Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gascylender

Kozhikode

കു​ത്ത​നെ കൂ​ടി ഗ്യാ​സ് വി​ല... പ്ര​തി​സ​ന്ധി ആ​ളി​ക്ക​ത്തു​ന്ന

കോ​ഴി​ക്കോ​ട്: വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള 19 കി​ലോ എ​ൽ​പി​ജി സി​ലി​ണ്ട​റി​ന്‍റെ വി​ല വ​ര്‍​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത് ഭ​ക്ഷ്യ മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു.2026 ജ​നു​വ​രി​യി​ൽ 1730 രൂ​പ​യാ​യി​രു​ന്ന സി​ലി​ണ്ട​റി​ന്‍റെ വി​ല ഇ​പ്പോ​ള്‍ എ​ത്തി നി​ല്‍​ക്കു​ന്ന​ത് 2872.50 രൂ​പ​യി​ലാ​ണ്. ഫെ​ബ്രു​വ​രി മു​ത​ൽ ജൂ​ൺ വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് വി​ല​യി​ൽ ഏ​റ്റ​വും വ​ലി​യ കു​തി​പ്പു​ണ്ടാ​യ​ത്. ജൂ​ണി​ൽ സി​ലി​ണ്ട​റി​ന്‍റെ163.50 രൂ​പ​യി​ലെ​ത്തി. തു​ട​ർ​ന്ന് ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ വി​ല കു​റ​ഞ്ഞെ​ങ്കി​ലും സെ​പ്‌​റ്റം​ബ​ര്‍ മു​ത​ൽ വീ​ണ്ടും വ​ർ​ധ​ന തു​ട​ങ്ങി. ഏ​റ്റ​വും ഒ​ടു​വി​ൽ 12.50 രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്.

തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം​മാ​സ​മാ​ണ് വാ​ണി​ജ്യ​സി​ലി​ണ്ട​റി​ന്‍റെ വി​ല കൂ​ടി​യ​ത്. സെ​പ്റ്റം​ബ​റി​ല്‍ 9.50 രൂ​പ​യും ഒ​ക്ടോ​ബ​റി​ല്‍ 62.50 രൂ​പ​യും വ​ര്‍​ധി​പ്പി​ച്ചു.വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഹോ​ട്ട​ലു​ക​ൾ, ത​ട്ടു​ക​ട​ക​ൾ, ബേ​ക്ക​റി​ക​ൾ, ക​ഫേ​ക​ൾ എ​ന്നി​വ​യെ​യാ​ണ്‌ വി​ല​വ​ര്‍​ധ​ന സാ​ര​മാ​യി ബാ​ധി​ച്ച​ത്‌. മി​ക്ക ഹോ​ട്ട​ലു​ക​ളി​ലും 19 കി​ലോ​യു​ടെ സി​ലി​ണ്ട​റാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ദി​വ​സം മൂ​ന്നു​മു​ത​ൽ ഏ​ഴു​വ​രെ സി​ലി​ണ്ട​ര്‍​വ​രെ ഉ​പ​യോ​ഗി​ക്കു​ന്ന ഹോ​ട്ട​ലു​ക​ളു​ണ്ട്‌. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന​വി​നൊ​പ്പം ഇ​ര​ട്ട​പ്ര​ഹ​ര​മാ​യി​രി​ക്കു​ക​യാ​ണ്‌ ഗ്യാ​സ്‌ വി​ല​വ​ർ​ധ​ന. പാ​ച​ക​ച്ചെ​ല​വ് കൂ​ടു​മ്പോ​ൾ ഹോ​ട്ട​ലു​ട​മ​ക​ൾ ഭ​ക്ഷ​ണ​സാ​ധ​ന വി​ല കൂ​ട്ടാ​ൻ നി​ർ​ബ​ന്ധി​ത​രാ​കും. ഇ​ത് സാ​ധാ​ര​ണ​ക്കാ​ർ​ക്ക്‌ ഭാ​ര​മാ​കും. കാ​റ്റ​റിം​ഗ് സ​ർ​വീ​സു​ക​ളെ​യും വി​ല​വ​ർ​ധ​ന കാ​ര്യ​മാ​യി ബാ​ധി​ക്കും.ു

Latest News

Corehub Up