ട് സ​​​​​മ​​​​​യം​​​​​ക​​​​​ള​​​​​യാ​​​​​തെ ഉ​​​​​ട​​​​​നെ ന​​​​​ട​​​​​പ്പാ​​​​​ക്കി പു​​​​​തു​​​​​യു​​​​​ഗ​​​​​കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ ഉ​​​​​ദ​​​​​യം ഉ​​​​​റ​​​​​പ്പു​​​​​വ​​​​​രു​​​​​ത്താ​​​​​ൻ പു​​​​​തി​​​​​യ കേ​​​​​ര​​​​​ള സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നു ക​​​​​ഴി​​​​​യ​​​​​ട്ടെ.

Latest News

Corehub Up