പ്രതീകാത്മക ചിത്രം
കോഴിക്കോട്: വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോ എൽപിജി സിലിണ്ടറിന്റെ വില വര്‍ധിച്ചുകൊണ്ടിരിക്കുന്നത് ഭക്ഷ്യ മേഖലയെ പ്രതിസന്ധിയിലാക്കുന്നു.2026 ജനുവരിയിൽ 1730 രൂപയായിരുന്ന സിലിണ്ടറിന്റെ വില ഇപ്പോള്‍ എത്തി നില്‍ക്കുന്നത് 2872.50 രൂപയിലാണ്. ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള കാലയളവിലാണ് വിലയിൽ ഏറ്റവും വലിയ കുതിപ്പുണ്ടായത്. ജൂണിൽ സിലിണ്ടറിന്റെ163.50 രൂപയിലെത്തി. തുടർന്ന് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വില കുറഞ്ഞെങ്കിലും സെപ്റ്റംബര്‍ മുതൽ വീണ്ടും വർധന തുടങ്ങി. ഏറ്റവും ഒടുവിൽ 12.50 രൂപയാണ് വർധിപ്പിച്ചത്.
തുടര്‍ച്ചയായ മൂന്നാംമാസമാണ് വാണിജ്യസിലിണ്ടറിന്റെ വില കൂടിയത്. സെപ്റ്റംബറില്‍ 9.50 രൂപയും ഒക്ടോബറില്‍ 62.50 രൂപയും വര്‍ധിപ്പിച്ചു.വാണിജ്യ സിലിണ്ടറുകൾ കൂടുതൽ ഉപയോഗിക്കുന്ന ഹോട്ടലുകൾ, തട്ടുകടകൾ, ബേക്കറികൾ, കഫേകൾ എന്നിവയെയാണ് വിലവര്‍ധന സാരമായി ബാധിച്ചത്. മിക്ക ഹോട്ടലുകളിലും 19 കിലോയുടെ സിലിണ്ടറാണ് ഉപയോഗിക്കുന്നത്.
ദിവസം മൂന്നുമുതൽ ഏഴുവരെ സിലിണ്ടര്‍വരെ ഉപയോഗിക്കുന്ന ഹോട്ടലുകളുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവിനൊപ്പം ഇരട്ടപ്രഹരമായിരിക്കുകയാണ് ഗ്യാസ് വിലവർധന. പാചകച്ചെലവ് കൂടുമ്പോൾ ഹോട്ടലുടമകൾ ഭക്ഷണസാധന വില കൂട്ടാൻ നിർബന്ധിതരാകും. ഇത് സാധാരണക്കാർക്ക് ഭാരമാകും. കാറ്ററിംഗ് സർവീസുകളെയും വിലവർധന കാര്യമായി ബാധിക്കും.ു
Tags : gas price gascylender NattuVishesham DistrictNews